'ഗോസിപ്പുകൾ സത്യമാകുന്നു', ബച്ചന്റെ കൊച്ചുമകൾ നവ്യ യുവനടനുമായി പ്രണയത്തിൽ?, വൈറലായി പുതിയ വീഡിയോ!
ആരാധകർ ഒന്നടങ്കം സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന ബച്ചൻ കുടുംബത്തിലെ അംഗമാണ് ശ്വേത ബച്ചന്റെ മകളായ നവ്യ നവേലി നന്ദ. മറ്റുള്ള താരപുത്രിമാരിൽ നിന്നെല്ലാം ഏറെ വ്യത്യസ്തയാണ് നവ്യ.
സ്ത്രീകളുടെ ഉന്നമനവും ബിസിനസും സാമൂഹിക പ്രവർത്തനങ്ങളുമെല്ലാമാണ് നവ്യയുടെ ഏര്യ. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും നവ്യ സോഷ്യൽമീഡിയയിൽ സജീവമാണ്. ബച്ചന്റെ കൊച്ചുമകളായതുകൊണ്ട് തന്ന നവ്യയ്ക്ക് പിന്നാലെ എപ്പോഴും പാപ്പരാസികളുണ്ടാകും.

ഇപ്പോഴിത നവ്യയുടെ പുതിയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. അടുത്തിടെയായി നവ്യയുടെ പേരിനൊപ്പം ചേർന്ന് കേൾക്കുന്ന പേരാണ് യുവനടൻ സിദ്ധാഥ് ചതുർവേദിയുടേത്.
ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നുവെങ്കിലും അതിനുള്ള തെളിവുകളൊന്നും പാപ്പരാസികളുടെ കൈയ്യിലുണ്ടായിരുന്നില്ല. എന്നാലിപ്പോൾ കാര്യങ്ങൾ മാറി. ഇരുവരും പ്രണയത്തിലാണെന്ന് തെളിവുകളോടെയാണ് പാപ്പരാസികൾ വിളിച്ച് പറയുന്നത്.
അതിന് കാരണം കഴിഞ്ഞ ദിവസം നവ്യ നവേലി സിദ്ധാഥിനൊപ്പമാണ് ബോളിവുഡിൽ നടന്നൊരു ബർത്ത് ഡെ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയത്. ചലച്ചിത്ര നിർമ്മാതാക്കളിൽ ഒരാളായ അമൃതപാൽ സിംഗ് ബിന്ദ്രയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനാണ് ഇരുവരും ഒരുമിച്ച് ഒരേ കാറിൽ എത്തിയത്.
കൂടാതെ ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ചെറിയ കള്ളച്ചിരിയും പാപ്പരാസികൾക്ക് നവ്യ നൽകി. നവ്യയുടേയും സിദ്ധാഥിന്റേയും പുതിയ വീഡിയോ വൈറലായതോടെ ആരാധകർ ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിക്കുകയും ചെയ്തു.
നവ്യയും സിദ്ധാഥും ഇടയ്ക്കിടെ പരസ്പരം പോസ്റ്റുകൾക്ക് കമന്റുകൾ ഇടാറുണ്ട്. മാത്രമല്ല അടുത്തിടെ നവ്യയാണ് തന്റെ പ്രണയിനിയെന്ന് പറയാതെ പറയുന്ന തരത്തിൽ ഒരു വീഡിയോയും സിദ്ധാഥ് പങ്കുവെച്ചിരുന്നു.
തന്റെ വാനിറ്റി വാനിൽ നിന്നെടുത്ത ഒരു വീഡിയോയാണ് സിദ്ധാന്ത് പോസ്റ്റ് ചെയ്തത്. കോസ്റ്റ്യൂം ഡിസൈൻമാരിൽ ഒരാൾ സിദ്ധാന്തിന്റെ കഴുത്തിൽ ഒരു സിൽവർ നിറത്തിലുള്ള ചെയ്ൻ ഇടുന്നതാണ് വീഡിയോയിലുള്ളത്. ഈ വീഡിയോക്ക് താരം നൽകിയ ക്യാപ്ഷൻ അവളുടെ നൂഡിൽസ് എന്നാണ്. ഇതിന് പിന്നാലെ ആരാണ് ആ പെൺകുട്ടി എന്നു ചോദിച്ച് ആരാധകർ കമന്റുമായെത്തി.

ബോളിവുഡിലെ മറ്റൊരു താരം ഇഷാൻ ഘട്ടറും ഇതേ ചോദ്യം ചോദിച്ചു. 'ആരാണ് ആ നിഗൂഢ സുന്ദരി?' എന്നായിരുന്നു ഇഷാന്റെ ചോദ്യം. ഇതിനുള്ള ഉത്തരവും ചില ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദയാണ് സിദ്ധാർഥ് പോസ്റ്റിൽ പറഞ്ഞ പെൺകുട്ടിയെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
സിദ്ധാഥ് പോസ്റ്റ് പങ്കുവെക്കും മുമ്പ് നവ്യയും ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. നൂഡിൽസിന്റെ ബോക്‌സുകൾ കൈയിൽ പിടിച്ച് നിൽക്കുന്നതായിരുന്നു ഈ ചിത്രം. ഇന്ന് കുറച്ചു നൂഡിൽസ് ഉണ്ടാക്കി എന്ന കുറിപ്പോടെയാണ് നവ്യ ചിത്രം പങ്കുവെച്ചത്.
ഇതിന് പിന്നാലെയാണ് സിദ്ധാന്ത് അവളുടെ നൂഡിൽസ് എന്ന പേരിൽ മാല ധരിക്കുന്ന സെൽഫി വീഡിയോയും പോസ്റ്റ് ചെയ്തത്. ഇതോടെ രണ്ട് താരങ്ങളേയും ബന്ധിപ്പിച്ചുള്ള ഗോസിപ്പുകൾ സോഷ്യൽമീഡിയയിൽ ശക്തമാകുകയായിരുന്നു.
മുത്തച്ഛൻ അമിതാഭ് ബച്ചന്റെ സാന്നിധ്യത്തിൽ ആർത്തവത്തെ കുറിച്ച് പൊതുവേദിയിൽ ചർച്ച ചെയ്തും നവ്യ നവേലി നന്ദ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഇത്തരം കാര്യങ്ങളെല്ലാം തുറന്ന് സംസാരിക്കാൻ സാധിക്കുന്ന ഒരു കുടുംബത്തിലാണ് താൻ ജനിച്ചത് എന്നതിൽ അഭിമാനമുണ്ടെന്നാണ് അന്ന് നവ്യ പറഞ്ഞത്.
'ആർത്തവം നമ്മൾ മറച്ചുപിടിക്കേണ്ട ഒന്നല്ല. അത് നിഷിദ്ധമായ ഒരു കാര്യം ആണെന്നായിരുന്നു കുറച്ചുകാലം മുമ്പ് വരേയുള്ള ധാരണ. പക്ഷേ ഇപ്പോൾ അതിൽ പുരോഗതി വന്നിട്ടുണ്ട്. മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഞാൻ ഇന്ന് എന്റെ മുത്തച്ഛനോടൊപ്പം സ്റ്റേജിൽ ഇരുന്ന് ആർത്തവത്തെ കുറിച്ച് സംസാരിക്കുന്നു. അത് തന്നെ പുരോഗതിയുടെ അടയാളമാണ്' എന്നാണ് നവ്യ പറഞ്ഞത്.


Click it and Unblock the Notifications











