»   » ദീപികയ്ക്ക് ബച്ചനോടുള്ള ദേഷ്യമെല്ലാം തീര്‍ന്നോ?

ദീപികയ്ക്ക് ബച്ചനോടുള്ള ദേഷ്യമെല്ലാം തീര്‍ന്നോ?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ മെഗാസ്റ്റാര്‍ അമിതാ ബച്ചനും ദീപികാ പദുക്കോണും തമ്മില്‍ പിണക്കത്തിലാണെന്ന് ഒരു സംസാരം ഉണ്ടായിരുന്നു. അങ്ങനെ ഒരു സംസാരം ഉണ്ടാകാനും കാരണമുണ്ടായിരുന്നു. ബച്ചനും ദീപികയും ഒന്നിച്ച് അഭിനയിച്ച ചിത്രമായിരുന്നു ഷൂജിത്ത് സിര്‍കാര്‍ സംവിധാനം ചെയ്ത പികു.

പികു തിയേറ്ററില്‍ എത്തിയപ്പോള്‍ സൂപ്പര്‍ ഹിറ്റാവുകെയും ചെയ്തു. ചിത്രം സൂപ്പര്‍ ഹിറ്റായപ്പോള്‍ പികുവിന്റെ വിജയം ആഘോഷിക്കാനായി ദീപിക ഒരു പാര്‍ട്ടി ഒരുക്കി. എന്നാല്‍ ബച്ചനെ ദീപിക ആ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതുമില്ല. സംഭവം ബച്ചനുമായുള്ള പിണക്കം തന്നെ..പാപ്പരാസികള്‍ പറഞ്ഞ് പരത്തി. തുടര്‍ന്ന് വായിക്കൂ..

ദീപികയ്ക്ക് ബച്ചനോടുള്ള ദേഷ്യമെല്ലാം തീര്‍ന്നോ?

ഷൂജിത്ത് സിര്‍കാര്‍ സംവിധാനം ചെയ്ത പികു എന്ന ചിത്രത്തില്‍ ദീപികയും അമിതാ ബച്ചനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ദീപികയ്ക്ക് ബച്ചനോടുള്ള ദേഷ്യമെല്ലാം തീര്‍ന്നോ?

പികുവിന്റെ വിജയത്തിന് ശേഷം ദീപിക സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ബച്ചനെ വിളിക്കാത്തതായിരുന്നു ഇരുവരും പിണക്കത്തിലാണെന്ന് പാപ്പാരസികള്‍ കണ്ട് പിടിച്ചത്. ഇരുവരും ഇപ്പോള്‍ കണ്ടാല്‍ പോലും സംസാരിക്കാറു പോലുമുണ്ടായിരുന്നില്ല.

ദീപികയ്ക്ക് ബച്ചനോടുള്ള ദേഷ്യമെല്ലാം തീര്‍ന്നോ?

എന്തിനായിരുന്നു പിണക്കമെന്ന് ഇതുവരെ ഇരുവരും പറഞ്ഞിട്ടുമില്ല. എന്താണെങ്കിലും ഇരുവരുടെയും പിണക്കമെല്ലാം മാറിയിട്ടുണ്ട്. അടുത്തിടെ നടന്ന ഒരു ടെലിവിഷന്‍ പ്രോഗ്രാമില്‍ വച്ച് ബച്ചനെ ദീപിക കാണുകയുണ്ടായി. ബച്ചനെ കണ്ടതും ദീപിക ഓടി എത്തി ബച്ചനെ കെട്ടിപിടിച്ചു. രണ്ട് പേരും തമ്മില്‍ കുറേ നേരം സംസാരിക്കുകെയും ചെയ്തു.

ദീപികയ്ക്ക് ബച്ചനോടുള്ള ദേഷ്യമെല്ലാം തീര്‍ന്നോ?

ദീപികയുടെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം ഇപ്പോള്‍ സൂപ്പര്‍ ഹിറ്റാണ്. എല്ലാം ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷനും നേടിയിട്ടുണ്ട്.

English summary
Bollywood’s megastar Amitabh Bachchan and actress Deepika Padukone had some differences during their film Piku.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam