എന്റെ നല്ല പാതി! പ്രിയപ്പെട്ട നടിയുടെ ചിത്രം പങ്കുവെച്ച് മഹാനടൻ, ഇത് ആരാണെന്ന് മനസ്സിലായോ...
ബോളിവുഡിലെ എവർഗ്രീൻ സൂപ്പർ ജോഡികളാണ് ബിഗ് ബിയും-സഹധർമ്മിണിയും. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും ജയ ബച്ചൻ എന്ന ജയഭാഭൂരി ഇന്നും ബോളിവുഡ് സിനിമ കോളങ്ങളിൽ ചർച്ചയാകാറുണ്ട്. അമിതാഭ് ബച്ചന്റെ ഭാര്യ എന്നതിലുപരി അറുപതു കളിലേയും എഴുപതുകളിലേയും ഭാഗ്യതാരമായിരുന്നു ജയാ ബച്ചൻ.

ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ ചർച്ചയാകുന്നത് ജയാബച്ചന്റെ ഒരു പഴയ ചിത്രമാണ്. അത് മറ്റാരുമല്ല ബിഗ്ബി തന്നെയാണ് ചിത്രം പങ്കുവെച്ചത്. ഇതാ എന്റെ നല്ല പാതി എന്ന അടിക്കുറിപ്പോട് കൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനോടൊപ്പം തന്നെ ബച്ചൻ പങ്കുവെച്ചിരിക്കുന്ന രസകരമായ അടിക്കുറിപ്പ് വൈറലാകുന്നുണ്ട്.
ബച്ചനോടൊപ്പം നിൽക്കുന്ന ജയാ ബച്ചന്റെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ബച്ചന്റെ മുഖം കാണാൻ സാധിക്കില്ല. 'എന്റെ നല്ല പാതി.. മറുപാതി ആരെന്നുള്ളത് ഇവിടെ അപ്രസക്തമാണല്ലോ. അതിനാല്‍ തന്നെ കാണാനുമില്ല.' എന്നതാണ് ബച്ചന്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ജയാ ബച്ചന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.


Click it and Unblock the Notifications