അമിതാഭ് ബച്ചന് കൊവിഡ് ഭേദമായി! അഭിഷേകിനായി പ്രാര്‍ത്ഥനകളോടെ ആരാധകര്‍

By Midhun Raj

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് കോവിഡ് ഭേദമായി. മകന്‍ അഭിഷേക് ബച്ചനാണ് ഈ വിവരം ആദ്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പിന്നാലെ രോഗമുക്തി നേടിയ വിവരം അമിതാഭ് ബച്ചനും തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചു.ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയ താരം വീട്ടില്‍ ക്വാറന്റൈനീല്‍ തുടരും. കോവിഡ് ഭേദമായതിന് പിന്നാലെ ആശുപത്രി അധികൃതര്‍ക്കും ആരാധകര്‍ക്കും ദൈവത്തിനും നടന്‍ നന്ദി പറഞ്ഞു.
നേരത്തെ മുംബൈയിലെ നാനാവതി ആശുപത്രിയിലായിരുന്നു ബച്ചനും കുടുംബവും ചികില്‍സയില്‍ കഴിഞ്ഞത്. അമിതാഭ് ബച്ചന് മുന്‍പ് മരുമകള്‍ ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ് ഭേദമായിരുന്നു.

amitabh-bachchan

അതേസമയം അഭിഷേക് ബച്ചന്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. അമിതാഭ് ബച്ചനായിരുന്നു ആദ്യം കോവിഡ് സ്ഥീരികരിച്ചത്. പിന്നാലെ അഭിഷേകിനും ഐശ്വര്യയ്ക്കും മകള്‍ക്കും വരികയായിരുന്നു. അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന്റെ പരിശോധന ഫലം നെഗറ്റീവായിരുന്നു കാണിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് കുടുംബത്തെ കുറിച്ചുളള വിവരങ്ങളെല്ലാം അമിതാഭും അഭിഷേകുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

നിരവധി പേരാണ് നേരത്തെ അമിതാഭ് ബച്ചന്റെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥനകളുമായി എത്തിയിരുന്നത്. വേഗം സുഖം പ്രാപിച്ചു വരട്ടെ എന്ന് എല്ലാവരും ആശംസിക്കുകയും ചെയ്തിരുന്നു. പിന്നാലെ ആരാധകരുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി പറഞ്ഞ് അമിതാഭും അഭിഷേകും ഐശ്വര്യയുമെല്ലാം തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ എത്തിയിരുന്നു. ഐശ്വര്യയും ആരാധ്യയും ആശുപത്രി വിട്ടതിന് പിന്നാലെ അമിതാഭ് ബച്ചനെയും അഭിഷേകിനെയും കുറിച്ചുളള നല്ല വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്ന് ആരാധകര്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു.

അഭിഷേക് ബച്ചന്‍ തന്നെയായിരുന്നു ഐശ്വര്യയ്ക്കും മകള്‍ക്കും രോഗം ഭേദമായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്. ബച്ചന്‍ കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നേരത്തെ ഇവരുടെ മുംബൈയിലെ ബംഗ്ലാവ് അടക്കുകയും അണുനശീകരണം നടത്തുകയും ചെയ്തിരുന്നു. പിന്നാലെ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും കോവിഡ് പരിശോധന നടത്തിയിരുന്നു. അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചനടക്കമുളളവര്‍ക്കാണ് കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് കാണിച്ചത്.

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X