ഐശ്വര്യയുടെ അങ്കിളായി അഭിനയിക്കണം, എനിക്ക് ദുഖം തോന്നി; മരുമകളാകും മുമ്പ് അമിതാഭ് ബച്ചൻ പറഞ്ഞത്

ബച്ചൻ കുടുംബം മിക്കപ്പോഴും ബോളിവുഡിൽ ചർച്ചയാകാറുണ്ട്. വർഷങ്ങളായി താര കുടുംബത്തെക്കുറിച്ച് പല ​ഗോസിപ്പുകളും വന്നിട്ടുണ്ട്. എന്നാൽ അമിതാഭ് ബച്ചനോ ജയ ബച്ചനോ ഇതേക്കുറിച്ചൊന്നും പ്രതികരിക്കാറില്ല. അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ബച്ചൻ കുടുംബത്തിന് നേരെ വന്നിട്ടുണ്ട്. മരുമകൾ ഐശ്വര്യ റായിൽ നിന്നും അമിതാഭും ജയയും അകലം പാലിക്കുന്നതാണ് ഇതിന് കാരണം. പൊതുവെ യാഥാസ്ഥിതികരാണ് അമിതാഭ് ബച്ചനും ജയ ബച്ചനും.

മകൻ അഭിഷേക് ബച്ചനേക്കാൾ താര പ്രഭ ഐശ്വര്യ റായ്ക്കുണ്ട്. ഇത് കുടുംബത്തിന് അം​ഗീകരിക്കാൻ പറ്റുന്നില്ലെന്ന് ഐശ്വര്യയുടെ ആരാധകർ വാദിക്കുന്നു. എന്നാൽ ഒരു കാലത്ത് അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും പ്രിയ മരുമകളായിരുന്നു ഐശ്വര്യ. വർഷങ്ങൾക്കിപ്പുറമാണ് ഇവർക്കിടയിൽ അകൽച്ച വരുന്നത്. അഭിഷേകിനെ വിവാഹം ചെയ്യുന്നതിന് മുമ്പേ തന്നെ ബോളിവുഡിന് വിസ്മയമായിരുന്ന ഐശ്വര്യയെ അമിതാഭ് ബച്ചനും ജയ ബച്ചനും ശ്രദ്ധിക്കുന്നുണ്ട്.

Aishwarya Rai

ഐശ്വര്യക്കൊപ്പം ക്യോം ഹോ ​ഗയ ന എന്ന സിനിമയിൽ അമിതാഭ് ബച്ചൻ അഭിനയിച്ചിട്ടുമുണ്ട്. ഐശ്വര്യക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് അന്ന് അമിതാഭ് ബച്ചൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അതൊരു അതിഥി വേഷമായിരുന്നു. ഓർഫനേജിന്റെ ചുമതലയുള്ളയാളുടെ വേഷം. സിനിമയിൽ ഐശ്വര്യയുടെ അങ്കിളുമാണ്. അതിൽ തനിക്ക് വിഷമം തോന്നിയെന്ന് അമിതാഭ് ബച്ചൻ ചിരിയോടെ പറഞ്ഞു.

ഈ റോളിൽ എനിക്കിഷ്‌ടപ്പെട്ട കാര്യം കുട്ടികളോടൊപ്പം ഇ‌ടപഴകാനുള്ള അവസരം ലഭിച്ചതാണ്. മിസ്റ്റർ നട്വരൽ എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് അതിന് സാധിക്കുന്നത്. അതിനാൽ ഐശ്വര്യ റായുടെ അങ്കിളായി അഭിനയിച്ചത് തനിക്ക് സഹിക്കാൻ പറ്റിയെന്നും അമിതാഭ് ബച്ചൻ അന്ന് പറഞ്ഞു. ഐശ്വര്യയുടെ കഴിവിനെയും സൗന്ദര്യത്തെയും അമിതാഭ് അന്ന് പുകഴ്ത്തുകയും ചെയ്തു.

Amitabh Bachchan  Aishwarya Rai

അവൾ അസാധാരണ സുന്ദരിയാണ്. ഈ സിനിമയിൽ അവളെ കാണാൻ വളരെ നന്നായിട്ടുണ്ടെന്നാണ് എനിക്കും ജയക്കും തോന്നുന്നത്. പക്വമായ കഥയുള്ള സിനിമകളിൽ ഐശ്വര്യ ഇനി അഭിനയിക്കണമെന്നാണ് തനിക്ക് തോന്നുന്നതെന്നും അമിതാഭ് ബച്ചൻ അന്ന് പറഞ്ഞു. 2007 ലായിരുന്നു ഐശ്വര്യ-അഭിഷേക് ബച്ചൻ വിവാഹം. സ്വന്തം മകളെ പോലെയാണ് അമിതാഭ് ഐശ്വര്യയെ കാണുന്നതെന്ന് ജയ ബച്ചൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

എന്നാൽ വർഷങ്ങൾക്കിപ്പുറം താര കുടുംബത്തിനുള്ളിൽ എന്തൊക്കെയോ ചില പ്രശ്നങ്ങളുണ്ടായി. പൊതുവിടങ്ങളിൽ ഐശ്വര്യയും ഭർത്താവിന്റെ വീട്ടുകാരും തമ്മിലുള്ള അകൽച്ച പ്രകടമാണ്. ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയ ഐശ്വര്യയും മകളും ബച്ചൻ കുടുംബാം​ഗങ്ങളിൽ നിന്നും മാറി നിന്നു.

പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നടി സിനിമാ രം​ഗത്തേക്ക് തിരിച്ച് വന്ന സിനിമയാണിത്.ചിത്രം വൻ വിജയമായി. ഐശ്വര്യയുടെ പ്രകടനവും അഭിനന്ദിക്കപ്പെട്ടു. എന്നാൽ ഐശ്വര്യയെ പ്രശംസിക്കാൻ അഭിഷേക് ബച്ചനൊഴികെ ബച്ചൻ കുടുംബത്തിലെ മറ്റാരും തയ്യാറായില്ല. ഇതും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

Read more about: amitabh bachchan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X