ഭാര്യയുമായിട്ടുള്ള പോരാട്ടം എങ്ങനെയാണ്! ജീവിതത്തെ കുറിച്ച് പറഞ്ഞ അമിതാഭ് ബച്ചനെ കളിയാക്കി ട്രോളന്മാര്‍!

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് അമിതാഭ് ബച്ചന്‍. സിനിമയിലെത്തിയിട്ട് പതിറ്റാണ്ടുകളായെങ്കിലും ഇപ്പോഴും പ്രേക്ഷകരുടെ ഹൃദയം ഭരിക്കുന്ന അപൂര്‍വ്വം മുതിര്‍ന്ന നടന്മാരില്‍ ഒരാളാണ് ബിഗ് ബി എന്നറിയപ്പെടുന്ന അമിതാഭ് ബച്ചന്‍. അഭിനയത്തിലുള്ള അപാരമായ കഴിവിനും അര്‍പ്പണബോധത്തിനും പേരുകേട്ട അദ്ദേഹം കഠിനാധ്വാനത്തിന്റെയും വിജയത്തിന്റെയും പ്രതിരൂപമാണെന്ന് പറയാം.

ഇന്ന് വലിയ താരമായെങ്കിലും സിനിമയിലെത്തിയ കാലത്തും അതിന് മുന്‍പും ഒത്തിരി കഷ്ടപ്പാടുകളും യാതനകളും നേരിടേണ്ടതായി വന്നിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. സിനിമകളിലെ ഐതിഹാസിക വേഷങ്ങള്‍ പുറമേ കോണ്‍ ബനേഗ ക്രോര്‍പതി പോലുള്ള ജനപ്രിയ ടിവി ഷോകളും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.

amitabh-bachchan

ഇത്തരത്തില്‍ എല്ലാ പ്രായത്തിലുമുള്ള ആരാധകരെയും നേടിയെടുത്തുകൊണ്ടാണ് തന്റെ കരിയറില്‍ അമിതാഭ് ഒരു പ്രത്യേക സ്ഥാനം നേടിയെടുക്കുന്നത്. എന്നാല്‍ താരം ഇടയ്ക്ക് പരിഹസിക്കപ്പെടാറുള്ളത് ഭാര്യ ജയ ബച്ചന്റെ പേരിലാണെന്നതാണ് രസകരമായ കാര്യം. ഇപ്പോള്‍ പോലും നടി കൂടിയായിരുന്ന ജയയുടെ പ്രവൃത്തിക്കളിലൂടെ നടനെ കളിയാക്കുകയാണ് ചിലര്‍.

മുന്‍പൊരിക്കല്‍ തന്റെ ജീവിതത്തിലെ കഷ്ടപ്പാടുകളെ കുറിച്ച് ബച്ചന്‍ സോഷ്യല്‍ മീഡിയിയലൂടെ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഹിന്ദിയില്‍ എഴുതിയ പോസ്റ്റില്‍ അദ്ദേഹം തന്റെ പിതാവിനെ കുറിച്ചും സൂചിപ്പിച്ചിുന്നു. 'ജീവനുള്ളിടത്തോളം പോരാട്ടമുണ്ട്. ബഹുമാനപ്പെട്ട എന്റെ ബാപ്പുജി പഠിപ്പിച്ച പാഠങ്ങള്‍', എന്നാണ് അമിതാഭ് എഴുതിയത്.

പോസ്റ്റ് വൈറലായതിന് പിന്നാലെ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും നിങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുണ്ടെന്നും പറഞ്ഞ് ആരാധകരുമെത്തി. അദ്ദേഹത്തിന്റെ ശക്തിയെയും വിവേകത്തെയും പ്രശംസിക്കുന്നവര്‍ക്കിടയില്‍ ഭാര്യ ജയ ബച്ചനുമായുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ എങ്ങനെയാണെന്ന് ചോദിച്ച് ചിലര്‍ കളിയാക്കുകയും ചെയ്തു.

amitabh-bachchan

ഒരുമിച്ച് സിനിമയില്‍ അഭിനയിക്കുന്ന കാലത്താണ് അമിതാഭ് ബച്ചനും ജയയും പ്രണയത്തിലാവുന്നത്. പിതാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടന്‍ ജയയെ വിവാഹം കഴിച്ചു. സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. മാത്രമല്ല ശ്വേത ബച്ചന്‍, അഭിഷേക് ബച്ചന്‍ എന്നിങ്ങനെ രണ്ട് മക്കളും ദമ്പതിമാര്‍ക്ക് ജനിച്ചു.

ഇതിനിടയില്‍ നടി രേഖയുമായി ബച്ചന്‍ ഇഷ്ടത്തിലായതോടെയാണ് ഭാര്യയുമായി പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. തന്റെ ഇഷ്ടക്കേടുകള്‍ പുറംലോകത്തിന് മുന്നില്‍ കാണിക്കാന്‍ യാതൊരു മടിയുമില്ലാത്ത ആളാണ് ജയ ബച്ചന്‍. മാധ്യമ പ്രവര്‍ത്തകരോടും മറ്റും വളര മോശമായ രീതിയില്‍ കാര്‍ക്കശ്യത്തോടെ ജയ സംസാരിക്കാറുണ്ട്. ഇതിന്റെ പേരിലാണ് നടി പലപ്പോഴും സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങള്‍ക്ക് ഇരയാവുന്നതും.

മാത്രമല്ല മരുമകളും നടിയുമായ ഐശ്വര്യ റായി ബച്ചനും ജയയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് കഥകള്‍. ഐശ്വര്യ വിവാഹിതയായി വന്നത് മുതല്‍ ജയയുമായി പ്രശ്‌നങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ അഭിഷേകുമായിട്ടുള്ള ഐശ്വര്യയുടെ പ്രശ്‌നങ്ങള്‍ക്ക് കാരണവും അമ്മായിയമ്മയാണെന്നാണ് അഭ്യൂഹം.

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X