ആരാധകരെ ഒന്നടങ്കം അമ്പരപ്പിക്കുന്ന മേക്ക് ഓവറുമായി അമിതാഭ് ബച്ചന്‍! വൈറലാകുന്ന ഫസ്റ്റ്‌ലുക്ക് കാണൂ

By Midhun Raj

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തന്റെ എറ്റവും പുതിയ ചിത്രമായ ഗുലാബോ സിതാബോയ്ക്ക് വേണ്ടി വരുത്തിയ മേക്ക് ഓവറാണ് തരംഗമായി മാറിയിരിക്കുന്നത്. തടിച്ച മൂക്കും താടിയും വട്ടക്കണ്ണടയും ധരിച്ചുകൊണ്ടാണ് പുതിയ ചിത്രത്തില്‍ ബോളിവുഡ് ഇതിഹാസത്തെ കാണിക്കുന്നത്. ബിഗ് ബിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ബിഗ്ബിയ്‌ക്കൊപ്പം ബോളിവുഡിലെ പുതിയ സെന്‍സേഷന്‍ ആയുഷ്മാന്‍ ഖുറാനയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. അന്ധാദുന്‍, ബദായി ഹോ എന്നീ സിനിമകള്‍ക്ക് ശേഷമാണ് യുവതാരത്തിന്റെ പുതിയ ചിത്രം എത്തുന്നത്. ഷുജിത് സിര്‍ക്കാര്‍ സിനിമ സംവിധാനം ചെയ്യുന്നു. ലക്‌നൗവിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. 2020 എപില്‍ 24നാണ് ഗുലാബോ സിതാബോ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Amitabh Bachchan

സുജോയ് ഘോഷ് സംവിധാനം ചെയ്ത ബദ്‌ലയായിരുന്നു അമിതാഭ് ബച്ചന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്ന ചിത്രം. ഗുലാബോ സിതാബോയ്ക്ക് പുറമെ തമിഴിലും തെലുങ്കിലും അമിതാഭ് ബച്ചന്റെ സിനിമ വരുന്നുണ്ട്. തമിഴില്‍ ഉയര്‍ന്ധ മനിതനും തെലുങ്കില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിക്കൊപ്പമുളള സൈര നരസിംഹ റെഡ്ഡിയുമാണ് റിലീസിങ്ങിനൊരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X