ഇത് രണ്ടാം ജന്മം! മരണം നേരില്‍ കണ്ട നിമിഷം, മടങ്ങി വരവിനെ കുറിച്ച് സൂപ്പർ താരം
ഇന്ത്യൻ സിനിമയുടെ അഭിമാനമാണ് അമിതാഭ് ബച്ചൻ. താരത്തിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത് ഇന്ത്യൻ സിനിമ പ്രേമികളും സിനിമ ലോകവും ഏറെ സന്തോഷത്തോടെയാണ് കേട്ടത്. രണ്ട് തലമുറയെ സിനിമയിലൂടെ വിസ്മയിപ്പിച്ച ബച്ചനെ ഏകകണ്ഠമായിട്ടാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
സെപ്റ്റംബർ 4 ആയിരുന്നു ബച്ചന് ദാദസാഹിഹ് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്. എന്നാൽ സെപ്റ്റംബർ 24 താരത്തിന്റെ ജീവിതത്തിൽ മറക്കാനാവാത്ത ദിനവും കൂടിയാണ്. മരണത്തെ മുഖാമുഖം കണ്ടതിനു ശേഷം ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയ ദിനമായിരുന്നു അത്. 37 വർഷം മുൻപത്തെ ദിനം വീണ്ടും ഓർത്തെടുക്കുകയാണ് ബച്ചൻ.

1983 ൽ കൂലി എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയായിരുന്നു ബച്ചന് ആ അപകടം സംഭവിക്കുന്നത്. ജൂലൈയ് 26ാം തീയതി സിനിമയിൽ ഒരു സംഘട്ടന രംഗം ചിത്രീകരിച്ചു. അതിനിടയിലായിരുന്നു താരത്തിന് അപകടം സംഭവിക്കുന്നത്. തുടർന്ന് അദ്ദേഹത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മരണം മുഖാംമുഖം കണ്ട നിമിഷങ്ങളിൽ ഒന്നായിരുന്നു അതെന്നാണ് ബച്ചൻ പറയുന്നത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം നിരവധി ശസ്ത്രക്രീയയ്ക്ക് വിധേയനാക്കുകയായിരുന്നു വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് താൻ മരണപ്പെട്ടുവെന്നാണ് വിചാരിച്ചതെന്നും ബച്ചൻ വ്യക്തമാക്കിയിരുന്നു.

ഓഗസ്റ്റ് രണ്ടാം തീയതി ബച്ചന്റെ രണ്ടാം പിറന്നാളായി ആഘോഷിക്കുന്നുണ്ടെന്നും താരം പറഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിലും ട്വിറ്ററിലും ട്രെൻഡിങ്ങാവുന്നത് ബച്ചന്റെ രണ്ടാം വരവാണ്. ആശുപത്രിയിൽ നിന്ന് തിരികെ എത്തുന്ന ബച്ചന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. അംബാസിഡർ കാറിൽ വെള്ള കുർത്ത ധരിച്ച് വന്നിറങ്ങുന്ന താരത്തെ കാണം. അച്ഛന്റേയും അമ്മയുടേയും കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്നതിന്റേയും അരതി ഒഴിഞ്ഞ് സ്വീകരിക്കുന്നതിന്റേയും ചിത്രങ്ങളാണ് ഇപ്പോൾ സോൽഷ്യൽ മീഡിയയയിൽ വൈറലാകുന്നത്.

മടങ്ങി വരവിനു ശേഷം സിനിമയിൽ മികച്ച പ്രകടനമായിരുന്നു ബച്ചൻ കാഴ്ചവെച്ചത്. പിന്നീട് ഇന്ത്യൻ സിനിമയുടെ അവസാന വാക്കായി താരം മാറുകയായിരുന്നു. മികച്ച ഒരുപിടി ചിത്രങ്ങളാണ് ബച്ചൻ വെള്ളിത്തിരയിൽ സംഭവാന ചെയ്തത്. ഇപ്പോഴും സിനിയിൽ സജീവമാണ് താരം. ബച്ചന്റെ പുറത്തു വന്ന വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ബച്ചന് ആശംസയും അഭിനന്ദവും നേരുന്നുണ്ട്.

1969 ലാണ് ബച്ചൻ ബോളിവുഡിൽ എത്തുന്നത്. പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു താരത്തിന്. പത്മശ്രീ, പത്മഭൂഷൻ ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ ബച്ചന് ലഭിച്ചിട്ടുണ്ട്. പ്രമുഖ ഹിന്ദി കവി ഹരിഷ് റായ് ബച്ചന്റേയും തേജീ ബച്ചന്റേയടും മകനായി ഒക്ടോബർ 11 ന് ജനിച്ചു.


Click it and Unblock the Notifications