സിനിമ കണ്ട് ഇറങ്ങിപ്പോയി, വീട്ടിൽ വെച്ച് പ്രശ്നങ്ങൾ; ജയ ബച്ചനെക്കുറിച്ച് അമിതാഭ് ബച്ചൻ പറഞ്ഞത്

കഴിഞ്ഞ ദിവസമാണ് നടൻ അമിതാഭ് ബച്ചൻ തന്റെ 81ാം പിറന്നാൾ കുടുംബത്തോടൊപ്പം ആഘോഷിച്ചത്. സിനിമാ രം​ഗത്തെ നിരവധി പേർ താരത്തിന് ആശംസകൾ അറിയിച്ചു. പിറന്നാൾ ദിനത്തിന് പിന്നാലെ ബച്ചന്റെ കുടുംബത്തെക്കുറിച്ച് ചില അഭ്യൂഹങ്ങൾ വന്നിട്ടുണ്ട്. മരുമകൾ ഐശ്വര്യ റായും കുടുംബവും സ്വര ചേർച്ചയിൽ അല്ലെന്നാണ് അഭ്യൂഹം. അമിതാഭ് ബച്ചന് പിറന്നാൾ ആശംസകൾ അറിയിച്ച് ഐശ്വര്യ റായ് പങ്കുവെച്ച ഫോട്ടോയാണ് ഇതിന് കാരണം.

ജയ ബച്ചൻ, കൊച്ചുമക്കളായ അ​ഗസ്ത്യ, നവ്യ, ഐശ്വര്യയുടെ മകൾ ആരാധ്യ എന്നിവർ അമിതാഭിനൊപ്പം നിൽക്കുന്ന ഫോട്ടോയായിരുന്നു ഇത്. എന്നാൽ ഫോട്ടോയിൽ നിന്നും അ​ഗസ്ത്യ, നവ്യ, ജയ എന്നിവരെ ഐശ്വര്യ ക്രോപ് ചെയ്തു. അമിതാഭ് ബച്ചനും ആരാധ്യയും മാത്രമുള്ള ഫോട്ടോയാണ് പങ്കുവെച്ചത്. ഇതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്.

Amitabh Bachchan, Jaya Bachchan

പ്രത്യേകിച്ചും ജയ ബച്ചന്റെ മുഖം ഫോട്ടോയിൽ നിന്ന് മാറ്റിയത് വലിയ തോതിൽ ചർച്ചയായി. ജയ ബച്ചനും ഐശ്വര്യയും സ്വര ചേർച്ചയിൽ അല്ലെന്ന് ഇടയ്ക്കിടെ അഭ്യൂഹങ്ങൾ വരാറുണ്ട്. എന്നാൽ താര കുടുംബം ഇതിനോടൊന്നും പ്രതികരിക്കാറില്ല. ജയ ബച്ചന്റെ ദേഷ്യമാണ് ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടുന്നത്. കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതമാണ് ജയ ബച്ചന്റേത്. പാപ്പരാസി ഫോട്ടോ​ഗ്രാഫർമാരോട് ജയ ബച്ചൻ കയർത്ത ഒന്നിലേറെ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്.

ജയ ബച്ചനെക്കുറിച്ച് അമിതാഭ് ബച്ചൻ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ സിനിമകളുടെ ഏറ്റവും വലിയ വിമർശക ജയ ബച്ചനാണെന്ന് അമിതാഭ് പറയുന്നു. സിനിമ കണ്ട് ഇത്തരത്തിലുള്ള സിനിമകളാണോ നിങ്ങൾ ചെയ്യുന്നതെന്ന് ചോദിക്കും. പ്രീമിയർ ഷോയ്ക്കിടെ ജയ ഇറങ്ങിപ്പോയ സാ​ഹചര്യം ഉണ്ടായിട്ടുണ്ട്. താൻ വീട്ടിൽ തിരിച്ചെത്തുമ്പോൾ ഇതിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അമിതാഭ് ബച്ചൻ തുറന്ന് പറഞ്ഞു.

Amitabh Bachchan, Jaya Bachchan

ജയ ബച്ചനെക്കുറിച്ചുള്ള രസകരമായ മറ്റൊരു കാര്യവും അമിതാഭ് ബച്ചൻ അന്ന് പങ്കുവെച്ചു. ഒരാളെ ആദ്യമായി കണ്ടാൽ അവനെ ഇഷ്ടപ്പെട്ടു, അവൻ നല്ല സിനിമയെടുക്കുമെന്ന് പറയും. അവൻ തുടക്കക്കാരനാണെന്ന് പറഞ്ഞാലും സമ്മതിക്കില്ല. ഒടുവിൽ ഭാര്യയുടെ തീരുമാനം താൻ അം​ഗീകരിക്കും. അല്ലെങ്കിൽ വീട്ടിൽ പോയാൽ പ്രശ്നമാകും. പക്ഷെ ജയയുടെ തോന്നലുകൾ എപ്പോഴും ശരിയായിരുന്നെന്നും അമിതാഭ് ബച്ചൻ അന്ന് വ്യക്തമാക്കി. സിനിമകളെ രൂക്ഷമായി വിമർശിക്കാൻ ജയ ബച്ചൻ മടിക്കാറില്ല.

മുമ്പാെരിക്കൽ അഭിഷേക് ബച്ചൻ അഭിനയിച്ച ഹാപ്പി ന്യൂ ഇയർ എന്ന സിനിമ കണ്ട് തന്റെ വിമർശനം അഭിഷേകിനോട് തന്നെ ജയ തുറന്നടിച്ചിട്ടുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കരൺ ജോഹറിന്റെ റോക്കി ഓർ റാണി കീ പ്രേം കഹാനി എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് ജയ ബച്ചൻ. ഇതിന് ശേഷം പുതിയ സിനിമകളിലൊന്നും ജയ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. അതേസമയം അമിതാഭ് ബച്ചൻ സിനിമകളുടെ തിരക്കിലാണ്.

നിലവിൽ ബച്ചൻ കുടുംബത്തെക്കുറിച്ച് പ്രചരിക്കുന്ന ​ഗോസിപ്പുകളുടെ സത്യാവസ്ഥ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഐശ്വര്യയുടെ ഭർത്താവിന്റെ വീട്ടുകാരിൽ നിന്നും അകലം പാലിക്കുന്നുണ്ടെന്ന് ഏറെക്കുറെ വ്യക്തമാണ്. എന്നാൽ എന്താണ് ഇതിന്റെ കാരണം എന്ന് വ്യക്തമല്ല. ഐശ്വര്യയും അഭിഷേകും ജയ ബച്ചനും അമിതാഭ് ബച്ചനുമൊപ്പം ഒരു വീട്ടിലാണ് താമസിക്കുന്നത്.

Read more about: amitabh bachchan jaya bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X