അമിതാഭ് ബച്ചന് ഹൃദയ ശസ്ത്രക്രിയ?, സുഖവിവരം അന്വേഷിച്ച ആരാധകന് താരത്തിന്റെ മറുപടി
ബോളിവുഡിലെ സൂപ്പര്‍ താരമാണ് അമിതാഭ് ബച്ചന്‍. ബച്ചന്‍ കുടുംബത്തില്‍ അഭിഷേകും മരുമകള്‍ ഐശ്വര്യയും ജയ ബച്ചനുമടക്കം എല്ലാവരും താരങ്ങളാണ്. ബിഗ് ബി എന്നറിയപ്പെടുന്ന താരത്തിന്റെയും കുടംബത്തിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് വലിയ താത്പര്യമാണ്.
ഒരു കാലത്ത് ബോളിവുഡിനെ ഇളക്കി മറിച്ചിരുന്ന താരമായിരുന്നു അമിതാഭ് ബച്ചന്‍. അടുത്തിടെ അദ്ദേഹം ചെയ്ത പികുവിലെ കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. പ്രായമായ പിതാവിന്റെ കഥാപാത്രമായിരുന്നു അതില്‍ അമിതാഭ് ബച്ചന്‍ ചെയ്തത്. ചിത്രത്തില്‍ അമിതാഭിനൊപ്പം തന്നെ പ്രധാനവേഷത്തില്‍ എത്തിയത് ദീപിക പദുകോണ്‍ ആയിരുന്നു.

കഴിഞ്ഞ ദിവസമാണ് അമിതാഭ് ബച്ചനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. അമിതാഭ് ബച്ചനെ കോകിലബെന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം ആഞ്ചിയോപ്ലാസ്റ്റി സര്‍ജറിക്ക് വിധേയനായെന്നുമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബച്ചന്‍ മുംബൈയില്‍ വെച്ച് നടക്കുന്ന ഐഎസ്പിഎല്‍ മാച്ച് കാണാന്‍ എത്തിയിരിക്കുന്നതാണ് ഇപ്പോള്‍ ആരാധകരെ കൗതുകമുണര്‍ത്തുന്നത്.
താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നത് ഫേക്ക് ന്യൂസ് ആണെന്ന് താരം തന്നെ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. കളി കാണാന്‍ വന്ന സമയത്ത്, ആരോഗ്യവിവരം അന്വേഷിച്ച ആരാധകനോടാണ് താരം തനിക്ക് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞെന്ന റിപ്പോര്‍ട്ട് വ്യാജമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
ആരാധകനായ വ്യക്തി താരത്തോട്, സുഖമായിട്ടിരിക്കുന്നില്ലേ? എങ്ങനെയുണ്ട്?, എല്ലാ കാര്യങ്ങളും സുഖമല്ലേ എന്നൊക്കെ ചോദിക്കുന്ന വീഡിയോയ്ക്ക് ബച്ചന്‍ മറുപടി പറയുന്നത് ഇതിനോടകം വൈറല്‍ ആയിട്ടുണ്ട്. മറുപടിയായി താരം, ഞാന്‍ സുഖമായിരിക്കുന്നു, പക്ഷെ 'ഫേക്ക് ന്യൂസ്' എന്നാണ് മറുപടി പറയുന്നത്. അദ്ദേഹം സ്റ്റേഡിയത്തില്‍ വെച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറോട് സംസാരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. അഭിഷേക് ബച്ചന്റെ കൂടെയാണ് അമിതാഭ് ബച്ചന്‍ കളികാണാന്‍ മുംബൈയിലെ സ്റ്റേഡിയത്തിലെത്തിയത്.
ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് അമിതാഭ് ബച്ചന്‍ തന്റെ ഇന്‍സ്റ്റഗ്രാം ഐഡിയില്‍ ഐഎസ്പിഎല്‍ ഫൈനല്‍ മാച്ചില്‍ പങ്കെടുത്തതിന്റെ ചിത്രം പങ്കുവെച്ചത്. തോല്‍വിയില്‍ താരം ദുഃഖിതനാണെങ്കിലും എതിര്‍ ടീമിനെ ബച്ചന്‍ അഭിനന്ദിക്കുകയും ചെയ്തു. മാജി മുംബൈയെ പരാജയപ്പെടുത്തി ടൈഗേഴ്‌സ് ഓഫ് കൊല്‍ക്കത്തയാണ് ആദ്യമായി കിരീടം സ്വന്തമാക്കിയിരിക്കുന്നത്. മാജി മുംബൈയിയുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകള്‍ താരം തന്റെ എസ്‌ക് പ്ലാറ്റ്‌ഫോമിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെക്കാറുണ്ട്.

വൈകുന്നേരം ഐഎസ്പിഎല്‍ ഫൈനല്‍ കാണുന്നതിനായി പോയി സച്ചിനുമായി സമയം ചെലവഴിച്ചത് വലിയൊരു അനുഭവം തന്നെയായിരുന്നു. ക്രിക്കറ്റിലുള്ള അദ്ദേഹത്തിന്റെ അവിശ്വസനീയമാം വിധമുള്ള അറിവുകള്‍ പഠിക്കാന്‍ സാധിച്ചതും വലിയ അനുഭവം തന്നെയാണെന്നാണ് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മാത്രമല്ല താരം എതിര്‍ ടീമിനെ അഭിനന്ദിച്ച അഭിഷേക് ബച്ചന്റെ നടപടിയെ പുകഴ്ത്തുകയും ചെയ്തു.
നാഗ് അശ്വിന്റെ കല്‍ക്കി 2898 എഡി എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. പ്രഭാസ് നായകനായ ചിത്രത്തില്‍ ദീപികയാണ് നായിക.


Click it and Unblock the Notifications