സെല്‍ഫി വെറുപ്പിക്കുന്നു; അമിതാഭ് ബച്ചന്‍
സന്ദര്‍ഭം നോക്കാതെ സെല്‍ഫി എടുക്കുന്നതിനെതിനെ വിമര്‍ശിച്ചുകൊണ്ട് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ രംഗത്ത്. മരണ വീട്ടില്‍ വരെ സെല്‍ഫി എടുക്കുന്നതിനെയാണ് അമിതാഭ് ബച്ചന്‍ രൂക്ഷമായി വിമര്‍ശിച്ചത്.

ബച്ചന്‍ തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലാണ് സെല്‍ഫിയെ വിമര്‍ശിച്ചുകൊണ്ട് എഴുതിയത്. ഒരു സൂഹൃത്തിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ചിലര്‍ അദ്ദേഹത്തോടൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണ് ബച്ചനെ രോക്ഷാകുലനാക്കിയത്.
സെല്‍ഫിയെ വിമര്‍ശിച്ചു കൊണ്ട് ബച്ചന്‍ ഫേസ് ബുക്കില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. എന്റെ സുഹൃത്ത് പെട്ടന്ന് മരിച്ചു. ഞാനുമായി ചാറ്റിങ് ചെയ്യുന്നയാളായിരുന്നു. ഞാന്‍ ദില്ലിയില്‍ അദ്ദേഹത്തിന്റെ ശവസംസ്‌കാരത്തിന് പോയി. അപ്പോള്‍ സെല്‍ഫിയെടുക്കാന്‍ ചിലര്‍ എന്റെ ഒപ്പം കൂടി. എനിക്ക് ഇത് വെറുപ്പുണ്ടാക്കുന്നു. സെല്‍ഫി എടുക്കാന്‍ ശ്രമിച്ചവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്തത് മരിച്ചവരോടും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയവരോടും കാട്ടിയ അനാദരവാണ്.


Click it and Unblock the Notifications