സിനിമയിൽ നിന്ന് വിട്ട് നിൽക്കാൻ കർശന നിർദ്ദേശം! അമിതാഭ് ബച്ചന്റെ ആരോഗ്യസ്ഥിതി ഇങ്ങനെ..

ബിഗ്ബിയുടെ പെട്ടെന്നുള്ള ആശുപത്രിവാസം പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്നതായിരുന്നു. ആരോഗ്യ പ്രശ്നത്തെ തുടർന്ന് ഒക്ടോബർ 25 ആയിരുന്നു ബിഗ്ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമായിരുന്നു ബിഗ് വീട്ടിലേയ്ക്ക് മടങ്ങിയത്. ഇപ്പോഴിത തന്റ ആരോഗ്യസ്ഥിതിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.

amithabhbachan

തന്റെ ട്വിറ്റർ പേജിലൂടെയാണ് ബച്ചൻ ഇക്കാര്യം പങ്കുവെച്ചത്. വിശ്രമവേളയിൽ കിടക്കയിൽ കിടന്ന് ഫുട് ബോൾ കാണുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സോക്സ് ധരിച്ച രണ്ട് കാലുകളും ടിവിയിൽ ഇംഗ്ലീഷ് പ്രീമയം ലീഗ് കാണുന്നതിന്റെ ചിത്രമാണ് ബിഗ്ബി പങ്കുവെച്ചിരിക്കുന്നത്. കൂടാതെ തന്റെ ആരോഗ്യ അവസ്ഥയെ കുറിച്ചും താരം വെളിപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോൾ കാര്യങ്ങൾ അനുകൂല അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്. അഞ്ച് കിലയോളം ശരീരഭാരം കുറഞ്ഞു. ആഹാരവും വിശ്രമവുമെല്ലാം കൃത്യമായിട്ടുണ്ട്. അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കാൻ ഡോക്ടമാർ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ മറ്റ് ചില കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്- ബിഗ് ബി കുറിച്ചു. ആരേഗ്യപ്രശ്നത്തെ തുടർന്ന് കൊൽക്കത്തയിൽ നടന്ന ഫിലിം ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ ഖേദവും ബച്ചൻ രേഖപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X