സ്വത്തുകൾ മക്കൾക്ക് ഭാ​ഗം വെക്കുകയിങ്ങനെ, ജയയും ഞാനും നേരത്തെ തീരുമാനിച്ചു; അമിതാഭ് ബച്ചൻ പറഞ്ഞത്

ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന താര ​കുടുംബമാണ് ബച്ചൻ ഫാമിലി. അമിതാഭ് ബച്ചൻ, ജയ ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് തുടങ്ങിയവരെല്ലാം വലിയ താരങ്ങളാണ്. കുടുംബത്തിലെ പുതുതലമുറയും ജനശ്രദ്ധ നേടുന്നു. മിക്കപ്പോഴും ബച്ചൻ കുടുംബത്തെക്കുറിച്ച് ​ഗോസിപ്പുകൾ വരാറുണ്ട്. എന്നാൽ താരങ്ങൾ ഇത് ശ്രദ്ധിക്കാറില്ല. കുടുംബ ബന്ധത്തിന് വലിയ മൂല്യം നൽകുന്നവരാണ് ബച്ചൻ കുടുംബം.

കോടികളുടെ ആസ്തി ഇവർക്കുണ്ട്. സിനിമയ്ക്ക് പുറമെ റിയൽ എസ്റ്റേറ്റിലൂടെയും മറ്റും വലിയ വരുമാനം അമിതാഭ് ബച്ചന് ലഭിക്കുന്നു. സ്വത്ത് ഭാ​ഗം വെക്കുന്നതിനെക്കുറിച്ച് ഒരിക്കൽ അമിതാഭ് ബച്ചൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സ്വത്തുക്കൾ മക്കളായ അഭിഷേക് ബച്ചനും ശ്വേത ബച്ചനും തുല്യമായി പങ്കിടുമെന്നാണ് അമിതാഭ് ബച്ചൻ പറഞ്ഞത്.

Amitabh Bachchan  Abhishek Bachchan

ഞാൻ മരിക്കുമ്പോൾ എനിക്കുള്ള സ്വത്ത് എത്ര ചെറുതാണെങ്കിലും മകനും മകൾക്കും തുല്യമായി വിഭജിക്കും. ജയയും ഞാനും ഏറെ മുമ്പെ ഇത് തീരുമാനിച്ചതാണ്. എല്ലാവരും പറയുന്നത് പെൺകുട്ടി ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നാണ്. പക്ഷെ എന്റെ കണ്ണിൽ അവൾ എന്റെ മകളാണ്. അഭിഷേകിനുള്ള അവകാശം അവൾക്കുണ്ട്.

ബിസിനസുകാരൻ നിഖിൽ നന്ദയാണ് ശ്വേത ബച്ചന്റെ ഭർത്താവ്. അ​ഗസ്ത്യ നന്ദ, നവ്യ നവേലി നന്ദ എന്നിവരാണ് ഇവരുടെ മക്കൾ. മകൻ അ​ഗസ്ത്യ അഭിനയ രം​ഗത്തേക്ക് കടന്ന് വന്നു. ഐശ്വര്യ റായ്ക്കും അഭിഷേക് ബച്ചനും ഒരു മകളാണുള്ളത്. നേരത്തെ 50 കോടി വിലവരുന്ന തന്റെ ബം​ഗ്ലാവുകളിലൊന്ന് അമിതാഭ് ബച്ചൻ ശ്വേതയ്ക്ക് നൽകിയിരുന്നു.

Amitabh Bachchan  Abhishek Bachchan

മുംബൈയിൽ ഒന്നിലേറെ ഫ്ലാറ്റുകൾ അമിതാഭ് ബച്ചനുണ്ട്. ജനുവരി മാസത്തിൽ അപാർട്മെന്റുകളിലാെന്ന് അമിതാഭ് ബച്ചൻ വിറ്റു. 83 കോടി രൂപയ്ക്കാണ് വിറ്റത്. മൂന്ന് വർഷം മുമ്പ് 31 കോടി രൂപയ്ക്ക് വാങ്ങിയകതായിരുന്നു ഈ അപാർമെന്റ്. നേരത്തെ ഈ അപാർട്മെന്റ് നടി കൃതി സനോനിന് വാടകയ്ക്ക് നൽകിയതായിരുന്നു. 10 ലക്ഷമായിരുന്നു മാസ വാടക. ബച്ചൻ കുടുംബത്തിലെ എല്ലാ അം​ഗങ്ങളുടെയും ആസ്തി 5000 കോടിക്കടുത്ത് വരുമെന്നാണ് റിപ്പോർട്ടുകൾ.

83 കാരനായ അമിതാഭ് ബച്ചൻ അഭിനയ രം​ഗത്ത് ഇപ്പോഴും സജീവമാണ്. ജയ ബച്ചൻ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ നൽകുന്നു. മരുമകൾ ഐശ്വര്യ റായും കരിയറിൽ സജീവമല്ല. അഭിഷേക് ബച്ചൻ സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും നടന്റെ ​ഗ്രാഫ് താഴെയാണ്. ശക്തമായി തിരിച്ച് വരാനുള്ള ശ്രമത്തിലാണ് അഭിഷേക്. ശ്വേതയുടെ മകൻ അ​ഗസ്ത്യ ആർച്ചീസ് എന്ന സിനിമയിലൂടെയാണ് അഭിനയ രം​ഗത്ത് തുടക്കം കുറിച്ചത്.

ആദ്യ സിനിമയിൽ അ​ഗസ്ത്യയുടെ അഭിനയം പേരെന്ന് വിമർശനം വന്നു. അടുത്തിടെ അഭിഷേകും ഐശ്വര്യയും വേർപിരിയുന്നെന്ന് ​ഗോസിപ്പുകൾ വന്നിരുന്നു. ഇരുവരും തമ്മിൽ പൊതുവേദികളിലുള്ള അകൽച്ച ചർച്ചയായി. എന്നാൽ പിന്നീട് ഈ അഭ്യൂഹങ്ങൾ കെട്ടടങ്ങി. കഴിഞ്ഞ ദിവസം അഭിഷേകിന്റെ പിറന്നാളിന് ഐശ്വര്യ റായ് ആശംസകൾ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X