'ഞാന്‍ വിരമിക്കണം', തലയൊന്ന് ചിന്തിക്കും, വിരലുകള്‍ മറ്റൊന്നും! തുറന്നുപറഞ്ഞ് അമിതാഭ് ബച്ചന്‍

By Midhun Raj

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ സിനിമകള്‍ക്കായി ആകാംക്ഷകളോടെ എല്ലാവരും കാത്തിരിക്കാറുണ്ട്. അഞ്ച് പതിറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തിനിടെ നിരവധി ശ്രദ്ധേയ സിനിമകളാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഇന്ത്യന്‍ സിനിമയില്‍ പകരം വെക്കാനില്ലാത്ത പ്രതിഭ കൂടിയാണ് അമിതാഭ് ബച്ചന്‍. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരം ഇപ്പോഴും മുന്നേറികൊണ്ടിരിക്കുന്നത്. കുറച്ചുകാലമായി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും സിനിമയില്‍ ഇപ്പോഴും സജീവമാണ് താരം. അമിതാഭ് ബച്ചന്റെ പുതിയ ബ്ലോഗില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

Amitabh Bachchan

സിനിമയില്‍ നിന്നും വിരമിക്കേണ്ട സമയമായി തുടങ്ങിയെന്ന് താന്‍ കരുതുന്നുവെന്നാണ് ബിഗ്ബി തുറന്നുപറഞ്ഞിരിക്കുന്നത്. വിരമിക്കാന്‍ സമയമായി, തലയൊന്നു ചിന്തിക്കുന്നു. വിരലുകള്‍ മറ്റൊന്നും, ഇതൊരു സന്ദേശമാണ് എന്നാണ് ബിഗ്ബി ബ്ലോഗില്‍ കുറിച്ചത്. അതേസമയം ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് നടനുളളത്.

അമിതാഭ് ബച്ചനൊപ്പം രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബ്രഹ്മാസ്ത്രയ്ക്ക് പുറമെ തമിഴില്‍ ഉയര്‍ന്ധ മനിതന്‍ എന്ന ചിത്രത്തിലും അടുത്തിടെ നടന്‍ അഭിനയിച്ചിരുന്നു. എസ് ജെ സൂര്യയാണ് ചിത്രത്തില്‍ നടനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നത്. കൂടാതെ ബട്ടര്‍ഫ്‌ളൈ, എബി ആനി സിഡി, ചെഹ്‌റ, ഗുലാബോ സിതാബോ തുടങ്ങിയ ചിത്രങ്ങളും അമിതാഭ് ബച്ചന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് സിനിമകളാണ്.

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X