Don't Miss!
- News
'ശരീരത്തിലേക്കെന്നല്ല മാനസിക പ്രതലത്തിലേക്കും ഇഷ്ട്മില്ലാതെ ഒരാളേയും കയറാൻ അനുവദിക്കാറില്ല'; നടിക്ക് പിന്തുണ
- Lifestyle
മുടി കൊഴിച്ചില്‍ മാറ്റാന്‍ ഒരാഴ്ച കുടിക്കാം: കൂടെ നഖത്തിന്റെ ആരോഗ്യവും കിടിലനാക്കാം
- Sports
കോലിയെ മൈന്‍ഡ് ചെയ്യാതെ ഹാര്‍ദിക്ക്! കാരണം കോലിയുടെ കണ്ണുരുട്ടലോ?
- Finance
മ്യൂച്വല്‍ ഫണ്ട് വഴി എങ്ങനെ മാസ വരുമാനം നേടാം; മാസം 10,000 രൂപ നേടാൻ നിക്ഷേപിക്കേണ്ടത് ഇങ്ങനെ
- Travel
ഇത് തള്ളല്ല!! വെറും രണ്ടുതൂണിൽ നിൽക്കുന്ന കടലിനു നടുവിലെ രാജ്യം, അറിയാം കുഞ്ഞൻ രാജ്യത്തെ കുറിച്ച്...
- Technology
ഇത്ര ചീപ്പാണോ ഇലോൺ മസ്ക്..? 2016-ൽ ലോകത്തോട് പറഞ്ഞത് പച്ചക്കള്ളമോ? എല്ലുസാമിയുടെ വെളിപ്പെടുത്തൽ | Tesla
- Automobiles
വിപണി പിടിക്കാൻ മാരുതിയുടെ 'ഗുലാൻ' ഫ്രോങ്ക്സിന്റെ ഫസ്റ്റ് ലുക്ക് റിവ്യൂ ഇതാ...
പൊക്കം കൂടുതലുള്ള ഭാര്യ തനിക്കുണ്ട്; അമിതാഭ് ബച്ചനെ ട്രോളി ഷാരുഖ് ഖാന്റെ മാസ് മറുപടിയിങ്ങനെ
ബോളിവുഡില്‍ ഏറ്റവുമധികം വിവാദങ്ങള്‍ പൊട്ടിപുറപ്പെടുന്ന ടെലിവിഷന്‍ ഷോ ആണ് കോഫി വിത് കരണ്‍. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന ചാറ്റ് ഷോ ആണിത്. ബോൡവുഡിലെ പ്രമുഖരടക്കം സിനിമാ പ്രൊമോഷനും മറ്റുമായി എത്താറുള്ള ഈ ഷോയിലൂടെ പറയാറുള്ള വെളിപ്പെടുത്തലുകളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറുന്നത്. പലപ്പോഴും താരങ്ങളെ കുഴപ്പിക്കുന്ന ചോദ്യവുമായിട്ടാണ് കരണ്‍ എത്തുന്നത്. മറ്റൊരു അവതാരകരും ചോദിക്കാത്ത അത്രയും ശക്തമായ ചോദ്യങ്ങളാണ് കരണിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാറുള്ളത്.
2005 ലാണ് ഈ പരിപാടിയുടെ ആദ്യ സീസണ് സംപ്രേക്ഷണം ചെയ്യുന്നത്. ആ സീസണില്‍ ബോളിവുഡിലെ മുന്‍നിര നടന്മാരായ അമിതാഭ് ബച്ചനും ഷാരുഖ് ഖാനുമാണ് പങ്കെടുത്തത്. അന്ന് തന്നെക്കാളും ഉയരമുള്ള ഭാര്യ തനിക്കുണ്ടെന്ന് പറഞ്ഞ് പൊക്കത്തെ കുറിച്ച് ഷാരുഖ് അമിതാഭിനെ കളിയാക്കിയിരുന്നു. ഇതേ കുറിച്ചുള്ള കഥകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

റാപ്പിഡ് ഫയര്‍ സെക്ഷനില്‍ അമിതാഭ് ബച്ചനോടാണ് ആദ്യം കരണ്‍ ചോദിച്ചത്. അമിതാഭിന് ഉണ്ടെങ്കിലും ഷാരുഖ് ഖാന് ഇല്ലാത്തത് എന്താണ് എന്നായിരുന്നു ചോദ്യം. 'എന്റെ പൊക്കം' എന്ന് അദ്ദേഹം മറുപടി നല്കി. പിന്നാലെ ഇതേ ചോദ്യം തന്നെ ഷാരുഖിനോട് ചോദിച്ചപ്പോള്‍ 'പൊക്കം കൂടുതലുള്ള ഭാര്യ' എന്നായിരുന്നു മറുപടി. അമിതാഭിന്റെ ഉത്തരത്തിനുള്ള കിടിലന്‍ പ്രതികരണമാണ് ഷാരുഖ് നല്‍കിയത്.
അമിതാഭ് ബച്ചന് ശരിക്കും ആറ് അടിയും ഭാര്യ ജയ ബച്ചന് 5'2 അടിയും പൊക്കമാണ്. അതേ സമയം ഷാരുഖ് ഖാന് 5.5 1/2 ഉം ഗൗരി ഖാന് 5.2 1/2 ഉം ഉയരമാണ്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ അത്രയധികം പൊക്ക വ്യത്യാസം ഉള്ളതിന്റെ പേരില്‍ അമിതാഭ് ബച്ചനും ജയ ബച്ചനും ശ്രദ്ധിക്കപ്പെടാറുള്ളത്. അതേ സമയം ഏകദേശം ഒരേ പൊക്കമാണ് ഷാരുഖ് ഖാനും ഭാര്യയും തമ്മില്‍. മുന്‍പും നടന്മാരുടെ പൊക്കം സംബന്ധിച്ചുള്ള ട്രോളുകള്‍ വലിയ രീതിയില്‍ ബോളിവുഡ് ചര്‍ച്ചയാക്കാറുണ്ട്.

ഒരു കാലത്ത് ഹിന്ദി ചിത്രങ്ങളില്‍ അച്ഛനും മകനുമായി അഭിനയിച്ച് ശ്രദ്ധേയരായ താരങ്ങളാണ് അമിതാഭും ഷാരുഖും. ഇരുവരും ശരിക്കും അച്ഛനും മകനുമാണെന്ന് തെറ്റിദ്ധരിച്ചവരും ഉണ്ട്. കൂട്ടത്തില്‍ ഷാരുഖിന്റെ ഇളയമകനും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഒരിക്കല്‍ ഇക്കാര്യം അമിതാഭിനോട് അബ്രാം ചോദിക്കുകയും ചെയ്തിരുന്നു.
Recommended Video
നിലവില്‍ ജുണ്ട് എന്ന സിനിമയാണ് അമിതാഭ് ബച്ചന്റേതായി വരാനിരിക്കുന്നത്. അതേ സമയം ഷാരുഖ് ഖാന് നിലവില്‍ വൈആര്‍എഫിന്റെ പത്താന് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകളിലാണ് ഷാരുഖ്.
-
'നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂവെന്ന് നന്നായി അറിയാം'; ഇനി മകൾ മാത്രമെന്ന തീരുമാനത്തിലേക്കോ ഭാമ?
-
'കുട്ടികൾക്ക് വേണ്ടി കരിയർ വേണ്ടെന്ന് വെച്ചു; അവരെ ഇട്ടിട്ട് പോവാൻ ഇഷ്ടമില്ലായിരുന്നു': മീര നായർ പറയുന്നു
-
ഭാമയും ഭർത്താവും വിവാഹമോചനത്തിലേക്ക്? അഭ്യൂഹങ്ങൾക്കിടെ ഭാമ സ്റ്റാർ മാജിക്കിൽ! വീഡിയോ വൈറൽ