നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച് അമിതാഭ് ബച്ചന്റെ ബദ്ലാ! പ്രേക്ഷക പിന്തുണയോടെ ചിത്രം മുന്നേറുന്നു
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‌റെതായി പുറത്തിറങ്ങിയ എറ്റവും പുതിയ ചിത്രമാണ് ബദ്‌ല.അമിതാഭ് ബച്ചനൊപ്പം നടി തപ്‌സി പാനുവും ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തിയിരുന്നു. സുജയ് ഘോഷ് സംവിധാനം ചെയ്ത ചിത്രം റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഗൗരി ഖാനാണ് നിര്‍മ്മിച്ചിരുന്നത്.
സിനിമ നൂറ് കോടി ക്ലബില്‍ ഇടംപിടിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രണ്ടാഴ്ച കൊണ്ട് ഇന്ത്യയില്‍ നിന്നുമാത്രമായി 81 കോടിക്ക് മുകളിലാണ് സിനിമ കളക്ഷന്‍ നേടിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തുനിന്നും 19 കോടി കളക്ഷനും ചിത്രം സ്വന്തമാക്കി. ബദ്‌ലയുടെ ആഗോള കളക്ഷനിലാണ് സിനിമ 100 കോടിക്കു മുകളില്‍ കളക്ഷന്‍ നേടിയിരിക്കുന്നത്.

ചിത്രത്തില്‍ കാമുകന്റെ മരണത്തില്‍ കുറ്റവാളിയെന്ന് മുദ്ര കുത്തപ്പെട്ട നൈന എന്ന കഥാപാത്രത്തെയാണ് തപ്‌സി പാനു അവതരിപ്പിക്കുന്നത്. ബാദല്‍ ഗുപ്തയെന്ന വക്കീല്‍ വേഷത്തില്‍ അമിതാഭ ബച്ചനും എത്തുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം സിനിമ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. മുന്‍പ് പിങ്ക് എന്ന ചിത്രത്തിലും അമിതാഭ് ബച്ചനും തപ്‌സിയും ഒരുമിച്ച് അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











