നാനാ പടേക്കറിനെതിരെയുളള തനുശ്രീയുടെ ആരോപണം! അമിതാഭ് ബച്ചന്റെ പ്രതികരണമിങ്ങനെ! കാണൂ
നടന്‍ നാനാ പടേക്കറിനെതിരെയുളള തനുശ്രീ ദത്തയുടെ ആരോപണം സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. 2008ല്‍ ഒരു സിനിമാസെറ്റില്‍ വെച്ച് തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് നടനെതിരെ തനുശ്രീ ആരോപിച്ചത്. നാനാ പടേക്കര്‍ സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളാണെന്നുളള കാര്യം ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ അക്കാര്യം ആരും ഗൗരവത്തിലെടുക്കാറില്ലെന്നുമാണ് തനുശ്രീ ആരോപിച്ചത്.
ഇതേക്കുറിച്ച് മാധ്യമങ്ങള്‍ ഇന്ന് അമിതാഭ് ബച്ചനോട് ചോദിച്ചിരുന്നു. തംഗസ് ഓഫ് ഹിന്ദൊസ്ഥാന്റെ ട്രെയിലര്‍ ലോഞ്ചില്‍ വെച്ചായിരുന്നു ഇതേക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ബച്ചനോട് ചോദിച്ചിരുന്നത്. എന്നാല്‍ അമിതാഭ് ബച്ചന്‍ അവരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. എന്റെ പേര് തനുശ്രീയെന്നോ നാനാ പടേക്കര്‍ എന്നോ അല്ല. പിന്നെങ്ങനെയാണ് ഞാനീ ചോദ്യത്തിന് മറുപടി പറയുക എന്നായിരുന്നു ബച്ചന്റെ പ്രതികരണം.

അമിതാഭ് ബച്ചന്റെ പ്രതികരണം ലഭിക്കാതെ പോയപ്പോള്‍ ആമിര്‍ ഖാന്റെയെടുത്തും ഇതേ ചോദ്യം മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു.ഒരു കാര്യത്തിന്റെ സത്യാവസ്ഥ എന്തെന്നറിയാതെ അതില്‍ പ്രതികരിക്കാന്‍ സാധിക്കില്ലാ എന്നായിരുന്നു ആമിര്‍ ഖാന്‍ പറഞ്ഞത്. അത് ശരിയാണെന്നു കരുതുന്നില്ല. ഇത്തരം സംഭവങ്ങള്‍ എപ്പോള്‍ നടന്നാലും അത് ദുഖകരമാണ്. അത് സംഭവിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് അന്വേഷിച്ചു കണ്ടെത്തണം. ആമിര്‍ പറഞ്ഞു.


Click it and Unblock the Notifications











