3 മണിക്കൂര്‍ വേദന തിന്ന് ഐശ്വര്യയുടെ 'നോര്‍മല്‍ പ്രസവം'; അഭിനന്ദിച്ച ബച്ചനോട് പ്രസവിച്ച് നോക്കാന്‍ ആരാധകർ

By Desk

ബോളിവുഡിലെ ജനപ്രീയ താരജോഡിയാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. 2011 ലാണ് ഇരുവരുടേയും മകള്‍ ആരാധ്യ ജനിച്ചത്. കൊച്ചുമകളുടെ ജനനം അമിതാഭ് ബച്ചനും ജയ ബച്ചനും വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. ഐശ്വര്യ ആരാധ്യയ്ക്ക് ജന്മം നല്‍കിയതിന് പിന്നാലെ പങ്കുവച്ച ട്വീറ്റ് ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

പ്രസവ വേദന സഹിച്ചതിന് ഐശ്വര്യയെ അഭിനന്ദിക്കുന്നതായിരുന്നു അമിതാഭ് ബച്ചന്റെ ട്വീറ്റ്. എന്നാല്‍ താരത്തെ വിമര്‍ശിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. വേദന സംഹാരികളില്ലാതെ നോര്‍മല്‍ ഡെലിവറി പൂര്‍ത്തിയാക്കിയ ഐശ്വര്യയെ അഭിനന്ദിക്കുന്നുവെന്നായിരുന്നു അമിതാഭ് ബച്ചന്‍ ട്വീറ്റില്‍ പറഞ്ഞത്. പലരും സി സെക്ഷന്‍ നിര്‍ദ്ദേശിച്ചിട്ടും നോര്‍മല്‍ ഡെലിവറി മതിയെന്ന് വാശി പിടിക്കുകയായിരുന്നു ഐശ്വര്യയെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞിരുന്നു.

Amitabh Bachchan

''അവര്‍ സി സെക്ഷന്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞിരുന്നുവെങ്കിലും നോര്‍മല്‍ ഡെലിവറിയായിരുന്നു. ഐശ്വര്യയ്ക്ക് നോര്‍മല്‍ ഡെലിവറി തന്നെ വേണമായിരുന്നു. അവള്‍ കഷ്ടപ്പെട്ടു. 2-3 മണിക്കൂര്‍ ലേബറിലായിരുന്നു. പക്ഷെ അവള്‍ തനിക്ക് നോര്‍മല്‍ ഡെലിവറി തന്നെ മതിയെന്ന് നിര്‍ബന്ധം പിടിച്ചു. വേദന സംഹാരികളോ എപിഡ്യൂറലുകളോ ഉപയോഗിച്ചിട്ടില്ല അവള്‍'' എന്നാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്.

ബച്ചന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. എന്നാല്‍ പ്രസവത്തെ നോര്‍മല്‍ ഡെലിവറി എന്ന് വിശേഷിപ്പിച്ചത് സോഷ്യല്‍ മീഡിയയ്ക്ക് തീരെ പിടിച്ചിട്ടില്ല. നോര്‍മല്‍ ഡെലിവറി എന്നൊന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പഴയ ചിന്താഗതി മാറ്റണം, ഇത്രയും വേദന സഹിക്കേണ്ടതില്ല. പറ്റുമെങ്കില്‍ അടുത്ത തവണ നിങ്ങള്‍ ഒന്ന് നോര്‍മല്‍ ആയി പ്രസവിച്ച് കാണിക്കണം എന്നുമൊക്കെ സോഷ്യല്‍ മീഡിയ ബച്ചനോട് പറയുന്നുണ്ട്. പ്രസവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന വേദനയുടെ പത്ത് ശതമാനം പോലും പുരുഷന്മാര്‍ക്ക് സാധിക്കില്ല. എന്നിട്ട് നോര്‍മല്‍ ഡെലിവറി എന്നൊക്കെ കമന്റ് ചെയ്യാന്‍ എളുപ്പമാണെന്നും സോഷ്യല്‍ മീഡിയ ബച്ചനോട് പറയുന്നുണ്ട്.

അതേസമയം കഴിഞ്ഞ കുറേ മാസങ്ങളായി ബച്ചന്‍ കുടുംബം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഐശ്വര്യയും അഭിഷേകും പിരിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ വലിയ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. ബച്ചന്‍ കുടുംബവും ഐശ്വര്യയും തമ്മില്‍ അകല്‍ച്ചയിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഐശ്വര്യയേയും ആരാധ്യയേയും ബച്ചന്‍ കുടുംബം പലപ്പോഴായി അവഗണിക്കുക കൂടെ ചെയ്തതോടെ ആ വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായി മാറി.

Amitabh Bachchan

തുടക്കത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത് ഐശ്വര്യയ്ക്കും അഭിഷേകിന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചനും ഇടയില്‍ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു. ഇതാണ് ഐശ്വര്യയും അഭിഷേകും പിരിയാന്‍ കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഐശ്വര്യ മകളേയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ ഞെട്ടിക്കുന്നവയായിരുന്നു.

അഭിഷേക് ബച്ചനും നടി നിമ്രത് കൗറും തമ്മില്‍ അടുപ്പത്തിലായെന്നും അതാണ് ദാമ്പത്യ ബന്ധം തകരാന്‍ കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അഭിഷേകിന്റെ അവിഹിത ബന്ധത്തെ ബച്ചന്‍ കുടുംബം പ്രതിരോധിച്ചതും ഐശ്വര്യയെ ചൊടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് ഐശ്വര്യയും അഭിഷേകും മകള്‍ ആരാധ്യയുടെ സ്‌കൂളിലെ പരിപാടിയില്‍ ഒരുമിച്ച് എത്തി. തുടര്‍ന്നും ഇരുവരും ഒരുമിച്ച് പൊതുവേദികളില്‍ എത്തിയതോടെ വിവാഹ മോചന വാര്‍ത്തകളും കെട്ടടങ്ങിയിട്ടുണ്ട്.

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X