ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറഞ്ഞ് അമിതാഭ് ബച്ചന്‍! കുടുംബത്തിനൊപ്പമുളള ചിത്രവുമായി നടന്‍
അമിതാഭ് ബച്ചന്റെ കുടുംബത്തിനുണ്ടായ കോവിഡ് ബാധ ആരാധകരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരുന്നു. നടന് പിന്നാലെയാണ് അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ബിഗ് ബിയും മകനും അറിയിച്ചിരുന്നു. പിന്നാലെ ഐശ്വര്യ റായ്ക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ് സ്ഥീരികരിക്കുകയായിരുന്നു. ജയ ബച്ചന്‍ ഒഴികെയുളള ബാക്കി എല്ലാവര്‍ക്കും കൊറോണ വന്നത് വലിയ ആശങ്കയാണുണ്ടാക്കിയത്.
അമിതാഭിനും അഭിഷേകിനും കൊവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഐശ്വര്യയുടെയും ആരാധ്യയുടെയും പരിശോധന ഫലം പോസിറ്റീവാണെന്ന് വന്നത്. തുടര്‍ന്ന് ഐശ്വര്യയും മകളും വീട്ടില്‍ ഹോം ക്വാറന്റൈനീല്‍ ആണെന്ന് അഭിഷേക് ബച്ചന്‍ അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറിയിരുന്നു.

നിലവില്‍ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് ബച്ചന്‍ കുടുംബം. താരങ്ങളുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ആരാധകരുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും കരുതലിനും നന്ദി അറിയിച്ച് അമിതാഭ് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു. കോവിഡ് സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് ആരാധകരുടെയും സഹപ്രവര്‍ത്തകരുടെയെല്ലാം സ്‌നേഹത്തിന് നന്ദി അറിയിച്ച് അമിതാഭ് ബച്ചന്‍ എത്തിയിരിക്കുന്നത്.

നിങ്ങളുടെ സ്‌നേഹം ഞങ്ങള്‍ അറിയുന്നു. പ്രാര്‍ത്ഥന ഞങ്ങള്‍ കേള്‍ക്കുന്നു. നന്ദി അറിയിക്കുന്നതിനായി ഞങ്ങള്‍ കൈകൂപ്പുകയാണ് എന്നാണ് അമിതാഭ് ബച്ചന്‍ കുറിച്ചിരിക്കുന്നത്
ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അമിതാഭ് ബച്ചന് കോവിഡ് സ്ഥീരികരിച്ചത്. ബച്ചന്‍ തന്നെയായിരുന്നു ഇക്കാര്യം ട്വീറ്റ് ചെയ്തത്. എനിക്ക് കോവിഡ് പോസിറ്റീവ് ആണ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബവും ഉദ്യോഗസ്ഥരും പരിശോധനകള്‍ക്ക് വിധേയരായി.

ഫലങ്ങള്‍ കാത്തിരിക്കുന്നു. കഴിഞ്ഞ 10 ദിവസമായി ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം സ്വയം പരിശോധനയ്ക്ക് വിധേയരാകണമെന്നും അമിതാഭ് ബച്ചന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അമിതാഭ് ബച്ചന് പിന്നാലെ നേരത്തെ അനുപം ഖേറിന്റെ കുടുംബത്തിനും കോവിഡ് സ്ഥീരികരിച്ചിരുന്നു. അനുപം ഖേറിന്റെ അമ്മ, സഹോദരന്‍, സഹോദരന്റെ ഭാര്യ, മകള്‍ തുടങ്ങിയവര്‍ക്കാണ് വൈറസ് ബാധ സ്ഥീരികരിച്ചത്.

ഇതേക്കുറിച്ച് ട്വിറ്ററിലൂടെയാണ് നടന്‍ അറിയിച്ചിരുന്നത്. അതേസമയം തന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്നും അനുപം ഖേര്‍ വീഡിയോയിലൂടെ അറിയിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനം രാജ്യത്ത് കൂടിക്കൊണ്ടിരിക്കുകയാണ്. കോവിഡ് വ്യാപനത്തില്‍ മുന്നിലുണ്ടായിരുന്ന മറ്റ് രാജ്യങ്ങളെയെല്ലാം പിന്തളളിയാണ് ഇന്ത്യ മുന്നിലെത്തിയിരിക്കുന്നത്.

കൊറോണയെ ചെറുക്കാനുളള ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് വൈറസ് വ്യാപനം വീണ്ടും ഉയരുന്നത്. ഇത് രാജ്യത്തുളള മുഴുവന്‍ ജനങ്ങളെയും വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കുന്നുണ്ടെങ്കിലം ഇപ്പോഴും സമ്പര്‍ക്കത്തിലൂടെ പലയിടത്തും രോഗ വ്യാപനം ഉണ്ടാവുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളെ പോലെ കേരളത്തിലും വൈറസ് വ്യാപനം ഉയരുന്നുണ്ട്. നേരത്തെ അമിതാഭ് ബച്ചന്‍ കുടുംബത്തിന് പുറമെ സിനിമ സീരിയല്‍ രംഗത്തുളള നിരവധി പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചിരുന്നു.


Click it and Unblock the Notifications