പ്രണയം വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍! ജയയോടുള്ള പ്രണയം തുടങ്ങിയതിന്റെ കാരണം നീളമുള്ള മുടി..
ബിഗ് ബി എന്ന ചുരുക്ക് പേരില്‍ ബോളിവുഡിലെ താരരാജാവായി വാഴുന്ന താരമാണ് അമിതാഭ് ബച്ചന്‍. മരുമകളായി ഐശ്വര്യ റായി കൂടി എത്തിയതോടെ കുടുംബം മുഴുവന്‍ താരങ്ങളാണ്. എല്ലാവരും സിനിമയില്‍ അഭിനയിക്കുന്നതിനാല്‍ ബോളിവുഡിലെ പ്രമുഖ കുടുംബമാണ് അമിതാഭ് ബച്ചന്റേത്. 1969 ല്‍ സിനിമയിലെത്തി ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്ന അമിതാഭ് ബച്ചന്‍ സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ പരിപാടിയിലും അവതാരകനാണ്.
ഇന്ത്യയില്‍ ഏറ്റവുമധികം ശ്രദ്ധേയമായ കോന്‍ ബനാഗാ കോര്‍പതി എന്ന പരിപാടിയാണ് ബച്ചന്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഗുജാറത്തില്‍ നിന്നും വന്ന ബിനാല്‍ സുതര്‍ ആണ് മത്സരിച്ചത്. ഗെയിമിനിടെ മത്സരാര്‍ത്ഥി നീളമുള്ള മുടിയുടെ ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞിരുന്നു. ചില ആണ്‍കുട്ടികള്‍ തന്റെ മുടിയെ കുറിച്ച് കമന്റ് പറയുന്നതിനെ കുറിച്ചാണ് ബിനാല്‍ പറഞ്ഞത്.

ആ സമയത്ത് തനിക്ക് ജയയോട് സ്‌നേഹം തോന്നാന്‍ കാരണം നീളമുള്ള മുടിയായിരുന്നെന്ന് ബച്ചന്‍ വെളിപ്പെടുത്തിയിരിക്കുകകയാണ്. ജയയോട് കൂടുതല്‍ അടുപ്പം തോന്നാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് അതായിരുന്നു. ഒപ്പം ബിനാലിനും അവളുടെ നീളമുള്ള മുടിയ്ക്കും ബച്ചന്റെ വക അഭിനന്ദനവു വന്നിരുന്നു.
നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ജയ ബച്ചനെ 1973 ലായിരുന്നു അമിതാഭ് ബച്ചന്‍ വിവാഹം കഴിക്കുന്നത്. അഭിഷേക് ബച്ചന്‍, ശ്വേത ബച്ചന്‍ എന്നിങ്ങനെ രണ്ട് മക്കളാണ് താരദമ്പതികള്‍ക്കുള്ളത്. അഭിഷേക് അച്ചന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തി. കുടുംബത്തിലേക്ക് ഐശ്വര്യ റായി കൂടി എത്തിയതോടെ വലിയൊരു താരകുടുംബമായി മാറിയിരുന്നു.


Click it and Unblock the Notifications