ഒരു നിമിഷമെങ്കിലും അത് സത്യമായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു, ബച്ചന്‍ തിരുത്തി.. അത് നുണയാണ്
ഇന്ത്യന്‍ സിനിമയുടെ കുലപതി, അമിതാഭ് ബച്ചന് കൊവിഡ് 19 വൈറസ് ബാധിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ആ ഞെട്ടലിന് ആശ്വാസമേകി അല്പം മുന്‍പ് ഒരു വാര്‍ത്ത വന്നു. ബച്ചന് കൊവിഡ് നെഗറ്റീവായി എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ഒരു ദേശീയ മാധ്യമമാണ്. എന്നാല്‍ നിമിഷങ്ങള്‍ക്കകം ആ വാര്‍ത്ത വ്യാജമാണെന്ന് ബച്ചന്‍ സ്ഥിരീകരിച്ചു.
ടൈംസിന്റെ ട്വിറ്റര്‍ പേജില്‍ വന്ന വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് അമിതാഭ് ബച്ചന്‍ വാര്‍ത്തയുടെ നിജസ്ഥിതി അറിയിച്ചത്. ഈ വാര്‍ത്ത തെറ്റാണ്, നിരുത്തരവാദപരമാണ്, വ്യാജവും തെറ്റായതുമാണ്.. കള്ളത്തരമാണ് എന്ന് ബച്ചന്‍ ട്വിറ്ററിലെഴുതി. ബച്ചന്റെ ട്വീറ്റിന് ശേഷം ദേശീയ മാധ്യമം വാര്‍ത്ത തിരുത്തുകയും ചെയ്തു.
ജൂലൈ 11 നാണ് അമിതാഭ് ബച്ചന് കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചത്. രോഗ വിവരം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത് അമിതാഭ് ബച്ചന്‍ തന്നെയായിരുന്നു. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അമിതാഭ് ബച്ചന്‍. അമിതാഭ് ബച്ചന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അഭിഷേക് ബച്ചനും ഐശ്വര്യ റായ്ക്കും ആരാധ്യയ്ക്കും കൊവിഡ് 19 പോസിറ്റീവായി.

ബച്ചന്റെ രോഗ വിവരം അറിഞ്ഞ് പ്രാര്‍ത്ഥനയോടെ കഴിയുകയാണ് ഇന്ത്യന്‍ സിനിമാ ലോകം. എത്രയും പെട്ടന്ന് ബച്ചനും കുടുംബവും രോഗ മുക്തരായി പുറത്തുവരട്ടെ എന്ന് സെലിബ്രിറ്റികളടങ്ങുന്ന ആരാധകര്‍ ഒരുമിച്ച് പ്രാര്‍ത്ഥിയ്ക്കുന്നു. 77 കാരനായ ബച്ചന് പ്രായം വെല്ലുവിളിയാണ്. പ്രായമായവര്‍ക്കാണ് രോഗം പെട്ടന്ന് ബാധിക്കുന്നത് എന്നതും അപകട സാധ്യത കൂടുതലാണെന്നതും ആരാധകരെ ആശങ്കപ്പെടുത്തുന്നു.
Recommended Video
അതിനിടയില്‍ ബച്ചനും അഭിഷേകും ഒരാഴ്ച കൂടെ ആശുപത്രിയില്‍ തുടരണം എന്നും ഐശ്വര്യയുടെയും ആരാധ്യയുടെയും ആരോഗ്യ നില തൃപ്തികരമാണെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ആശുപത്രിയില്‍ നിന്ന് കുടുംബത്തോടൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് പ്രാര്‍ത്ഥനകള്‍ക്ക് നടന്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. എന്ത് തന്നെയായാലും അമിതാഭ് ബച്ചന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും പെട്ടന്ന് രോഗമുക്തനാകും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.


Click it and Unblock the Notifications











