മകളെ നീന്താന്‍ സമ്മതിക്കാതെ ഷാരൂഖ ഖാന്‍ വഴക്ക് പറഞ്ഞു! മകള്‍ക്ക് പോലും അറിയാത്ത കഥ പറഞ്ഞ് ബിഗ് ബി

ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനും ബോളിവുഡ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെയായിരുന്നു താരപുത്രിയുടെ അഭിനയത്തിലെ അരങ്ങേറ്റം. ചിത്രത്തിനും സുഹാനയുടെ പ്രകടനത്തിനും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. അതേ സമയം താരപുത്രിയുടെ മുന്‍പുള്ള ചില വീഡിയോസും ഇപ്പോള്‍ പ്രചരിക്കുകയാണ്.

അതിലൊന്ന് അമിതാഭ് ബച്ചനൊപ്പം പങ്കെടുത്ത പരിപാടിയിലെ കാര്യങ്ങളാണ്. അമിതാഭ് അവതാരകനായിട്ടെത്തുന്ന കോന്‍ ബനേഗ കോര്‍പതി എന്ന പരിപാടിയിലാണ് സുഹാന ഖാനും സോയ അക്തറുമടക്കം ആര്‍ച്ചീസിലെ താരങ്ങളൊരുമിച്ച് പങ്കെടുത്തത്. അതില്‍ സുഹാനയോട് മാതാപിതാക്കളെ പറ്റിയുള്ള ചോദ്യങ്ങളും വന്നിരുന്നു. അതിന് നടി നല്‍കിയ ഉത്തരം അമിതാഭിനെ പോലും അമ്പരിപ്പിച്ചു എന്നതാണ് രസകരം.

suhana

മക്കളുടെ കാര്യത്തില്‍ ഏറെ ആശങ്കയും ആകുലതകളുമുള്ള നടനാണ് ഷാരുഖ് ഖാന്‍. വിദ്യാഭ്യാസം കഴിഞ്ഞിട്ട് മാത്രമേ മക്കളെ സിനിമയിലേക്ക് എത്തിക്കുകയുള്ളു എന്ന് പറഞ്ഞത് പോലെ തന്നെയാണ് സംഭവിച്ചത്. പലപ്പോഴും മകള്‍ക്ക് പിന്തുണയുമായി ഷാരൂഖ് ഖാന്‍ നിലനിന്നിരുന്നു. എന്നാല്‍ പിതാവായ ഷാരൂഖിനെക്കാളും അമ്മ ഗൗരി ഖാനോടാണ് തനിക്ക് സ്‌നേഹം കൂടുതലെന്ന് പറയുകയാണ് സുഹാനയിപ്പോള്‍.

അമിതാഭ് ബച്ചനൊപ്പം പങ്കെടുത്ത പരിപാടിയില്‍ സുഹാനയെ കുറിച്ചുള്ള ചില കഥകള്‍ അമിതാഭ് ബച്ചനും പങ്കുവെച്ചിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് മാതാപിതാക്കളെ പറ്റി സുഹാന സംസാരിച്ചത്. മാതാപിതാക്കളില്‍ ആരാണ് കൂടുതല്‍ കര്‍ക്കശക്കാരന്‍, ഗൗരിയോ അതോ ഷാരൂഖ് ഖാനോ എന്നാണ് അമിതാഭ് ബച്ചന്‍ സുഹാനയോട് ചോദിച്ചത്. ഇതിന് മറുപടിയായി സുഹാന പറഞ്ഞത് തന്റെ അമ്മയുടെ പേരാണ്. അത് കേട്ടതും ശരിക്കും ബിഗ് ബി ഞെട്ടുകയായിരുന്നു.

ഇതിന് പിന്നാലെയാണ് സുഹാനയുടെ കുട്ടിക്കാലത്ത് നടന്നൊരു സംഭവം ബിഗ് ബി ഓര്‍മ്മിപ്പിച്ചത്. അന്നൊരു ദിവസം സുഹാനയ്ക്ക് നീന്താന്‍ വളരെയധികം ആഗ്രഹം തോന്നി. ഇക്കാര്യം പിതാവിനോട് പറഞ്ഞെങ്കിലും അദ്ദേഹമതിന് സമ്മതിച്ചില്ല. ഷാരൂഖ് അവളെ നീന്താന്‍ അനുവദിച്ചില്ല. ഇതേ സംഭവത്തെക്കുറിച്ച് കൂടുതല്‍ സംസാരിച്ച അമിതാഭ് ബച്ചന്‍, സുഹാനയെ അന്ന് ഷാരൂഖ് ശാസിച്ചതിനെ പറ്റിയും കൂട്ടിച്ചേര്‍ത്തു.

സത്യം പറഞ്ഞാല്‍ സുഹാനയ്ക്ക് നീന്താന്‍ താല്‍പ്പര്യമൊന്നും ഇല്ലായിരുന്നു. എന്നാല്‍ അവള്‍ ശാഠ്യക്കാരിയായത് കൊണ്ടാണ് അന്ന് നീന്തുന്നതിന് വേണ്ടി വാശി പിടിച്ചതെന്നും ബിഗ് ബി പറഞ്ഞു. ഈ സംഭവം തന്റെ ഓര്‍മ്മയില്‍ ഇല്ലെന്ന് പറഞ്ഞ സുഹാന ഇതാദ്യമായായിരിക്കും അച്ഛന്‍ തന്നോ്ട ഒരു കാര്യത്തിന് 'നോ' പറയുന്നത് എന്നും കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.

suhana

അതേ സമയം ഷാരൂഖ് ഖാനുമായി ബന്ധപ്പെട്ടൊരു ചോദ്യം കൂടി അമിതാഭ് ചോദിച്ചിരുന്നു. ഇത് ഷോ യുടെ ഭാഗമായി നടത്തുന്ന മത്സരത്തില്‍ നിന്നുള്ള ചോദ്യമായിരുന്നു. ഷാരൂഖ് ഖാന് ഇതുവരെ ലഭിക്കാത്ത അവാര്‍ഡ് ഇതിലേതാണ് എന്നതായിരുന്നു ചോദ്യം. ഇതിനുള്ള ഓപ്ഷനുകളില്‍, പത്മശ്രീ അവാര്‍ഡും ഉണ്ടായിരുന്നു. അങ്ങനെ പത്മശ്രീ ആണെന്ന് താരങ്ങളെല്ലാം പറയുകയും ചെയ്തു. ഷാരൂഖിന്റെ മകളായ സുഹാനയ്ക്ക് പോലും ഇതിനെ പറ്റി ധാരണ ഉണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം.

സത്യത്തില്‍ 2005 ല്‍ ഷാരൂഖ് ഖാന് പത്മശ്രീ അവാര്‍ഡ് ലഭിച്ചിരുന്നു. തന്റെ പിതാവിന്റെ പത്മശ്രീ പുരസ്‌കാരത്തെ കുറിച്ച് സുഹാനയ്ക്ക് പോലും വ്യക്തതയില്ലാത്തത് ആരാധകരെ അലോസരപ്പെടുത്തി. പലരും താരപുത്രിയെ കളിയാക്കിയും പരിഹസിച്ച് കൊണ്ടുമാണ് എത്തിയിരിക്കുന്നത്.

ഇതിനിടെ അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദയും സുഹാന ഖാനും ഡേറ്റിംഗിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെയാണ് ഊഹാപോഹങ്ങള്‍ പ്രചരിച്ചത്. അഗസ്ത്യ വീട്ടില്‍ ഇക്കാര്യം അവതരിപ്പിക്കുകയും അമിതാഭിന്റെ മകള്‍ കൂടിയായ ശ്വേത ബച്ചനടക്കമുള്ളവര്‍ക്ക് ഈ ബന്ധത്തില്‍ എതിര്‍പ്പില്ലെന്നും പറയപ്പെടുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X