Don't Miss!
- News
അപ്രതീക്ഷിത നീക്കവുമായി ഖത്തര്‍; ഞെട്ടിയത് യൂറോപ്പ്, അമേരിക്കയുടെ രഹസ്യപിന്തുണ
- Sports
IND vs AUS: പ്ലേയിങ് 11 ആരൊക്കെ?നാല് സ്ഥാനങ്ങളില്‍ ആശയക്കുഴപ്പം!ആരൊക്കെ പുറത്തിരിക്കും?
- Automobiles
വില കൂടി, ടൊയോട്ടയുടെ ഹൈബ്രിഡ് എസ്യുവിക്കായി ഇനി അധികം മുടക്കണം
- Finance
1 ലക്ഷം രൂപ 2 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപമിട്ടാല്‍ പലിശ വരുമാനമെത്ര? ഉയര്‍ന്ന പലിശ നല്കുന്ന ബാങ്കുകളെ അറിയാം
- Technology
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- Lifestyle
വീട്ടില്‍ അറ്റാച്ച്ഡ് ബാത്റൂം ഉള്ളവര്‍ ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷം
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
'സിനിമയിൽ നിന്നും ഇന്നേവരെ അവസരങ്ങൾ വന്നിട്ടില്ല...'; അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദ പറയുന്നു!
വാർത്തകളിൽ എപ്പോഴും നിറയുന്ന ബോളിവുഡിലെ സ്റ്റാർ കിഡ്സിൽ ഒരാളാണ് അമിതാഭ് ബച്ചന്റേയും ജയാ ബച്ചന്റേയും ചെറുമകൾ നവ്യ നവേലി നന്ദ. ബച്ചൻ കുടുംബത്തിലെ അംഗമെന്നതിലുപരി തന്റേതായ രീതിയിൽ ഉയർച്ചയുടെ പടവുകൾ കയറുന്ന വ്യക്തിത്വമാണ് നവ്യയുടേത്.
ബച്ചൻ കുടുംബത്തിലെ ഇളം തലമുറക്കാരിയായതിനാൽ നവ്യയുടെ സിനിമാപ്രവേശനം എപ്പോൾ വേണമെങ്കിലും സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് ആരാധകർ പറയാറുള്ളത്. അതിനായുള്ള കാത്തിരിപ്പിലുമാണ് ആരാധകർ.

ആരാ ഹെൽത്ത് എന്ന പേരിൽ സ്വന്തമായി സ്ഥാപനം നടത്തുന്ന നവ്യ അമ്മ ശ്വേതാ ബച്ചന്റെ പാത പിന്തുടരുകയും ബിസിനസിൽ വളരാനുള്ള ശ്രമങ്ങൾ നടത്തുകയും സിനിമാ ലോകത്ത് നിന്ന് വിട്ടുനിൽക്കുകയുമാണ് ചെയ്യുന്നത്.
അടുത്തിടെ ബ്രൂട്ട് ഇന്ത്യയുമായുള്ള ഒരു അഭിമുഖത്തിനിടെ വരാനിരിക്കുന്ന സിനിമകളിൽ ഏതിലെങ്കിലും നവ്യയെ പ്രതീക്ഷിക്കാമോയെന്ന് ചോദ്യം വന്നപ്പോൾ തനിക്ക് അഭിനയത്തിൽ അത്ര താൽപര്യമില്ലെന്നും തനിക്ക് ഇതുവരേയും സിനിമയിൽ നിന്ന് വിളി വന്നിട്ടില്ലെന്നും നവ്യ വ്യക്തമാക്കി.
'സത്യസന്ധമായി പറഞ്ഞാൽ ഞാൻ അഭിനയത്തിൽ അത്ര മികച്ചയാളല്ലെന്ന് ഞാൻ കരുതുന്നു. അത് ചെയ്യുന്നതിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒന്നാമത്തെ കാര്യം സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ 100 ശതമാനം അഭിനിവേശമുണ്ടെങ്കിൽ അത് ചെയ്യണം. അല്ലാതെ കാര്യമില്ല.'
'എനിക്ക് താൽപ്പര്യമുള്ള ഞാൻ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതുന്നു. സിനിമയിലല്ല എന്റെ കഴിവ് മറ്റൊരു വിഷയത്തിലാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്. നവ്യയ്ക്ക് എന്തെങ്കിലും സിനിമ ഓഫറുകൾ ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല' എന്നാണ് താരം പറഞ്ഞത്.
തനിക്ക് നിരവധി സിനിമാ ഓഫറുകൾ ഉണ്ടെന്ന് ആളുകൾ കരുതുന്നുണ്ടെന്നും. പക്ഷെ യഥാർഥത്തിൽ അങ്ങനെ ഒരു അവസരവും തന്നെ തേടി എത്തിയിട്ടില്ലെന്നും നവ്യ നവേലി നന്ദ പറഞ്ഞു. നവ്യാ നവേലി നന്ദയുടെ പോഡ്കാസ്റ്റിലൂടെ താരകുടുംബം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ ഏറെ വാർത്താ പ്രാധാന്യം നേടാറുണ്ട്.
ഇംഗ്ലണ്ടിലെ വിദ്യാഭ്യാസകാലത്ത് തനിക്കുണ്ടായ അനുഭവം നവ്യ പോഡ്കാസ്റ്റിന്റെ ഒരു എപ്പിസോഡിൽ പങ്കുവെച്ചപ്പോൾ സുഹൃത്തുക്കൾ അമ്മമാരോട് വഴക്കിടുന്നത് കണ്ട് താൻ അമ്പരന്നു പോയി എന്ന് നവ്യ പറഞ്ഞിരുന്നു. അമ്മ ശ്വേതാ ബച്ചനും മുത്തശ്ശി ജയ ബച്ചനും പോഡ്കാസ്റ്റിൽ നവ്യക്കൊപ്പം ഉണ്ടായിരുന്നു.

ഇംഗ്ലണ്ടിലെ ബോർഡിങ് സ്കൂളിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ അവരുടെ അമ്മമാരോട് പതിവായി വഴക്കിട്ടിരുന്നു. ഇങ്ങനെയൊക്കെ സ്വന്തം അമ്മയോട് പറയാൻ ഇവർക്ക് എങ്ങനെ കഴിയുന്നു എന്ന് താൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്തായാലും തനിക്ക് ഒരിക്കലും അമ്മയോട് ഇത്തരത്തിൽ വാഗ്വാദം നടത്താനുള്ള ധൈര്യം ഉണ്ടാകില്ലെന്നാണ് നവ്യ പറഞ്ഞത്.
ഇത് ഭയംകൊണ്ട് മാത്രമല്ല. ഭയത്തേക്കാളുപരി ബഹുമാനമാണ് അങ്ങനെ ചെയ്യുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിക്കുന്നത് എന്നും നവ്യ പറയുന്നുണ്ട്. അത് നമ്മുടെ സംസ്കാരമാണ് എന്നായിരുന്നു ജയ ബച്ചൻ ഇതിന് നൽകിയ മറുപടി.
വഴക്കിടാൻ ധൈര്യം ഇല്ല എന്നതിനപ്പുറം മാതാപിതാക്കളെയും മുതിർന്നവരെയും ബഹുമാനിക്കണം എന്ന് പഠിപ്പിച്ചിട്ടുള്ളതുകൊണ്ടാണ് നവ്യ അതിന് മുതിരാത്തത് എന്നും ജയ ബച്ചൻ പറഞ്ഞു. ബച്ചൻ കുടുംബത്തിലെ വിശേഷങ്ങളും കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധവുമെല്ലാമാണ് നവ്യ തന്റെ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്താറുള്ളത്.
അടുത്തകാലങ്ങളിലായി ജയ ബച്ചനും ശ്വേതാ ബച്ചനും പോഡ്‌കാസ്റ്റിലെ സ്ഥിര സാന്നിധ്യവുമാണ്. തന്റെ അമ്മയും മകളും തന്നെ പുകഴ്ത്തുന്ന ഭാഗമാണ് നവ്യയുടെ പോഡ്കാസ്റ്റിൽ ഏറ്റവും ഇഷ്ടപ്പെട്ടത് എന്നും ശ്വേതാ ബച്ചൻ പറഞ്ഞിരുന്നു.
-
മമ്മൂട്ടി തുറിച്ച് നോക്കിയതോടെ കൊച്ചിന് ഹനീഫ കൈ വലിച്ചു; ആ കടം ഇന്നും ബാക്കി നില്‍ക്കുകയാണെന്ന് ഇന്നസെന്റ്
-
ചിലരുടെ ഡ്രസ് കാണുമ്പോൾ സോമേട്ടന് അത് വേണം; ഒരിക്കൽ മമ്മൂട്ടിയുടേത് വേണമെന്നായി, പറ്റില്ലെന്ന് പറഞ്ഞു!: പോൾസൺ
-
അക്രമി സംഘം വാഹനത്തില്‍ പിന്നാലെ കൂടി; ചതിക്കപ്പെട്ട അനുഭവം പങ്കുവച്ച് സൗഭാഗ്യയും ഭര്‍ത്താവും