»   » റണ്‍ബീര്‍ കപൂറുമായുള്ള ചൂടന്‍ രംഗങ്ങള്‍, മരുമകളോട് അമിതാഭ് ബച്ചന്‍ പിണങ്ങിയോ?

റണ്‍ബീര്‍ കപൂറുമായുള്ള ചൂടന്‍ രംഗങ്ങള്‍, മരുമകളോട് അമിതാഭ് ബച്ചന്‍ പിണങ്ങിയോ?

Posted By: Sanviya
Subscribe to Filmibeat Malayalam

ബിഗ് ബിയ്ക്ക് മരുമകള്‍ ഐശ്വര്യ റായ് യോട് പിണക്കമാണെന്ന് റിപ്പോര്‍ട്ടുകള്‍. കരണ്‍ ജോഹറിന്റെ പുതിയ ചിത്രമായ എയ് ദില്‍ ഹയ് മുഷ്‌കില്‍ എന്ന ചിത്രത്തില്‍ റണ്‍ബീര്‍ കപൂറുമായി ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചതാണ് ബച്ചന് മരുമകളോട് ദേഷ്യം വരാന്‍ കാരണമെന്ന് പറയുന്നു.

വിവാഹത്തിന് ശേഷം അഭിനയിക്കുന്നതിനോട് ഇതുവരെ ഭര്‍ത്താവ് അഭിഷേകോ കുടുംബമോ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ പുതിയ ചിത്രത്തിലെ ഗ്ലാമറസ് രംഗങ്ങള്‍ ബച്ചന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ ചിത്രത്തിലെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് ഒഴിവാക്കണമെന്ന് സംവിധായകൻ കരണിനോട് ബച്ചൻ നേരിട്ട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്.

ഐശ്വര്യ റായ് സിനിമയിലേക്ക്

മണിരത്‌നം ചിത്രമായ ഇരുവര്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായാണ് ഐശ്വര്യ റായ് സിനിമയില്‍ എത്തുന്നത്. ഒാര്‍ പ്യാര്‍ ഹോഗയയാണ് ആദ്യ ബോളിവുഡ് ചിത്രം.

വിവാഹത്തിന് ശേഷം ഇടവേള

ബോളിവുഡ് നടൻ അഭിഷേക് ബച്ചനുമായുള്ള വിവാഹം ശേഷം ഐശ്വര്യ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. പിന്നീട് 2015ല്‍ പുറത്തിറങ്ങിയ ജസ്ബ എന്ന ചിത്രത്തിലൂടെ ഐശ്വര്യ വീണ്ടും അഭിനയജീവിതത്തിലേക്ക് തിരിച്ചെത്തി.

റണ്‍ബീര്‍ കപൂറിന്റെ നായികയായി

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത എയ് ദില്‍ ഹയ് മുഷ്‌കില്‍ എന്ന ചിത്രത്തില്‍ റണ്‍ബീര്‍ കപൂറിന്റെ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഐശ്വര്യ റായി.

ഗ്ലാമറസ് വേഷങ്ങളോട് അതൃപ്തി

ചിത്രത്തില്‍ റണ്‍ബീര്‍ കപൂറിനൊപ്പമുള്ള ഐശ്വര്യ റായ് യുടെ ചൂടന്‍ രംഗങ്ങളോട് ബച്ചന്‍ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. അഭിനയിക്കുന്നതിനോട് താത്പര്യ കുറവില്ലെങ്കിലും ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കുന്നതിനോടാണ് ബച്ചന്‍ അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്.

ബച്ചൻ സംവിധായകന്‍ കരണ്‍ ജോഹറിനോട്

ചിത്രത്തിലെ ചൂടന്‍ രംഗങ്ങള്‍ കട്ട് ചെയ്യണമെന്ന് ബച്ചൻ സംവിധായകന്‍ കരണ്‍ ജോഹറിനോട് നേരിട്ട് ആവശ്യപ്പെട്ടതായും കേള്‍ക്കുന്നുണ്ട്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Amitabh Bachchan miffed with Aishwarya for doing intimate scenes with Ranbir Kapoor?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam