ഭാര്യയോട് എന്നും നുണ തന്നെയാണ് പറയുന്നത്; നടിയുടെ ചോദ്യത്തിന് കിടിലന്‍ മറുപടി പറഞ്ഞ് അമിതാഭ് ബച്ചന്‍

ബോളിവുഡിന്റെ ഏറ്റവും മുതിര്‍ന്ന നടന്‍ അമിതാഭ് ബച്ചനെ കുറിച്ചുള്ള രസകരമായ റിപ്പോര്‍ട്ടുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ഇപ്പോള്‍ സിനിമകള്‍ കാര്യമായി ചെയ്യുന്നില്ലെങ്കിലും ടെലിവിഷന്‍ പരിപാടിയില്‍ സജീവമാണ് താരം. കോന്‍ ബനേക കോര്‍പതി എന്ന പരിപാടിയുടെ അവതാരകന്റെ വേഷം ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളോളമായി. ഇപ്പോഴും ഇതേ പരിപാടിയുമായി താരം മുന്നോട്ട് പോവുകയാണ്. നിലവില്‍ കോന്‍ ബനേക കോര്‍പതിയുടെ പതിമൂന്നാം സീസണ്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

പുതിയ എപ്പിസോഡില്‍ നടി നീന ഗുപ്തയും ഭര്‍ത്താവ് ഗജ്‌രാജ് റാവുവുമാണ് പങ്കെടുത്തത്. നീന വന്നതിന് ശേഷമുള്ള എപ്പിസോഡില്‍ നിന്നുമൊരു പ്രൊമോ വീഡിയോ വൈറലായിരുന്നു. ഇതില്‍ നീന അമിതാഭിനോട് ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. താന്‍ ചോദിക്കുന്നതിനൊക്കെ സത്യസന്ധമായിട്ടുള്ള ഉത്തരം നല്‍കണമെന്നും നടി പറഞ്ഞു. അതിനെന്താണ് കുഴപ്പം താന്‍ പറയാമെന്നായി ബച്ചന്‍. കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ റോള്‍ ഏതാണെന്ന് ആയിരുന്നു നീന ആദ്യം ചോദിച്ചത്. എല്ലാ സിനിമകളും എനിക്ക് വെല്ലുവിളി ആണെന്നാണ് ബച്ചന്‍ പറയുന്നത്.

amitabh-bachchan-neenagupta

അടുത്ത ചോദ്യം സിനിമകള്‍ കിട്ടുമ്പോള്‍ അതില്‍ ചിലത് ഒഴിവാക്കാമെന്ന് തീരുമാനിച്ചു. അതിന് പറയാന്‍ സാധ്യതയുള്ള കാരണം എന്തായിരിക്കുമെന്നാണ് നീനയുടെ അടുത്ത ചോദ്യം. 'അതിന് എനിക്ക് ആദ്യം സിനിമകള്‍ തരൂ' എന്നാണ് ബച്ചന്‍ പറഞ്ഞത്. പെട്ടെന്ന് ഒരു സാഹചര്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഭാര്യയോട് നിങ്ങള്‍ കള്ളം പറഞ്ഞിട്ടുണ്ടോ എന്നാണ് നീന വീണ്ടും ചോദിക്കുന്നത്. അതിനെ കുറിച്ച് ആദ്യം പറയേണ്ടത് നീനയുടെ ഭര്‍ത്താവ് ഗജരാജ് റാവു ആണെന്ന് ബച്ചന്‍ സൂചിപ്പിച്ചു.

അദ്ദേഹം ഇല്ല, എന്നാണ് പറയുന്നതെങ്കിലും തന്നെ സംബന്ധിച്ചിടത്തോളം 'ഞാന്‍ എല്ലാ ദിവസവും ഭാര്യയോട് നുണ പറയാറുണ്ടെന്നാണ്' അമിതാഭ് ബച്ചന്‍ പറഞ്ഞത്. സദ്ദസ്സിലുള്ളവരെ എല്ലാം ചിരിപ്പിച്ച് കൊണ്ടുള്ള താരത്തിന്റെ മറുപടിയ്ക്ക് വലിയ കൈയ്യടിയാണ് ലഭിച്ചത്. നീന ഗുപ്ത ചിരി അടക്കി പിടിച്ചെങ്കിലും ഭര്‍ത്താവും തലകുനിച്ച് ചിരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X