ഐശ്വര്യയ്ക്കും ശ്വേതയ്ക്കുമൊപ്പം ബിഗ് ബി, അപൂർവ്വ ചിത്രം.. ബച്ചന്റെ രസകരമായ കമന്റ് വൈറലാകുന്നു
തെന്നിന്ത്യൻ ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ അമിതാഭ് ബച്ചന്റേത്. ബോളിവുഡ് കോളങ്ങളിൽ മാത്രമല്ല ഗോസിപ്പ് കോളങ്ങളിൽ ബച്ചൻ ഫാമിലി ചർച്ച വിഷയമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബച്ചൻ കുടുംബത്തിന്റെ റീ യൂണിൻ ചിത്രമാണ്. ബച്ചൻ കുടുംബത്തിലെ എല്ലാവരേയും വളരെ വിരളമായി മാത്രമേ ഒന്നിച്ചു കാണാൻ സാധിക്കുകയുള്ളു. അത് കൊണ്ട് തന്നെ താര കുടുംബത്തിന്റെ ഓരോ റീയൂണിയനും പപ്പരാസികളും ആരാധകരും ആഘോഷാമാക്കും.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വർഷങ്ങൾക്ക് മുമ്പുള്ള ബച്ചൻ കുടുംബത്തിന്റെ റീ യൂണിയൻ ചിത്രമാണ്. അമിതാഭ് ബച്ചൻ, ജയ ബച്ചൻ,, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ എന്നിവർ ചിത്രത്തുലുണ്ട്. ഫാഷൻ ലൈനിന്റെ തുടക്കത്തിൽ ശ്വേത നന്ദയ്ക്ക് പിന്തുണയുമായിട്ടായിരുന്നു ബച്ചൻ കുടുംബം എത്തിയത്. എന്തായാലും ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ് ഇത്.

വർഷങ്ങൾക്ക് മുൻപ് നടന്ന പരിപാടിയാണെങ്കിലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അതീവ സന്തോഷവാനായി നിൽക്കുന്ന ബച്ചനെയാണ് വീഡിയോയിൽ കാണുന്നത്. അദ്ദേഹം അതീവ പ്രസന്നവാനായിട്ടാണ് മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതും. കൈനിറയെ സാധനങ്ങളുമായിട്ടാണ് ബച്ചൻ മകൾ ശ്വേത നന്ദയുടെ അരുകിൽ എത്തുന്നത്. ഉത്തമ പിതാവിനെയാണ് അവിടെ കാണാൻ സാധിക്കുന്നത്. മകൾക്ക് എല്ലാവിധ പിന്തുണയുമായി ബച്ചൻ കൂടെ എപ്പോഴുമുണ്ട്.

ഐശ്വര്യ-അഭിഷേക് വിവാഹത്തിന് ശേഷം ബച്ചൻ കുടുംബം ഒന്നിച്ചെത്തുന്നത് ഇതാദ്യമായിട്ടാകും. കൈനിറയെ സാധനങ്ങളുമായി എത്തിയ ബച്ചൻ പിന്നീട് കുടുംബത്താടൊപ്പം ഫോട്ടോ എടുക്കാൻ സ്റ്റേജിലെത്തുകയാണ്. അഭിഷേകും, ബിഗ് ബിയും , ആഷും ശ്വേതയും ഒന്നിച്ചുള്ള ചിത്രമായിരുന്നു ഇത്. ചിത്രമെടുക്കാൻ എല്ലാവരും റെഡിയായപ്പോൾ പുഞ്ചിരിച്ചു കൊണ്ട് ബച്ചൻ പറഞ്ഞ കമന്റ് വേദിലുള്ള എല്ലാവരേയും ചിരിപ്പിക്കുകയായിരുന്നു,

ഇത് പ്രിന്റ് ചെയ്തു വെച്ചോളൂ എന്നായിരുന്നു ബച്ചന്റെ കമന്റ്. പരിപാടിയിൽ ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ,, സുഹൃത്തുക്കളായ അനന്യ പാണ്ഡെ, ഷംനയ കപൂർ. , കരീഷ്മ കപൂർ, ഗൗരി ഖാൻ, സൂസ്സാൻ ഖാൻ, കത്രീന കൈഫ് എന്നിവരും ശ്വേതയ്ക്ക് പിന്തുണയുമായി ഷോയിൽ എത്തിയിരുന്നു.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അമിതാഭ് ബച്ചൻ മുഴുവൻ സമയം മുംബൈയിലെ വസതിയിലാണ്. കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചാണ് മുംബൈയിലെ വസതിയിലുള്ളത്. അടുത്തിടെ ശ്വേത മകൾ നവ്യക്കായി ഒരു അറ്റ് ഹോം ഗ്രാജുവേഷൻ പാർട്ടി സംഘടിപ്പിച്ചിരുന്നു. ബിരുദധാരികൾക്കായി നൽകുന്ന തൊപ്പിയും കോട്ടും നൽകിയായിരുന്നു ആഘോഷം.


Click it and Unblock the Notifications