Just In
- 3 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 3 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 4 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 4 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഞാനവന്റെ മുത്തച്ഛനാണെന്നാണ് വിചാരം! ഷാരൂഖിന്റെ മകന് അബ്രാമിനെക്കുറിച്ച് അമിതാഭ് ബച്ചന്
താരങ്ങളെ പോലെ താരപുത്രിന്മാരുടെ വിശേഷങ്ങളറിയാനും ബോളിവുഡില്‍ വലിയ താല്പര്യമാണ് എല്ലാവരും കാണിക്കാറുളളത്. താരപുത്രന്മാരുടെ ബോളിവുഡ് അരങ്ങേറ്റവും മറ്റും ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ ഉറ്റുനോക്കാറുളള കാര്യമാണ്. ബോളിവുഡ് താരങ്ങള്‍ സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴെല്ലാം അവരുടെ കുട്ടികളുടെ വിശേഷങ്ങള്‍ എല്ലാവരും ചോദിച്ചറിയാറുണ്ട്.
ദിലീപും ജയസൂര്യയും വീണ്ടും! ഒപ്പം തമിഴ് സൂപ്പര്‍താരവും! ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍
ഷാരുഖ് ഖാന്റെ മക്കളായ സുഹാന,ആര്യന്,അബ്രാം തുടങ്ങിയവരെക്കുറിച്ചും ആരാധകര്‍ അന്വേഷിക്കാറുണ്ട്. സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റം എന്നുണ്ടാവുമെന്ന കാര്യമെല്ലാം ഷാരുഖ് എപ്പോഴും നേരിടാറുളള ചോദ്യമാണ്. സുഹാനയെ പോലെ ഷാരുഖിന്റെ ഇളയമകന് അബ്രാമിനെയും എല്ലാവര്ക്കും ഇഷ്ടമാണ്. അബ്രാഹിന്റെ വിശേഷങ്ങളെല്ലാ ഷാരൂഖും ഭാര്യ ഗൗരി ഖാനും പങ്കുവെക്കാറുമുണ്ട്. കഴിഞ്ഞദിവസം ഷാരുഖിന്റെ മകനെകുറിച്ച് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു.

ആരാധ്യ ബച്ചന്റെ പിറന്നാള്‍ പാര്‍ട്ടി
കഴിഞ്ഞ ദിവസം ആരാധ്യ ബച്ചന്റെ പിറന്നാള്‍ പരിപാടിക്കിടെ നടന്നൊരു സംഭവമായിരുന്നു അമിതാഭ് ബച്ചന് പറഞ്ഞിരുന്നത്. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഷാരൂഖ് ഖാന്,ഭാര്യ ഗൗരി ഖാന്, മകന് അബ്രാം തുടങ്ങിയവരും എത്തിയിരുന്നു. പാര്‍ട്ടിക്കിടെ അമിതാഭ് ബച്ചന് അബ്രാമില്‍ നിന്ന് ഒരു കുഴയ്ക്കുന്ന ചോദ്യം നേരിടേണ്ടി വന്നിരുന്നു. കുഞ്ഞു അബ്രാം കരുതിയിരുന്നത് അമിതാഭ് ബച്ചന് ഷാരൂഖിന്റെ അച്ഛനാണെന്നായിരുന്നു. തുടര്‍ന്ന് എന്തുക്കൊണ്ടാണ് മുത്തശ്ശന് അവന്റെ വീട്ടില്‍ താമസിക്കാത്തതെന്ന് എന്ന് അബ്രാം ബച്ചനോട് ചോദിച്ചു.

അമിതാഭ് ബച്ചന് പങ്കുവെച്ച ചിത്രം
അമിതാഭ് ബച്ചന്റെ കൈയ്യില്‍ പിടിച്ചുകൊണ്ട് അബ്രാം ചോദ്യം ചോദിക്കുന്ന ചിത്രം നടന് തന്നെയായിരുന്നു പങ്കുവെച്ചിരുന്നത്. ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു ബച്ചന് ഈ ചിത്രം പങ്കുവെച്ചത്. തുടര്‍ന്ന് ഷാരൂഖിന്റെ ഭാര്യ ഗൗരിയും ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഇത്രയും മനോഹരമായ ചിത്രം ഞാന്‍ ഷെയര്‍ ചെയ്യാതിരിക്കുന്നതെങ്ങനെ? എന്നു കുറിച്ചുകൊണ് ഗൌരി എത്തിയിരുന്നത്.
അമിതാഭ് ബച്ചന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ഷാരുഖ് പറഞ്ഞത്
ബിഗ് ബിയുടെ പോസ്റ്റിനു താഴെ മറുപടിയുമായി ഷാരൂഖ് ഖാനും ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു. ഞങ്ങളുടെ വീട്ടിലേയ്ക്ക് ഇടയ്ക്കൊക്കെ വരാമല്ലോ സര് എന്ന് ഷാരുഖ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ശനിയാഴ്ചകളിലെങ്കിലും ഇവിടെ വന്ന് ദയവായി താമസിക്കൂ, അവന്റെ ഐപാഡില്‍ ധാരാളം നല്ല ഗെയിംസ് ഉണ്ട്. താങ്കള്‍ക്ക് അവന്റെ കൂടെ ടൂഡില്‍ ജമ്പ് കളിക്കാമല്ലോ.ബച്ചന്റെ പോസ്റ്റിന് മറുപടിയായി ഷാരൂഖ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഷാരുഖും അമിതാഭും
ബോളിവുഡില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച കൂട്ടൂകെട്ടാണ് ഷാരൂഖും അമിതാഭ് ബച്ചനും. മൊഹബ്ബത്തേം,കഭി ഖുശി കഭി ഖം, ഭുത്നാഥ് തുടങ്ങിയവയെല്ലാം ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. കഭി ഖുശി കഭി ഗമില്‍ അമിതാഭ് ബച്ചന്റെ മകനായിട്ടാണ് ഷാരൂഖ് ഖാന് എത്തിയിരുന്നത്.
യമണ്ടന്‍ പ്രേമകഥ സെറ്റിലെ സ്പുട്നിക്ക് ആരെന്ന് വെളിപ്പെടുത്തി ദുല്‍ഖര്‍! ചിത്രങ്ങള്‍ വൈറല്‍! കാണൂ
ദളപതി 63യില്‍ നായികയായി രാഷ്മിക മന്ദാന? നടിയുടെ പ്രതികരണമിങ്ങനെ! കാണൂ