»   » ഭാര്യയ്ക്ക് ഒന്നുമില്ല; താന്‍ മരിച്ചാല്‍ സ്വത്ത് തുല്യമായി വീതിക്കണമെന്ന് ബച്ചന്‍, ആര്‍ക്കൊക്കെ?

ഭാര്യയ്ക്ക് ഒന്നുമില്ല; താന്‍ മരിച്ചാല്‍ സ്വത്ത് തുല്യമായി വീതിക്കണമെന്ന് ബച്ചന്‍, ആര്‍ക്കൊക്കെ?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: അമിതാഭ് ബച്ചനും ഭാര്യയും വര്‍ഷങ്ങളായി പിണക്കത്തിലാണെന്നും ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയാണെന്നും അടുത്തിടെയാണ് കുടുംബ സുഹൃത്ത് അമര്‍ സിങ് വെളിപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള അസ്വാരസ്യം വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം ബച്ചന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട കുടുംബ കാര്യങ്ങള്‍.

താന്‍ മരിച്ചാല്‍ സ്വത്തുക്കള്‍ തുല്യമായി വീതിച്ച് രണ്ടു മക്കള്‍ക്കും നല്‍കണമെന്നാണ് ബച്ചന്‍ ട്വിറ്ററില്‍ പറയുന്നത്. ഉയര്‍ത്തിപ്പിടിച്ച ഒരു പ്ലകാര്‍ഡുമായാണ് ബച്ചന്റെ പ്രഖ്യാപനം. ആണ്‍ കുട്ടിയെയും പെണ്‍കുട്ടിയെയും തുല്യ രീതിയിലാണ് കാണുതെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ബച്ചന്റെ ശ്രമമെങ്കിലും വിഷയത്തില്‍ അദ്ദേഹം ഭാര്യയെ മന:പൂര്‍വം ഒഴിവാക്കിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

amitabh-bachchan

തന്റെ എല്ലാ സ്വത്തുക്കളും രണ്ടു മക്കള്‍ക്കുമായി നല്‍കണണമെന്നു പറഞ്ഞ ബിഗ്ബി ഭാര്യയ്ക്കായി ഒന്നു നല്‍കിയില്ലെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍. ശ്വേതയും അഭിഷേകുമാണ് ബച്ചന്റെ മക്കള്‍. ബോളിവുഡ് ഇതിഹാസതാരം പലപ്പോഴും ആണ്‍പെണ്‍ സമത്വത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ശക്തമായി വ്യക്തമാക്കിയിട്ടുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ പിങ്ക് എന്ന സിനിമയില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി വാദിക്കാനെത്തിയ അഭിഭാഷകനായി അദ്ദേഹം ഒരിക്കല്‍ക്കൂടി പേരെടുത്തു. പെണ്‍കുട്ടികളെ ബഹുമാനിക്കണമെന്നും അവരോട് ഏറ്റവും ഉയര്‍ന്ന രീതിയില്‍ പെരുമാറണമെന്നും ബച്ചന്‍ പല വേദികളിലും പറയാറുണ്ട്. ഇക്കാര്യം തന്റെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കാനാണ് സ്വത്തുക്കള്‍ തുല്യമായി വീതിച്ചത്.

English summary
Amitabh Bachchan says When I die, my assets will be divided equally between Shweta and Abhishek

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam