For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇനി വരില്ലെന്ന് ഓരോ തവണയും വിചാരിക്കും, പക്ഷെ...'; കെബിസിയുടെ പുതിയ സീസണുമായി അമിതാഭ് ബച്ചന്‍

  |

  അറിവും ഭാഗ്യവും കൊണ്ട് ഒരു സുപ്രഭാതത്തില്‍ സാധാരണക്കാര്‍ക്കു പോലും കോടീശ്വരന്‍മാരും കോടീശ്വരികളുമാകാന്‍ അവസരമൊരുക്കിക്കൊടുത്ത പ്രശസ്ത ഗെയിം ഷോ കോന്‍ ബനേഗാ ക്രോര്‍പതി ഒരിടവേളയ്ക്ക് ശേഷം വീണ്ടും മടങ്ങിയെത്തുകയാണ്. ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ ഈ ഗെയിം ഷോ ഇത്തവണയും ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. കോന്‍ ബനേഗാ ക്രോര്‍പതിയുടെ പതിനാലാം എപ്പിസോഡാണ് ഇനി വരാന്‍ പോകുന്നത്.

  പുതിയ സീസണ്‍ ഉടന്‍ തുടങ്ങുമെന്നും ഷോയുടെ ചിത്രീകരണം ആരംഭിച്ചതായും ബിഗ്ബി തന്നെ തന്റെ ബ്ലോഗിലൂടെ ആരാധകരെ അറിയിച്ചിരുന്നു. മാത്രമല്ല ഷോയുടെ സെറ്റില്‍ നിന്നുള്ള ചില ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

  'ആ വലിയ ബോര്‍ഡിലേക്ക് വീണ്ടും മടങ്ങുകയാണ്, ആശങ്കകളും ഭയവും സംശയവും വീണ്ടും ഉയരും. സമാനമായി തന്നെ ഈ സീസണും. മറ്റുള്ളവര്‍ മറിച്ചാണ് ചിന്തിക്കുന്നതെങ്കില്‍ അവര്‍ക്ക് പ്രേക്ഷകരെ അഭിമുഖീകരിക്കാന്‍ ആവശ്യമായ ധാരണയില്ലെന്നാണ് കരുതേണ്ടത്. വാദം തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പേടേണ്ടതാണ്. എന്നിരുന്നാലും എനിക്ക് വസ്തുതയാണ് പ്രധാനം.

  ഓരോ തവണ ഷോ പൂര്‍ത്തിയാക്കി മടങ്ങുമ്പോഴും ഇനി ഒരിക്കലും തിരികെ വരില്ല എന്ന് മനസ്സില്‍ പറയാറുണ്ട്. പക്ഷെ, സമയമാകുമ്പോള്‍ വീണ്ടും ആ വിളി എന്നെ തേടി എത്തും. അത് സ്വീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാവുകയും എന്റെ ഭാഗത്ത് നിന്ന് മികച്ച ശ്രമങ്ങളുമായി മുന്നോട്ടു പോവുകയും ചെയ്യുന്നു. ഇനി ഒരിക്കല്‍ കൂടി ആ വേഷം അണിയുകയാണ്.' ബിഗ്ബി കുറിയ്ക്കുന്നു.

  Also Read: സുഹൃത്തിന്റെ കാമുകിക്കൊപ്പം കിടക്ക പങ്കിട്ടിട്ടുണ്ട്! അര്‍ജുനേയും രണ്‍വീറിനേയും ഞെട്ടിച്ച് രണ്‍ബീര്‍

  കോന്‍ ബനേഗാ ക്രോര്‍പതിയുടെ മുഖം തന്നെ അമിതാഭ് ബച്ചനാണ്. ഷോ തുടങ്ങിയ 2000 മുതല്‍ ബിഗ്ബി ഈ ഷോയുടെ ക്വിസ് അവതാരകനായി ഒപ്പമുണ്ട്. 2007-ല്‍ മാത്രമാണ് ബച്ചന് പകരം ഷാരൂഖ് ഖാന്‍ പരിപാടിയുടെ അവതാരകനായത്.

  Also Read: ഐശ്വര്യ റായിയെ തൊടാന്‍ പേടിയായി; ഇന്റിമേറ്റ് സീന്‍ എടുക്കുമ്പോള്‍ കുട്ടിക്കളി വേണ്ടെന്ന് പറഞ്ഞതായി രണ്‍ബീര്‍

  ഷോയുടെ മോക്ക് റിഹേഴ്‌സലാണ് ഇപ്പോള്‍ നടക്കുന്നത്. അതേക്കുറിച്ചും ബിഗ്ബി പറയുന്നുണ്ട്.' മോക്ക് റിഹേഴ്‌സലുകള്‍ നിര്‍ബന്ധമാണ്, നിലവിലുള്ള ധാരണയെ പുതുക്കുന്ന എല്ലാ വിവരണങ്ങളും ഈ പരിശീലനത്തിലൂടെ ലഭിക്കുന്നു. പിന്നീടത് നടപ്പാക്കുന്നു.

  ഞങ്ങള്‍ അത് നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് ചുറ്റുമുള്ളവര്‍ പറയുന്നത്. അവരുടെ ആത്മവിശ്വാസത്തെ പ്രശംസിക്കുകയല്ലാതെ മറ്റൊന്നും പറയാനില്ല. എല്ലാം ശരിയായി വരുമെന്നാണ് എന്റെ പ്രതീക്ഷ. പ്രിയപ്പെട്ടവരേ, ജീവിതം ഓരോ ദിവസവും വെല്ലുവിളികള്‍ നിറഞ്ഞതാണ്. അമിതാഭ് ബച്ചന്‍ കുറിയ്ക്കുന്നു.

  Also Read: വിവാഹമോചനം വരുത്തിവെച്ചത് വലിയ പണച്ചിലവ്; ജീവനുണ്ടെങ്കില്‍ ആ കോടികള്‍ കൊടുത്തുതീര്‍ക്കുമെന്ന് സെയ്ഫ് അലി ഖാന്‍

  Recommended Video

  Dilsha & Robin: പരസ്പരം Qualities തുറന്ന് പറഞ്ഞ് റോബിനും ദില്‍ഷയും

  സോണി ടിവിയിലാണ് കോന്‍ ബനേഗാ ക്രോര്‍പതി സംപ്രേക്ഷണം ചെയ്യുന്നത്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാചരണത്തോട് ആഭിമുഖ്യം പുലര്‍ത്തി വിജയികള്‍ക്ക് 7.5 കോടി രൂപയാണ് പ്രൈസ് മണിയായി വാഗ്ദാനം ചെയ്തിരിക്കുന്നത്.

  രണ്‍ബീര്‍ കപൂറിനും ആലിയ ഭട്ടിനുമൊപ്പമുള്ള ബ്രഹ്മാസ്ത്രയാണ് ബച്ചന്റെ പുതിയ ചിത്രം. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബര്‍ 9-നാണ് തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

  നാഗ് അശ്വിന്റെ പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിലും ബിഗ് ബി പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക.

  Read more about: amitabh bachchan
  English summary
  Amitabh Bachchan opens up about his return to Kaun Banega Crorepati's 14th season
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X