ഷാരൂഖിനോട് ബോണസ് ചോദിച്ച് അമിതാഭ്!! തനിയ്ക്ക് പങ്കില്ലെന്ന് എസ്ആർകെ, ട്വീറ്റ് ട്രെന്റിങ്ങാകുന്നു
ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റേയും ഷാരൂഖ് ഖാന്റേയും ട്വിറ്ററ്‍ സംഭാഷണം വൈറലാകുകയാണ്. ഇത്തവണ ഇവരുടെ ചർച്ച വിഷയം ബദലാ ചിത്രത്തിനെ കുറിച്ചാണ്. ബോളിവുഡിലെ ഏറ്റവും വലിയ നിർമ്മാണ് കമ്പനിയായ ഷാരൂഖാന്റെ റെഡ് ചില്ലീസാണ് ചിത്രം നിർമ്മിച്ചത്. അമിതാഭ് ബച്ചനും താപ്സിയുമായിരുന്നു ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോളിവുഡിൽ മികച്ച കളക്ഷൻ നേടി ചിത്രം മുന്നേറുകയാണ്.

ചിത്രം നൂറ് കോടി കളക്ഷൻ ക്ലബിൽ കയറിയിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തിൽ സിനിമയിൽ പ്രവർത്തിച്ചവർക്ക് ബോണസ് നൽകണമെന്നായിരുന്നു ബിഗ്ബിയുടെ ട്വീറ്റ്. താങ്കളുടെ സിനിമ നിർമ്മാണ കരിയറിലെ ഏറ്റവും സൂപ്പർ ഹിറ്റ് ചിത്രമാണ് ബദല. സിനിമയുടെ വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രവർത്തിച്ചവർക്ക് ബോണസ് നൽകണമെന്ന് ബിഗ്ബി തമാശ രൂപേണേ ചോദിക്കുന്നു. എന്തായാലും അമിതാഭിന്റെ കമന്റ് ട്വിറ്ററിൽ ട്രെന്റിങ്ങായിരിക്കുകയാണ്.
സംഗതി വൈറലായതോടെ അമിതാഭിന് മറുപടിയുമായി ഷാരൂഖ് രംഗത്തെത്തിയിട്ടുണ്ട്. താങ്കൾ അഭിനയിച്ച താങ്കളുടെ ചിത്രമാണ്. ഇതിന്റെ ഹിറ്റും നിങ്ങൾക്ക് അവകാശപ്പെട്ടതാണ്. അതുകൊണ്ട് പാർട്ടി എപ്പോഴാണെന്ന് ശാരൂഖ് ബിഗ്ബിയോട് മറു ചോദ്യം ചോദിച്ചിട്ടുണ്ട്. എന്തായാലും താരങ്ങളുടെ ട്വീറ്റ് പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.


Click it and Unblock the Notifications