»   » അമിതാഭ് ബച്ചനും ജയാ ബച്ചനും ഇനി ഒരുമിച്ച് ജീവിക്കില്ല, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!

അമിതാഭ് ബച്ചനും ജയാ ബച്ചനും ഇനി ഒരുമിച്ച് ജീവിക്കില്ല, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!

Posted By: ഗൗതം
Subscribe to Filmibeat Malayalam


ബോളിവുഡിലെ ഏറ്റവും വലിയ താര കുടുംബമായ അമിതാഭ് ബച്ചന്റെ കുടുംബത്തില്‍ പൊട്ടലും ചീറ്റലും തുടങ്ങിയിട്ട് കുറച്ചായി. എന്നാല്‍ എന്താണ് ഇതിന്റെ സത്യാവസ്ഥ എന്നത് ഇതുവരെ ബച്ചന്‍ കുടുംബത്തില്‍ നിന്ന് ആരും തുറന്ന് പറഞ്ഞിട്ടില്ല. ജയാ ബച്ചനും ഐശ്വര്യയും തമ്മില്‍ പിണക്കത്തിലാണെന്നും ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാകുന്നത് കുടുംബത്തില്‍ പതിവാണെന്നുമാണ് ബോളിവുഡിലെ സംസാരം.

അടുത്തിടെ ഐശ്വര്യ റായ് ആത്മമഹത്യ ശ്രമിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത്തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ലെന്ന് അമിതാഭ് ബച്ചനും അഭിഷേകും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തെറ്റായ പ്രചരണങ്ങള്‍ നടത്തിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്നായിരുന്നു ബച്ചന്‍ കുടുംബം പറഞ്ഞത്. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വേറെ വഴിക്കാണ്. ഇതാ ബച്ചന്റെ പഴയ സുഹൃത്തും രാഷ്രീയ നേതാവുമായ അമര്‍ സിങിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

അമിതാഭ് ബച്ചനും അമര്‍ സിങും

അമിതാഭ് ബച്ചനും അമര്‍ സിങും തമ്മിലുള്ള സൗഹൃദം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അമിതാഭ് ബച്ചന്‍-അമര്‍ സിങ് സൗഹൃദം എന്തായിരുന്നു എന്ന് ബോളിവുഡിന് നന്നായി അറിയാം. അമിതാഭ് ബച്ചന്റെ പഴയ സുഹൃത്ത് അമര്‍ സിങാണ് ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

അമിതാഭ് ബച്ചനും ജയാ ബച്ചനും വേര്‍പിരിയുന്നു

ബോളിവുഡ് താരദമ്പതികളായ അമിതാഭ് ബച്ചനും ജയാ ബച്ചനും വേര്‍പിരിയുന്നതായി സമാജ് വാദി പാര്‍ട്ടി നേതാവായ അമര്‍ സിങിന്റെ വെളിപ്പെടുത്തല്‍. ബച്ചന്റെ കുടുംബവുമായി ബന്ധപ്പെട്ട അമര്‍ സിങിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണിത്.

രണ്ട് വീട്ടിലാണ് ജീവിക്കുന്നത്

ബച്ചന്റെ കുടുംബത്തിലെ ഒരു പ്രശ്‌നത്തിനും കാരണം ഞാനല്ല. പക്ഷേ ഞാന്‍ അദ്ദേഹത്തെ കാണുന്നതിന് മുമ്പ് മുതല്‍ അമിതാഭും ജയാ ബച്ചനും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും അമര്‍ സിങ് പറഞ്ഞു. പ്രതീക്ഷയിലും ജനകെന്ന രണ്ട് ബംഗ്ലാവിലുമായി ഇരുവരും വേറിട്ട് താമസിക്കുകയാണെന്നും പറയുന്നു.

ഐശ്വര്യയുമായുള്ള പ്രശ്‌നങ്ങള്‍

ഐശ്വര്യ റായ് യുമായുള്ള മാനസിക അകല്‍ച്ചയാണ് ഇപ്പോള്‍ ജയ ബച്ചനെ കുടുംബം വിട്ട് മാറി താമസിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് അമര്‍ സിങ് പറയുന്നത്. പക്ഷേ ഐശ്വര്യയും ജയ ബച്ചനും തമ്മിലുള്ള ഒരു പ്രശ്‌നത്തിനും ഞാനല്ല ഉത്തരവാദിയെന്നും അമര്‍ സിങ് പറഞ്ഞു.

ഞാനാണ് കുറ്റക്കാരനെന്ന് പറയുന്നു

രാജ്യത്തുണ്ടായ പല പ്രശ്‌നങ്ങള്‍ക്കും കാരണം ഞാനാണെന്നായിരുന്നു പലരും പറഞ്ഞത്. അംബാനിമാര്‍ തമ്മിലുണ്ടായ പ്രശ്‌നത്തിനും എന്നെ കുറ്റക്കാരനാക്കി. പക്ഷേ ഞാനവിടെ നിരപരാധിയായിരുന്നു- അമര്‍ സിങ് പറഞ്ഞു.

അമിതാഭ് ബച്ചനും അമര്‍ സിങും

അമിതാഭ് ബച്ചനും അമര്‍ സിങും നേരത്തെ നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഒരിടയ്ക്ക് സമാജ് വാദി പാര്‍ട്ടിയിലേക്ക് ജയ ബച്ചനെയും കൊണ്ടും വരുമെന്ന അമിതാഭ് ബച്ചന്റെ മുന്നറിയിപ്പായിരുന്നു പിന്നീട് ഇരുവരുടെയും സൗഹൃദം തകര്‍ത്തത്.

English summary
Amitabh Bachchan and Jaya Bachchan don't live together.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam