ബിഗ് ബിയ്ക്ക് പൊലീസ് കാവല്‍
ബിഗ് ബിയ്ക്കും അദ്ദേഹത്തിന്റെ വീടുകള്‍ക്കും പൊലീസ് കാവല്‍. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ അധ്യക്ഷന്‍ രാജ് താക്കറെയ്‌ക്കൊപ്പം വേദിപങ്കിട്ട സംഭവത്തില്‍ അമിതാഭ് ബച്ചനെതിരെ പ്രതിഷേധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വസതികള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാജ് താക്കറെയ്‌ക്കെതിരെ വേദിപങ്കിട്ടതിനെതിരെ സമാജ് വാദി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടികളില്‍ നിന്നും രൂക്ഷമായ വിമര്‍ശനവും പ്രതിഷേധവുമാണ് ബച്ചനെതിരെ വന്നുകൊണ്ടിരിക്കുന്നത്. മുംബൈയിലുള്ള മൂന്ന് വീടുകള്‍ക്കാണ് പോലീസ് കാവല്‍. കൂടാതെ ബച്ചന്‍ പോകുന്ന സ്ഥലങ്ങളിലും പങ്കെടുക്കുന്ന പരിപാടികളിലുമെല്ലാം സുര്ഷ ഏര്‍പ്പെടുത്തുന്നുണ്ട്. ബച്ചന്റെ വീട് സ്ഥിതിചെയ്യുന്ന ഭാഗങ്ങളില്‍ പോലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

വടക്കേ ഇന്ത്യക്കാരെ അധിക്ഷേപിച്ച, മറാത്താവാദം ഉയര്‍ത്തിപ്പിടിക്കുന്ന രാജിനൊപ്പം ബച്ചന്‍ വേദി പങ്കിട്ടപ്പോള്‍ വടക്കേഇന്ത്യക്കാര്‍ മൊത്തത്തില്‍ അപമാനിക്കപ്പെട്ടുവെന്നാണ് എസ്പി നേതാവ് അബു ആസ്മി പറഞ്ഞത്. സംഭവത്തില്‍ കോണ്‍ഗ്രസും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
എംഎന്‍എസിന്റെ സിനിമാ സംഘടനയായ നവനിര്‍മ്മാണ്‍ ചിത്രപഥ് കര്‍മ്മചാരി സേനയുടെ ഏഴാം വാര്‍ഷികാഘോഷ പരിപാടിയിലാണ് ബച്ചന്‍ രാജ് താക്കറേയോടൊപ്പം പങ്കെടുത്തത്.


Click it and Unblock the Notifications











