പേര് അമിതാഭ് ബച്ചൻ, വയസ് 76, സിനിമയില്‍ 49 വര്‍ഷത്തെ പരിചയം! രസകരമായ ബയോഡാറ്റയുമായി ബച്ചൻ
ദീപികയ്ക്കും കത്രീനയ്ക്കുമൊപ്പം അഭിനയിക്കാനുള്ള അപേക്ഷയാണ്. അപേക്ഷയ്ക്കൊപ്പം ഒരു പഴയ പേപ്പർ കട്ടിങ്ങും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചാൻ. തന്റെ ആരാധകരുമായി തന്റേയും സഹപ്രവർത്തകരുടേയും വിശേഷങ്ങൾ പങ്കുവെയ്ക്കാൻ ഇദ്ദേഹം ഒരു മടിയും കാണിക്കാറില്ല.

ഇപ്പോൽ ബിഗ്ബി ഏറെ രസകരമായ ഒരു വിഷയം തന്റെ ആരാധകരമായി പങ്കുവെച്ചിരിക്കുകയാണ്. ഒരു തൊഴിൽ അപേക്ഷയെന്നാണ് എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മറ്റൊന്നുമല്ല ദീപികയ്ക്കും കത്രീനയ്ക്കുമൊപ്പം അഭിനയിക്കാനുള്ള അപേക്ഷയാണ്. അപേക്ഷയ്ക്കൊപ്പം ഒരു പഴയ പേപ്പർ കട്ടിങ്ങും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

പത്ര വാർത്ത
ഒരു ബോളിവുഡ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ പശ്ചാത്തലത്തിലായിരുന്നു ട്വീറ്റ്. ഉയരം കൂടിയ നായികമാരായ കത്രീന, ദീപിക എന്നിവർക്കൊപ്പം ഉയരം കുറഞ്ഞ അമീർഖാനും, ഷാഹിദിനുമെല്ലാം അഭിനയിക്കുന്നത് എത്ര ബുദ്ധിമുട്ടേറിയ കാര്യമാണ് എന്നായിരുന്നു മാധ്യമത്തിൽ വന്ന വാർത്ത.

ബച്ചന്റെ രസകരമായ മറുപടി
ഈ വാർത്തയുടെ അടിസ്ഥാനത്തിലാണ് ബച്ചന്റെ രസകരമായ ട്വീറ്റ്. ദീപികയ്ക്കും കത്രീനയ്ക്കും ഒപ്പം അഭിനയിക്കാനുള്ള തൊഴിൽ അപേക്ഷ നൽകിയിരിക്കുന്നത്. പേരും വയസും, മേൽ വിലാസവും , ഉയരവും താരം ട്വീറ്റ് ചെയ്യുന്നുണ്ട്. കൂടാതെ ഉയരത്തിന്റെ പേരിൽ ഒരു പ്രശ്‌നവുമുണ്ടാകില്ലെന്നും ബച്ചന്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട്.

ദീപികയ്ക്കൊപ്പം
2015 ൽ പുറത്തിറങ്ങിയ പികു എന്ന ചിത്രത്തിലാണ് ദീപികയും ബച്ചനും ഒരുമിച്ച് അഭിനയിച്ചത്. ബിഗ്ബിയുടെ മകളായിട്ടായിരുന്നു ദീപിക ചിത്രത്തിൽ എത്തിയത്.

ദീപികയുടെ മറുപടി
ബച്ചന്റെ അപേക്ഷയ്ക്ക് മറുപടിയുമായി ദീപിക രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് താരം മറുപടി നൽകിയിരിക്കുന്നത്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് തനിയ്ക്ക് ലഭിച്ച അവാർഡാണെന്നും താരം ട്വിറ്ററിൽ കുറിച്ചു. ശേഷം നന്ദിയും അറിയിച്ചിട്ടുണ്ട്.
ദീപികയുടെ മറുപടി
ദീപികയുടെ മറുപടി

കത്രീനയുമായി
2003 ൽ പുറത്തിറങ്ങിയ ബൂം എന്ന ചിത്രത്തിൽ ൽ ബച്ചനും കത്രീനയ്ക്കും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഇനി പുറത്തിറങ്ങാനിരിക്കുന്ന തഗ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രത്തിനും ഇരുവരും ഒരുമിച്ച് എത്തുന്നുണ്ട്.


Click it and Unblock the Notifications











