»   » സ്‌നേഹം കൊണ്ട് ലോകസുന്ദരി ഐശ്വര്യയെയും കൊച്ചുമകളെയും അമിതാഭ് ബച്ചന്‍ വിശേപ്പിച്ചത് എന്താണെന്നറിയാമോ?

സ്‌നേഹം കൊണ്ട് ലോകസുന്ദരി ഐശ്വര്യയെയും കൊച്ചുമകളെയും അമിതാഭ് ബച്ചന്‍ വിശേപ്പിച്ചത് എന്താണെന്നറിയാമോ?

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യയിലെ ഏറ്റവും വലിയ താര കുടുംബങ്ങളിലൊന്നാണ് അമിതാഭ് ബച്ചന്റെ കുടുംബം. ബിഗ് ബിക്ക് അഭിമാനം കൊള്ളാവുന്ന തരത്തിലാണ് മരുമകളും ലോകസുന്ദരിയായ ഐശ്വര്യ റായിയുടെ വളര്‍ച്ച.

ലോകസുന്ദരി ഐശ്വര്യ റായിയടക്കം ബോളിവുഡിലെ താരങ്ങള്‍ സിനിമയിലേക്ക് വന്നത് എവിടെ നിന്നാണെന്നറിയാമോ ?

പ്രായം കൂടി വരികയാണെങ്കിലും ഇന്നും പതിനെട്ട് വയസുകാരിയെ പോലെ തിളങ്ങി നില്‍ക്കുകയാണ് ഐശ്വര്യ റായി. കാന്‍ ഫിലിം ഫെസ്റ്റിവലിലെത്തിയ ഐശ്വര്യയായിരുന്നു എല്ലാവരെയും ആകര്‍ഷിച്ചിരുന്നത്. ഇത്തവണ കൂട്ടിന് മകള്‍ ആരാധ്യയുമുണ്ടായിരുന്നു.

ചിത്രങ്ങള്‍ പങ്കുവെച്ച് ബിഗ് ബി

കാന്‍ ഫെസ്റ്റിവലില്‍ തിളങ്ങിയ മരുമകളുടെയും കൊച്ചു മകളുടെയും ചിത്രം അമിതാഭ് ബച്ചന്‍ പങ്കുവെച്ചിരിക്കുകയാണ്. രണ്ടു പേരും ഫെസ്റ്റിവലിലെ പ്രധാന ആകര്‍ഷകമായി തകര്‍ത്തിരിക്കുകയായിരുന്നു.

മരുമകളെയും കൊച്ചുമകളയും വിശേഷിപ്പിച്ചത്

ട്വിറ്ററിലുടെ ഫോട്ടോ പങ്കുവെച്ച ബിഗ് ബി മരുമകളെ ടി- 2434 മരുമകള്‍ റാണിയും പിന്നെ ഞങ്ങളുടെ റാണിയും എന്നാണ് ഐശ്വര്യയെയും ആരാധ്യയെയും വിശേപ്പിച്ചത്.

കാനിലെ സുന്ദരിമാരായി തിളങ്ങി അമ്മയും മോളും

ഇത്തവണ കാന്‍ ചലച്ചിത്രേത്സവത്തില്‍ തിളങ്ങി നിന്നത് ഐശ്വര്യയും മകള്‍ ആരാധ്യയുമായിരുന്നു. സിന്‍ഡ്രല്ലയുടെ വേഷം തുടങ്ങി ഓരോ ദിവസവും ഐശ്വര്യ വ്യത്യസ്ത വേഷങ്ങളുമായിട്ടായിരുന്നു എത്തിയിരുന്നത്.

ഇത്തവണ ആരാധ്യയും നന്നായി തിളങ്ങി

ഐശ്വര്യയെ പോലെ തന്ന ഇത്തവണ ചലച്ചിത്രോത്സവത്തില്‍ ആരാധ്യയും തിളങ്ങി. അമ്മയുടെ കൈപിടിച്ചെത്തിയ കുഞ്ഞു താരം എല്ലാവരുടെയും മനം കവര്‍ന്നിരുന്നു.

മറ്റ് നടിമാരെ തോല്‍പ്പിച്ച ഐശ്വര്യ

കാനിലെത്തിയ മറ്റ് നടിമാരെയെല്ലാം തോല്‍പ്പിച്ചായിരുന്നു ഐശ്വര്യയുടെ പ്രകടനം. അഞ്ചു വയസുകാരി മകളുണ്ടെങ്കിലും ചെറുപ്പക്കാരികളായ നടിമാര്‍ക്കൊന്നും ഐശ്വര്യയുടെ അടുത്ത് എത്താന്‍ പോലും കഴിഞ്ഞിരുന്നില്ല.

English summary
Amitabh Bachchan Lovingly Calls Aishwarya Rai Bachchan & Aaradhya With This Name!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam