ആരാധ്യയുടെ ആ വാക്കുകള്‍ കേട്ട് കരച്ചില്‍ വന്നു! വികാരഭരിതനായി അമിതാഭ് ബച്ചന്‍ കുറിച്ചത് ഇങ്ങനെ

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് അമിതാഭ് ബച്ചന്റേത്. ബിഗ് ബിയെന്നാണ് ആരാധകര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. അടുത്തിടെയായിരുന്നു അദ്ദേഹത്തിനും കുടുംബാംഗങ്ങളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കെവിഡ് ടെസ്റ്റ് നടത്തി ഫലം പോസിറ്റീവായതോടെ ആദ്യം ആശുപത്രിയിലേക്ക് മാറ്റിയത് അമിതാഭ് ബച്ചനെയായിരുന്നു.

പിന്നാലെയായാണ് മകനായ അഭിഷേകും ആശുപത്രിയില്‍ എത്തിയത്. മരുമകളായ ഐശ്വര്യ റായിക്കും പേരക്കുട്ടിയായ ആരാധ്യയ്ക്കും അസുഖമുണ്ടെന്നറിഞ്ഞതോടെയായിരുന്നു അവരേയും ആശുപത്രിയിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റില്‍ ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ഐശ്വര്യയും മകളും വീട്ടിലേക്ക് പോവുകയായിരുന്നു. ഭാര്യയും മകളും ആശുപത്രി വിട്ടെന്നും താനും പിതാവും ആശുപത്രിയില്‍ തുടരുകയാണെന്നും വ്യക്തമാക്കി അഭിഷേക് ബച്ചന്‍ എത്തിയിരുന്നു.

Aaradhya

തങ്ങളുടെ സുഖവിവരങ്ങള്‍ തിരക്കിയവരോടും ആയുരാരോഗ്യ സൗഖ്യം ആശംസിച്ചവര്‍ക്കുമെല്ലാം അദ്ദേഹം നന്ദി പറഞ്ഞിരുന്നു. കുഞ്ഞ് ആരാധ്യ ആശുപത്രിയിലാണെന്നറിഞ്ഞപ്പോള്‍ ആരാധകരും ആശങ്കയിലായിരുന്നു. ആരാധ്യയുടെ വിവരങ്ങള്‍ അറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും.

ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് പോവുന്നതിനിടയില്‍ പേരക്കുട്ടി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് വിവരിച്ച് എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍. തന്‍രെ ബ്ലോഗിലൂടെയായിരുന്നു അദ്ദേഹം ആരാധ്യയെക്കുറിച്ച് വാചാലനായത്. എന്റെ മരുമകളും പേരക്കുട്ടിയും ആശുപത്രിയിലേക്ക് പോയി.

എനിക്ക് കണ്ണുനീര്‍ പിടിച്ചുനിര്‍ത്താനായില്ല, എന്നോട് കരയരുതെന്നാണ് അവള്‍ പറഞ്ഞത്. ഞാന്‍ ഉടന്‍ വീട്ടിലെത്തുമെന്നായിരുന്നു അവളുടെ വാക്കുകള്‍. അവളെ ഞാന്‍ വിശ്വസിക്കണം. ഇങ്ങനെയായിരുന്നു അദ്ദേഹം കുറിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ അദ്ദേഹത്തിന്‍രെ വാക്കുകള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ആശുപത്രിയില്‍ എത്തിയതിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് അഭിഷേകും അമിതാഭ് ബച്ചനും എത്തിയിരുന്നു. പെട്ടെന്ന് തന്നെ ഇരുവരും അസുഖം ഭേദമായി വീട്ടിലേക്ക് തിരിച്ചെത്തട്ടെയെന്നായിരുന്നു ആരാധകരും പറഞ്ഞത്. ബോളിവുഡ് സിനിമാലോകത്തുള്ളവരും ഇവരുടെ തിരിച്ചുവരവിനെക്കുറിച്ച് പറഞ്ഞെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X