»   » ബച്ചനും രേഖയും വീണ്ടും ഒന്നിയ്ക്കുന്നു?

ബച്ചനും രേഖയും വീണ്ടും ഒന്നിയ്ക്കുന്നു?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ എക്കാലത്തെയും മികച്ച പ്രണയജോഡികളില്‍ ഒന്നാണ് അമിതാഭ് ബച്ചന്‍-രേഖ ടീം. എണ്‍പതുകളില്‍ ഈ പ്രണയജോഡികളുടെ വസന്തമായിരുന്നു ബോളിവുഡില്‍ കാണാന്‍ കഴിഞ്ഞത്. 1981ല്‍ ഇറങ്ങിയ സില്‍സില എന്ന ചിത്രത്തിലായിരുന്നു ഇവര്‍ അവസാനമായി ജോഡികളായി അഭിനയിച്ചത്. പിന്നീട് അമിതാഭും രേഖയും ഒന്നിച്ചഭിനയിച്ചില്ല, ഇവര്‍ തമ്മിലുള്ള കെമിസ്ട്രിയില്‍ ബച്ചന്റെ ഭാര്യ ജയ ബച്ചന് അനിഷ്ടമുണ്ടായതാണ് ഇതിന് കാരണമെന്നും. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബച്ചന്‍ ജയയെ വിവാഹം ചെയ്തതോടെ രേഖ പിണങ്ങിയെന്നുമുള്‍പ്പെടെ പല കഥകളുണ്ട് ഇവര്‍ പിന്നീട് സിനിമയില്‍ ഒന്നിയ്ക്കാതിരുന്നതിനെക്കുറിച്ച്.

ബച്ചന്‍, രേഖ ആരാധകര്‍ക്ക് വലിയ സന്തോഷത്തിന് ഇട നല്‍കുന്നൊരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. വെല്‍കം ബാക്ക് എന്ന പുതിയ ചിത്രത്തില്‍ ഇവര്‍ രണ്ടും ഒന്നിച്ചഭിനയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2007ല്‍ ഇറങ്ങിയ വെല്‍കം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. അക്ഷയ് കുമാര്‍ കത്രീന കെയ്ഫ് എന്നിവര്‍ നായികാ നായകന്മാരായി എത്തിയ ചിത്രത്തില്‍ അന്തരിച്ച നടന്‍ ഫിറോസ് ഖാന്‍ അധോലോകനായകന്റെ വേഷത്തില്‍ തകര്‍ത്തഭിനയിച്ച ചിത്രം കൂടിയായിരുന്നു വെല്‍കം.

വെല്‍ക്കം ബാക്കില്‍ നാനാ പാടേക്കര്‍, അനില്‍ കപൂര്‍, ജോണ്‍ എബ്രഹാം, ശ്രുതി ഹാസന്‍ എന്നിവരെല്ലാമുണ്ടെന്നാണ് കേള്‍ക്കുന്നത്. അനീസ് ബസ്മിയാണ് വെല്‍ക്കം ബാക്ക് ഒരുക്കുന്നത്. ഇതാ ബച്ചനും രേഖയും ഒന്നിച്ചഭിനയിച്ച ചില സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍

രേഖയും ബച്ചനും വീണ്ടും ?

ബച്ചനും രേഖയും അവസാനമായി ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു സില്‍സില. ബച്ചന്റെ യഥാര്‍ത്ഥ ജീവിതത്തിന്റെ കഥയാണ് സില്‍സിലയിലേതെന്നാണ് കരുതപ്പെടുന്നത്. ത്രികോണ പ്രണയത്തിന്റെ കഥ പറഞ്ഞ ഈ യശ് ചോപ്ര ചിത്രത്തില്‍ ജയ ബാദുരിയും പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ യശ് ചോപ്ര പറഞ്ഞത് സില്‍സിലയ്ക്ക് മുമ്പേ തന്നെ ബച്ചനും രേഖയും തീവ്രമായ പ്രണയത്തിലായിരുന്നുവെന്നാണ്. പക്ഷേ ഈ ചിത്രം പുറത്തിറങ്ങിയതില്‍പ്പിന്നെ ബച്ചനും രേഖയും അകലുകയായിരുന്നു. പിന്നീട് ഇവര്‍ കാലങ്ങളോളം ഓരേ വേദിയില്‍ ഒന്നിച്ചെത്തുക പോലും ചെയ്തിട്ടില്ല.

രേഖയും ബച്ചനും വീണ്ടും ?

വളരെ മനോഹരമായ സംഗീതം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചൊരു ചിത്രമായിരുന്നു ഇത്. ബച്ചനും രേഖയും മത്സരിച്ചഭിനയിച്ച ചിത്രത്തില്‍ അഭിനയിച്ച ഓരോ താരങ്ങളുടെയും പ്രകടനങ്ങള്‍ മികച്ചു നില്‍ക്കുന്നതായിരുന്നു. സൊഹ്‌റ ബീഗം എന്ന കഥാപാത്രമായി രേഖയെത്തിയപ്പോള്‍ സിക്കന്ദറായിട്ടാണ് ബച്ചന്‍ അഭിനയിച്ചത്.

രേഖയും ബച്ചനും വീണ്ടും ?

മനോഹരമായ കഥയായിരുന്നു ഈ ചിത്രത്തിന്റെ ഏറ്റവും പ്രധാന പ്ലസ് പോയിന്റ്. ഇതിനൊപ്പം ബച്ചന്‍-രേഖ കെമിസ്ട്രി കൂടി ചേര്‍ന്നപ്പോള്‍ ചിത്രം സൂപ്പര്‍ഹിറ്റായി മാറി. രേഖയും ബച്ചനും ജോഡികളായി അഭിനയിച്ച ആദ്യകാല ചിത്രങ്ങളില്‍ ഒന്നാണിത്. രേഖ-ബച്ചന്‍ കെമിസ്ട്രി തന്നെയാണ് ചിത്രത്തെ വലിയ ഹിറ്റാക്കി മാറ്റിയത്.

രേഖയും ബച്ചനും വീണ്ടും ?

കോമഡി റിവഞ്ച് ഡ്രാമ ഗണത്തില്‍പ്പെടുന്ന ഈ ചിത്രവും ബച്ചന്റെയും രേഖയുടെയും അസാമാന്യമായ അഭിനയശേഷികൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. എന്നും ആരാധകരുള്ള ക്ലാസിക്ക് കോമഡി സീനുകളും ചിത്രത്തിന്റെ പ്രത്യേകതയാണ്. പ്രണയരംഗങ്ങളിലെന്നപോലെ കോമഡി സീനുകളിലും ബച്ചനും രേഖയും ഈ ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.

രേഖയും ബച്ചനും വീണ്ടും ?

പര്‍ദേസിയ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ പിറവി ഈ ചിത്രത്തിലായിരുന്നു. ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റായി മാറിയ ചിത്രമായിരുന്നു ഈ ബച്ചന്‍-രേഖ ചിത്രം. ഒരു ടിപ്പിക്കല്‍ ബച്ചന്‍ ചിത്രമായ ഇതില്‍ ആക്ഷനും പ്രണയവും കോമഡിയുമെല്ലാം തുല്യ അളവിലാണ് ചേര്‍ത്തിരിക്കുന്നത്.

രേഖയും ബച്ചനും വീണ്ടും ?

ഇന്നും നിഗൂഡമാണ് ബ്ച്ചന്‍-രേഖ പ്രണയകഥ, സില്‍സിലയെന്ന ചിത്രത്തോടെ പ്രണയം അവസാനിപ്പിച്ച ഇരുവരും ഇന്നേവരെ അതിനെക്കുറിച്ച് ഒരക്ഷരം പുറത്തുപറഞ്ഞിട്ടില്ല. അവിവാഹിതയായി തുടരുന്ന രേഖ ബച്ചനോടുള്ള തന്റെ ആരാധനയെക്കുറിച്ച് പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ബച്ചന്‍ രേഖയെക്കുറിച്ച് അത്തരത്തിലൊരു പരാമര്‍ശം ഒരിക്കലും നടത്തിയിട്ടില്ല.

രേഖയും ബച്ചനും വീണ്ടും ?

രേഖയുടെ സുഹൃത്തിന്റെ ബാംഗ്ലൂരിലുള്ള വീട്ടില്‍ വച്ചായിരുന്നുവേ്രത പ്രണയത്തിന്റെ ആദ്യകാലത്ത് ബച്ചനും രേഖയും കണ്ടുമുട്ടിയിരുന്നത്. ദോ അഞ്ജാനെ എന്ന ചിത്രം മുതലാണ് ഇവര്‍ പ്രണയത്തിലായതെന്നാണ് കേള്‍ക്കുന്നത്. രേഖയെ ഒരു ബോളിവുഡ് നടിയെന്ന ടാഗിലേയ്ക്ക് ഉയര്‍ത്തിയ ചിത്രമായിരുന്നു ഇത്.

English summary
According to reports producer Feroz Nadiadwala and director Anees Bazmee are in talks with Amitabh Bachchan and Rekha for the sequel of their hit 2007 movie Welcome
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam