ഷാരൂഖിന്റെ മകനും ബച്ചന്റെ ചെറുമകളും വീണ്ടും ക്യാമറയ്ക്കുള്ളില്‍
മുംബൈ: ബോളിവുഡ് കിങ് ഷാരൂഖാന്റെ മകന്‍ ആര്യനും ബിഗ് ബി അമിതാഭ് ബച്ചന്റെ ചെറുമകള്‍ നവ്യയും ചേര്‍ന്നുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു. ആര്യന്‍ ആണ് ചിത്രം ആദ്യം തന്റെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. തൊട്ടുപിന്നാലെ നവ്യയും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രം പുറത്തുവിട്ടു.
ഷാരൂഖാന്റെ ചെറുപ്പകാലത്തെ അതേപടി അനുകരിക്കുംവിധമാണ് ആര്യന്‍ ചിത്രമെങ്കില്‍ ചെറിയൊരു പുഞ്ചിരിയോടുകൂടിയാണ് സുന്ദരിയായ നവ്യ സെല്‍ഫിയെടുത്തിരിക്കുന്നത്. ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മഡീയയിലൂടെ പ്രചരിച്ചു കഴിഞ്ഞു. നേരത്തെ ഇരുവരും തമ്മിലുള്ള സെല്‍ഫി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഷര്‍ട്ടില്ലാതെ ആര്യന്‍ നവ്യയ്‌ക്കൊപ്പമെടുത്ത ചില ചിത്രങ്ങളാണ് വിവാദത്തിനിടയാക്കിയത്. ഇരുവരും തമ്മില്‍ ഗാഢപ്രണയത്തിലാണെന്നു തോന്നുന്ന തരത്തിലായിരുന്നു ചിത്രങ്ങള്‍. നവ്യയും ആര്യനും ലണ്ടനിലെ ഒരു കോളേജില്‍ ഒരുമിച്ചു പഠിക്കുന്നവരാണ്. അതുകൊണ്ടുതന്നെ മിക്കപ്പോഴും ഇവര്‍ ഒന്നിച്ചുണ്ടാകാറുമുണ്ട്. ചിത്രം വിവാദമായിരുന്നെങ്കിലും ഷാരൂഖ് അതിനോട് പ്രതികരിച്ചിരുന്നില്ല.
നവ്യമാത്രമല്ല ആര്യന്റെ അടുത്ത സുഹൃത്ത്. സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലിയുമായും ആര്യന് അടുത്ത സൗഹൃദമുണ്ട്. ഇവര്‍ ചേര്‍ന്നുള്ള സെല്‍ഫിയും അടുത്തിടെ സോഷ്യല്‍ മീഡിയയിലെത്തിയിരുന്നു.


Click it and Unblock the Notifications