ഷാരുഖ് ഖാന് ഐശ്വര്യ റായിയോടുള്ള പ്രണയത്തിന്റെ ഓര്‍മ്മ പങ്കുവെച്ച് അമിതാഭ് ബച്ചന്‍!!
അമിതാഭ് ബച്ചന്‍ മരുമകള്‍ ഐശ്വര്യ റായിയ്ക്കും ബോളിവുഡിന്റെ കിങ്ങ് ഖാന്‍ ഷാരുഖ് ഖാനുമൊപ്പമുള്ള ഒരു പഴയ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ്. ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രത്തിന് പതിനേഴ് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാത്രമല്ല അതില്‍ ഷാരുഖ് ഖാന്റെയും ഐശ്വര്യയുടെയും പ്രണയമുണ്ടെന്നുള്ളതാണ് വസ്തുത.
2000 ല്‍ പുറത്തിറങ്ങിയ മൊഹബ്ബത്തേന്‍ എന്ന സിനിമ പതിനേഴ് വര്‍ഷം പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ് അമിതാഭ് ബച്ചന്‍ ചിത്രം പങ്കുവെച്ചത്. ചിത്രത്തില്‍ ഐശ്വര്യയും ഷാരുഖ് ഖാനും പ്രണയിക്കുന്നവരാണ്. ഐശ്വര്യയുടെ പിതാവിന്റെ വേഷത്തിലാണ് ബിഗ് അഭിനയിച്ചിരിക്കുന്നതും.

മൊഹബ്ബത്തേന്‍
അമിതാഭ് ബച്ചന്‍, ഷാരുഖ് ഖാന്, ഐശ്വര്യ റായി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു മൊഹബ്ബത്തേന്‍. 2000 ഒക്ടോബര്‍ 27 നായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്.

17 വര്‍ഷം പൂര്‍ത്തിയാക്കി
മൊഹബ്ബത്തേന്‍ റിലീസ് ചെയ്തിട്ട് ഇന്ന് 17 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അതിനിടെ സിനിമയിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് അമിതാഭ് ബച്ചന്‍ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

തീവ്ര പ്രണയത്തിന്റെ കഥ
ചിത്രത്തിലൂടെ തീവ്ര പ്രണയത്തിന്റെ കഥയാണ് പറഞ്ഞിരുന്നത്. ഐശ്വര്യയും ഷാരുഖ് ഖാനും തമ്മിലുണ്ടായിരുന്ന പ്രണയത്തിന് വേണ്ടി മരണം വരിക്കുന്ന തും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വന്നിരിക്കുന്നത്.

ഡയലോഗുകള്‍ ഹിറ്റ്
യഥാര്‍ത്ഥ പ്രണയത്തിന്റെ അര്‍ത്ഥ പൂര്‍ണമായ ഡയലോഗുകളും അതിനൊപ്പം പാട്ടും ബാക്ക് ഗ്രൗണ്ട് മ്യൂസികും സിനിമയെ പോലെ തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ട സിനിമയാണ് മൊഹബ്ബത്തേന്‍.

ആദിത്യ ചോപ്രയുടെ സിനിമ
ആദിത്യ ചോപ്ര സംവിധാനം ചെയ്ത് യഷ് ചോപ്ര നിര്‍മ്മിച്ച സിനിമയായിരുന്നു മൊഹബ്ബത്തേന്‍. 'ദില്‍വാലെ ദുല്‍ഹാനിയേ ലേ ജായേംഗ്' എന്ന സിനിമയ്ക്ക് ശേഷം ആദിത്യ ചോപ്ര സംവിധാനം ചെയ്ത സിനിമയായിരുന്നു മൊഹബ്ബത്തേന്‍.


Click it and Unblock the Notifications