For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാ ദിവസം അമ്മയെ എനിക്ക് മിസ് ചെയ്യുന്നു; കുടുംബം കഴിഞ്ഞിട്ടേ എനിക്കെന്തുമുള്ളൂ; വികാരാധീനനായി ബച്ചൻ

  |

  ബോളിവുഡിൽ നിരവധി സൂപ്പർ താരങ്ങൾ ഉണ്ടെങ്കിലും നടൻ അമിതാഭ് ബച്ചനുള്ള താരമൂല്യം വേറെ തന്നെയാണ്. ഒരു കാലത്തെ ആം​ഗ്രി യംങ് മാനായി ഉയർന്ന് വന്ന ബച്ചൻ എന്ന താരത്തിന് പഴയ കാല നടൻ എന്ന ലേബലിൽ ഒതുങ്ങാതെ ഇന്നും തന്റെ താരമൂല്യം നിലനിർത്താനായി. സിനിമാ രം​ഗത്ത് അമിതാഭ് ബച്ചന് ഇപ്പോഴും വലിയ സ്ഥാനമാണുള്ളത്. കോൻ ബനേ​ഗാ ക്രോർപതി എന്ന ഷോയിലൂടെ ടെിലിവിഷൻ പ്രേക്ഷകർക്ക് മുന്നിലും അമിതാഭ് എത്തുന്നു.

  Also Read: മണിയന്‍പിള്ള രാജുവിനെ വഴിയില്‍ ഉപേക്ഷിച്ച് പ്രിയദര്‍ശന്‍ പോയി; നെടുമുടിയുടെ പെട്ടി കൊണ്ട് പോയെന്ന് ശ്രീനിവാസൻ

  സൂപ്പർ സ്റ്റാർ ആയ ബച്ചന്റെ കുടുംബവും താരങ്ങളാൽ നിറഞ്ഞതാണ്. ഭാര്യ ജയ ബച്ചൻ നടിയും എംപിയുമാണ്. മകൻ അഭിഷേക് ബച്ചൻ ബോളിവുഡിലെ പ്രമുഖ നടനും. മരുമകൾ ഐശ്വര്യ റായ് ആവട്ടെ ലോക പ്രശസ്ത ആയ താരസുന്ദരിയും. കൊച്ചു മകൾ നവ്യ നവേലിക്കും ആരാധകർ ഏറെ. താര കുടുംബത്തിന്റെ ആഘോഷങ്ങളും വിശേഷങ്ങളുമെല്ലാം ബി ടൗണിൽ വലിയ വാർത്ത ആവാറുണ്ട്.

  Amitabh Bachchan

  ഇപ്പോഴിതാ അമിതാഭ് ബച്ചൻ തന്റെ അമ്മയെ പറ്റി വികാരധീനനായി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമകളിൽ കോൻ ബനേ​ഗാ ക്രോർപതി എന്ന ഷോയിൽ മത്സരാർത്ഥി കുടുംബ കാര്യങ്ങൾ പറഞ്ഞ് വിഷമിച്ചപ്പോഴാണ് ബച്ചൻ തന്റെ അമ്മ തേജി ബച്ചനെക്കുറിച്ച് സംസാരിച്ചത്. വിട പറഞ്ഞ തന്റെ അമ്മയെ ഓരോ ദിവസവും താൻ മിസ് ചെയ്യുന്നുണ്ടെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. കുടുംബാം​ഗങ്ങൾക്ക് ഒപ്പമുള്ള സമയത്തിനാണ് താൻ പ്രഥമ പ്രാധാന്യം കൊടുക്കുന്നത്.

  കുടുംബത്തോടൊപ്പമുള്ള സമയമാണ് ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും അമൂല്യമായ നിമിഷങ്ങളെന്നും അമിതാഭ് ബച്ചൻ പറഞ്ഞു. തന്റെ അമ്മയെക്കുറിച്ച് അമിതാഭ് ബച്ചൻ നേരത്തെയും സംസാരിച്ചിട്ടുണ്ട്. ജീവിതത്തിൽ മൂല്യങ്ങൾ പഠിപ്പിക്കുന്നതിൽ അമ്മ കർക്കശക്കാരി ആയിരുന്നു.

  Amitabh Bachchan Family

  അമ്മ കാരണമാണ് ജീവിതത്തിൽ തനിക്ക് മൂല്യ ബോധം ഉണ്ടായതെന്നും അമിതാഭ് ബച്ചൻ നേരത്തെ പറഞ്ഞിരുന്നു. ഹരിവംശ് റായ് ബച്ചൻ, തേജി ബച്ചൻ എന്നീ ദമ്പതികളുടെ മകനായി 1942 ഒക്ടോബർ 11 നാണ് അമിതാഭ് ബച്ചൻ ജനിക്കുന്നത്. 2003 ലാണ് ബച്ചന്റെ പിതാവ് മരണപ്പെടുന്നത്. 2007 ൽ അമ്മയും മരിച്ചു. പ്രമുഖ കവി ആയിരുന്നു അമിതാഭ് ബച്ചന്റെ പിതാവ്. അമ്മ സാമൂഹ്യ പ്രവർത്തകയും.

  Also Read: ചെറിയ ട്രൗസറിട്ട് ഞാനിവിടെ നീന്താമെന്ന് മമ്മൂക്ക! ക്ലബ്ബില്‍ മെമ്പര്‍ഷിപ്പ് കിട്ടിയ കഥ പറഞ്ഞ് മുകേഷ്

  ബോളിവുഡിലെ മുൻനിര നായക നടനായി മാറുന്നതിന് മുമ്പ് ബച്ചന് ഏറെ പ്രതിസന്ധികൾ കരിയറിൽ ഉണ്ടായിരുന്നു. ഇവയെല്ലാം തരണം ചെയ്താണ് നടൻ സൂപ്പർ താരമായി മാറുന്നത്. വ്യക്തിജീവിതത്തിൽ എപ്പോഴും ​ഗോസിപ്പുകൾ പിന്തുടർന്ന നടൻ ആണ് അമിതാഭ് ബച്ചൻ. ജയ ബച്ചനുമായുള്ള വിവാഹം, രേഖയുമായി ചേർത്തുള്ള ​ഗോസിപ്പുകൾ തുടങ്ങിയവ ഒരുകാലത്ത് വലിയ വാർത്ത ആയിരുന്നു.

  ഇപ്പോഴും ഇത്തരം ​ഗോസിപ്പുകൾ തുടരുന്നു. ബോളിവുഡിലെ സൂപ്പർ ഹിറ്റ് ഓൺസ്ക്രീൻ ജോഡി ആയിരുന്നു രേഖയും ബച്ചനും . ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ​ഗോസിപ്പും അന്ന് പ്രചരിച്ചു.

  ഇതിനിടെ ആണ് രേഖ ബച്ചനെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷവും ബച്ചൻ-രേഖ ​ഗോസിപ്പ് തുടർന്നു. ഗുഡ് ബൈ ആണ് അമിതാഭ് ബച്ചന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സമ്മിശ്ര പ്രതികരണം ആണ് സിനിമയ്ക്ക് ലഭിച്ചത്.

  Read more about: amitabh bachchan
  English summary
  Amitabh Bachchan Open Up About How Much He Misses Mom; Emotional Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X