ബച്ചന്‍ കുടുംബം ഷാരൂഖ് ഖാനോട് മാപ്പ് പറഞ്ഞു
സിനിമ നല്ലതോ ചീത്തയോ അതവിടെ നില്‍ക്കെട്ട, എന്തായാലും ബോക്‌സോഫീല്‍ 'ഹാപ്പി ന്യൂ ഇയര്‍' എന്ന ഷാരൂഖ് ഖാന്‍ ചിത്രം കത്തി കയറുമ്പോഴാണ് ജയാ ബച്ചന്റെ കമന്റ്. ഞാന്‍ കണ്ടതില്‍ ഏറ്റവും അര്‍ത്ഥശൂന്യമായ ചിത്രമാണ് ഹാപ്പി ന്യൂ ഇയര്‍ എന്ന്. അതോടെ ഷാരൂഖിന്റെ ഹാപ്പി പോയി. അതുവരെ ബച്ചന്‍ കുടുംബവുമായി നല്ല ബന്ധമായിരുന്ന ഷാരൂഖ് പിന്നീട് ആ വീട്ടിലെ ആരോടും സംസാരിക്കാന്‍ പോലും തയ്യാറായില്ല.
വിഷയത്തില്‍ ഷാരൂഖ് ഖാന്‍ കഴിഞ്ഞ ദിവസം ജയാ ബച്ചന് മറുപടി നല്‍കിയിരുന്നു. എന്നിട്ടും ബച്ചന്‍ കുടുംബത്തോട് മിണ്ടാന്‍ മാത്രം കിങ് ഖാന്‍ തയ്യാറായില്ല. ജയാ ബച്ചനൊഴികെ ഐശ്വര്യയും അഭിഷേകും അമിതാബ് ബച്ചനുമൊക്കെ ഷാരൂഖ് ഖാനുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഫോണ്‍ എടുക്കാന്‍ പോലും ഷാരൂഖ് തയ്യാറായില്ലത്രെ. ഭാര്യ ഗൗരി ഖാനാണ് ഫോണ്‍ വിളിച്ചവരോട് മറുപടി പറഞ്ഞത്.

അതോടെ ഒരു ഫോണ്‍ എം എം എസിലൂടെ ബിഗ് ബി ഷാരൂഖിന് മാപ്പ് പറഞ്ഞു. ഐശ്വരയയും അഭിഷേഖും ഫോണില്‍ മസേജ് അയക്കാനൊന്നും നിന്നില്ല. നേരിട്ട് വീട്ടില്‍ പോയി ഷാരൂഖിനെ കണ്ട് മാപ്പ് പറയാന്‍ പോയെങ്കിലും കിങ് ഖാന്‍ അപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. ഒടുവില്‍ ഗൗരിയുടെ ആതിഥ്യം സ്വീകരിച്ച് അവരെ വിവരം ധരിപ്പിച്ച് മടങ്ങുകയായിരുന്നു. എന്തായാലും ചിത്രത്തെ ഇത്തരത്തില്‍ അധിഷേപിച്ചത് ഷാരൂഖിന് ഒട്ടും സഹിക്കാന്‍ കഴിഞ്ഞിട്ടില്ല.
ദീപാവലിയ്ക്ക് റിലീസായ ചിത്രം കഥാപരമായി മോശമായിരുന്നുവെങ്കിലും ബോക്‌സോഫീല്‍ 'ചെന്നൈ എക്‌സ്പ്രസിനെ'യും കടത്തിവെട്ടുന്ന പ്രകടനാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ അഭിഷേക് ബച്ചനും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഫറാ ഖാന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചതും ഷാരൂഖ് ഖാന്‍ തന്നെയാണ്. ബൊമ്മന്‍ ഇറാനി, സോനു സൂദ്, വിവാന്‍ ഷ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Click it and Unblock the Notifications