ദുർഗാ പൂജയിൽ സാരിയിൽ തിളങ്ങി നടിമാർ! ആഘോഷ ചിത്രങ്ങൾ വൈറലാകുന്നു...

നവരാത്രി കെങ്കേമായി ആഘോഷിച്ചിരിക്കുകയാണ് ബോളിവുഡ്. മുഖർജി കുടുംബം ഒരുക്കിയ ദുർഗാഷ്ടമി പൂജയിൽ ബോളിവുഡ് ഒന്നടങ്കം എത്തിയിരുന്നു . പൂജയിൽ പങ്കെടുക്കുന്ന താരങ്ങളുടെ ചിത്രങ്ങളും വീഡിയോയും ബോളിവുഡ് കോളങ്ങളിൽ സമൂഹമാധ്യമങ്ങളിലു വൈറലാണ്. മുംബൈയിൽ സംഘടിപ്പിച്ച ചടങ്ങ് ബോളിവുഡ് ആഘോഷമാക്കുകയാണ്.

ദുർഗ്ഗാഷ്ടമി പൂജയിലെ പ്രധാന ഹൈലൈറ്റ് താരങ്ങളുടെ ഡ്രസ്സിങ്ങായിരുന്നു. പരമ്പരാഗത ലുക്കിൽ സാരി ധരിച്ചായിരുന്നു നടിമാർ പൂജയ്ക്ക് പങ്കെടുക്കാൻ എത്തിയത്. അതുപോലെ കുർത്തായായിരുന്നു പുരുഷന്മാരുടെ വേഷം. ഉത്സവങ്ങൾ കെങ്കേമമായി ആഘോഷിക്കുന്നവരാണ് ബോളിവുഡ് താരങ്ങൾ. ഇവരുടെ വസ്ത്രധാരണം പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.

 സാരിയിൽ ഗംഭീര ലുക്കിൽ കജോൾ

സാരിയിലാണ് കജോൾ അധികവും പ്രത്യക്ഷപ്പെടാറുള്ളത്. സാരിയ്ക്കൊപ്പം അക്സസറൈസിന്റെ കാര്യത്തിലും താരം അതീവ ശ്രദ്ധ ചെലുത്താറുണ്ട് . ദുർഗ്ഗാഷ്ടമി ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. റോ മംഗോ ഡിസൈൻ ചെയ്ത സിൽക്ക് സാരിയാണ് ജന്മാഷ്ടമി ദിനത്തിൽ കജോൾ ധരിച്ചിരുന്നത്. മഞ്ഞയിൽ പച്ച ബോഡറുള്ള സാരിയ്ക്കൊപ്പം ജിംക്കി കമ്മലും തലയിൽ പൂവും ധരിച്ചാണ് കജോൾ എത്തിയത്

 പട്ടു സാരിയിൽ ക്സാസിക്  ലുക്കിൽ

പാട്ടു സാരിയിൽ ക്ലാസിക് ലുക്കിലായിരുന്നു ജന്മാഷ്ടമി ആഘോഷത്തിനായി റാണി മുഖർജി എത്തിയത് . ചുവപ്പിൽ ഗോൾഡൻ നിറത്തിലുള്ള സാരിയു നില നിറത്തിലുള്ള ഫുൾ നെകക് ബ്ലൗസുമായിരുന്നു റാണി മുഖർജിയുടെ വേഷം. വലിയ ജിംക്കി കമ്മലും കഴുത്തിൽ പരമ്പരാഗത തരത്തിലുളള മാല അണിഞ്ഞിരുന്നു.

  സാരിയിൽ സുന്ദരിയായി ആലിയ

വസ്ത്രധാരണത്തിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തുന്ന നടിയാണ് ആലിയ ഭട്ട്. പലപ്പോഴും നടിയുടെ വസ്ത്രധാരണം ശ്രദ്ധിക്കപ്പെടാറുണ്ട്. സാഹചര്യവും സന്ദർഭവും അനുസരിച്ച് കൃത്യമായ ഔട്ട് ഫിറ്റുകളായിരിക്കും ആലിയ തിരഞ്ഞെടുക്കുക. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ജന്മാഷ്ടമി ഗെറ്റപ്പാണ് . സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്..ഫ്ലോറൽ ഡിസൈനുകളുള്ള പിങ്ക് സാരിയാണ് ആലിയയുടെ വേഷം. അനുയോജ്യമായ സ്ലീവ് ലസ് ബ്ലൗസാണ് നടി തിരഞ്ഞെടുത്തിരിക്കുന്നത്. വലിയ ജിംകി കമ്മൽ മാത്രമാണ് താരം ധരിച്ചിരിക്കുന്ന ആഭരണം.. ആലിയയുടെ ലുക്ക് വൈറലാണ്.

 ബോളിവുഡിലെ  വൻതാരങ്ങൾ


ബോളിവുഡിലെ ഭൂരിഭാഗം താരങ്ങളും ജന്മാഷ്ടമി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പ്രിയങ്ക ചോപ്ര, രൺബീർ കപൂർ, അയാൻ മുഖർജി, അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചൻ, ഹൃത്വിക് റോഷൻ എന്നിവരും ചടങ്ങിൽ എത്തിയിരുന്നു. താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X