For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇങ്ങനെയൊരു കത്ത് എല്ലാവര്‍ക്കും കിട്ടിയിട്ടുണ്ടാകില്ല! തനിക്ക് വന്ന പ്രശംസയില്‍ അമ്പരന്ന് ആലിയ ഭട്ട്

    |

    ബോളിവുഡ് ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരസുന്ദരിമാരില്‍ ഒരാളാണ്‌ ആലിയ ഭട്ട്. നടിയുടെ മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുളളത്. ഗ്ലാമര്‍ വേഷങ്ങളേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുളള സിനിമകളാണ് ആലിയ ഇപ്പോള്‍ ബോളിവുഡില്‍ കൂടുതലായി ചെയ്യുന്നത്. ആലിയയുടെ എറ്റവും പുതിയ ചിത്രം ഗല്ലി ബോയ് അടുത്തിടെയായിരുന്നു റിലീസ് ചെയ്തിരുന്നത്.

    ഓസ്‌കറില്‍ തിളങ്ങി ബൊഹീമീയന്‍ റാപ്‌സഡി! മികച്ച നടനടക്കം നാല് പുരസ്‌കാരങ്ങള്‍ ബയോപിക്ക് ചിത്രത്തിന്

    രണ്‍വീര്‍ സിംഗ് നായകവേഷത്തിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. രണ്‍വീറിനൊപ്പം ആലിയയും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഗല്ലി ബോയ്ക്ക് പ്രേക്ഷക പ്രശംസകള്‍ ലഭിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ആലിയ ഭട്ടിന് ഒരു കത്ത് ലഭിച്ചത്. ഇങ്ങനെയൊരു കത്ത് എല്ലാവര്‍ക്കും കിട്ടിയിട്ടുണ്ടാവില്ല എന്ന് പറഞ്ഞുകൊണ്ടാണ് ആലിയ ഇത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

    ഗല്ലി ബോയ് എന്ന ചിത്രം

    ഗല്ലി ബോയ് എന്ന ചിത്രം

    ബോളിവുഡില്‍ നിരവധി ശ്രദ്ധേയ സിനിമകളൊരുക്കിയ സോയ അക്തര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗല്ലി ബോയ്. രണ്‍വീര്‍ സിങും ആലിയ ഭട്ടും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഫെബ്രുവരി 14നാണ് പുറത്തിറങ്ങിയിരുന്നത്. പാട്ടുകളും ട്രെയിലറും പുറത്തിറങ്ങിയതുമുതല്‍ തരംഗമായി മാറിയ സിനിമയായി കൂടിയായിരുന്നു ഗല്ലി ബോയ്. സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിക്കൊണ്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്.

    ആലിയയും രണ്‍വീറും

    ആലിയയും രണ്‍വീറും

    റാസി എന്ന ചിത്രത്തിനു ശേഷം ആലിയ ഭട്ട് മുഖ്യ വേഷത്തിലെത്തിയ സിനിമ കൂടിയായിരുന്നു ഗല്ലി ബോയ്. രണ്‍വീര്‍ സിങ്ങിനൊപ്പം മല്‍സരിച്ചുളള അഭിനയമായിരുന്നു നടി ഗല്ലി ബോയില്‍ കാഴ്ചവെച്ചിരുന്നത്. ചിത്രത്തിലെ സഫീന എന്ന കഥാപാത്രം നടിയുടെ കരിയറിലെ മികച്ച റോളുകളില്‍ ഒന്നായി മാറിയിരുന്നു. രണ്‍വീര്‍ സിങ്ങിനൊപ്പം ആലിയയ്ക്കും മികച്ച പ്രേക്ഷക പ്രശംസകളാണ് സിനിമ പുറത്തിറങ്ങിയതിനു ശേഷം ലഭിച്ചത്.

    ആലിയയ്ക്ക് ലഭിച്ച കത്ത്

    ആലിയയ്ക്ക് ലഭിച്ച കത്ത്

    ഗല്ലി ബോയുടെ വിജയത്തില്‍ തിളങ്ങിനില്‍ക്കുന്ന ആലിയയ്ക്ക് അപ്രതീക്ഷിതമായിട്ടാണ് ഒരു കത്ത് ബോളിവുഡ് ഇതിഹാസത്തില്‍ നിന്നും ലഭിച്ചത്. ആലിയയുടെ അഭിനയത്തെ പ്രശംസിച്ച് അമിതാഭ് ബച്ചനാണ് നടിക്ക് കത്തയച്ചിരുന്നത്. കത്തിന്റെ ചിത്രങ്ങള്‍ ആലിയ തന്നെയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നത്.

    ഇതിഹാസ താരങ്ങളുടെ കയ്യില്‍നിന്നും

    ഇതിഹാസ താരങ്ങളുടെ കയ്യില്‍നിന്നും

    ഇതിഹാസ താരങ്ങളുടെ കയ്യില്‍നിന്നും എല്ലാവര്‍ക്കും കത്ത് കിട്ടിയിട്ടുണ്ടാവില്ലെന്ന അടിക്കുറിപ്പോടെയാണ് ആലിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ കത്തിന്റെയുളളില്‍ അദ്ദേഹം എന്താണ് എഴുതിയിരിക്കുന്നത് എന്ന് ആലിയ വെളിപ്പെടുത്തിയിരുന്നില്ല. നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്.

    ആലിയയുടെ പോസ്റ്റ്

    ബ്രഹ്മാസ്ത്ര എന്ന ചിത്രത്തില്‍

    ബ്രഹ്മാസ്ത്ര എന്ന ചിത്രത്തില്‍

    അടുത്തിടെ ബ്രഹ്മാസ്ത്ര എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും ആലിയ ഭട്ടും ഒരുമിച്ച് അഭിനയിച്ചിരുന്നു. പ്രണയ ജോഡികളായ ആലിയയും രണ്‍ബീര്‍ കപൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബ്രഹ്മാസ്ത്ര. യേ
    ജവാനി ഹേ ദീവാനി എന്ന ചിത്രത്തിനു ശേഷം അയന്‍ മുഖര്‍ജി രണ്‍ബീര്‍ കപൂറിനെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണ് ബ്രഹ്മാസ്ത്ര. സിനിമ ഡിസംബറിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

    മഹേഷിന്റെ പ്രതികാരത്തിലൊക്കെ ഭയങ്കര ഡ്രാമയാണ്! റിയലിസ്റ്റിക്ക് ചിത്രങ്ങള്‍ക്കെതിരെ ലാല്‍ജോസ്‌

    സച്ചിനാകാന്‍ ആഗ്രഹമുണ്ടെന്ന് അനില്‍ കപൂര്‍! ക്രിക്കറ്റ് ഇതിഹാസത്തെക്കുറിച്ച് നടന്‍ പറഞ്ഞത് കാണൂ

    English summary
    amitabh bachchan's letter to alia bhatt
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X