»   » ബിഗ്ബി മകളുടെ ഫാക്ടറിയില്‍ ജോലി ചെയ്യുന്നു, അപ്പോള്‍ അഭിനയം നിര്‍ത്തിയോ??

ബിഗ്ബി മകളുടെ ഫാക്ടറിയില്‍ ജോലി ചെയ്യുന്നു, അപ്പോള്‍ അഭിനയം നിര്‍ത്തിയോ??

Posted By: Nihara
Subscribe to Filmibeat Malayalam

എത്ര തിരക്കിലാണെങ്കിലും കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തുന്ന കാര്യത്തില്‍ കര്‍ക്കശക്കാരനാണ് ബിഗ്ബി. ബിഗ്ബിയുടെ കുടുംബ സ്‌നേഹത്തെക്കുറിച്ച് അറിയാവുന്ന സംവിധായകര്‍ ഡേറ്റിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. തന്റെ താരപദവി കാരണം കുടുംബത്തിന് തന്നെ ലഭിക്കാതിരിക്കുന്ന അവസ്ഥയുണ്ടാവാതിരിക്കാന്‍ അമിതാഭ് ബച്ചന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

മകളുടെ ഭര്‍ത്താവിന്റെ ഫാക്ടറി സന്ദര്‍ശിക്കുന്ന ബിഗ്ബിയുടെ ഫോട്ടോയും കുറിപ്പും നവമാധ്യമങ്ങളില്‍ വൈറലാണ്. മകളുടെ ഭര്‍ത്താവിന്റെ ഫാക്ടറിയില്‍ ജോലി ചെയ്യുന്നതിന് ഡല്‍ഹിയില്‍ എന്നാണ് ബിഗ്ബി ട്വീറ്റ് ചെയ്തിട്ടുള്ളത്.

മകളുടെ ഭര്‍ത്താവിന്റെ ഫാക്ടറി സന്ദര്‍ശിച്ചു

കാര്‍ഷിക യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന എസ്‌കോര്‍ട്ട് ലിമിറ്റഡ് കമ്പനിയുടെ മാനേജരാണ് ശ്വേതാനന്ദയുടെ ഭര്‍ത്താവ് നിഖില്‍ നന്ദ. നിഖിലിന്റെ ഫാക്ടറി സന്ദര്‍ശനത്തിന്റെ കാര്യം ആരാധകരെ അറിയിച്ചത് ബിഗ്ബി തന്നെയാണ്.

ട്രാക്ടര്‍ ഓടിക്കുന്ന ബിഗ്ബി

ഫാക്ടറിയിലെ സന്ദര്‍ശനത്തിന് ശേഷം ട്രാക്ടര്‍ ഓടിക്കുന്ന ചിത്രവും ശ്വേതയുടെ മക്കളായ നവ്യ നവേലി, അഗസ്ത്യ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ബച്ചന്‍ തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.

സന്ദര്‍ശനത്തെക്കുറിച്ചുള്ള പ്രതികരണം

മക്കള്‍ ജനിച്ചതിന് ശേഷം അടുത്ത ദിവസം ഭാര്യയെ കാണാന്‍ മുംബൈയിലെ ആശുപത്രിയില്‍ പോയ അതേ അനുഭവമാണ് തനിക്ക് ഇപ്പോഴും തോന്നിയതെന്നാണ് ബിഗ്ബി ഫാക്ടറി സന്ദര്‍ശനത്തെക്കുറിച്ച് പ്രതികരിച്ചത്.

ചിത്രങ്ങള്‍ കാണാം

English summary
Amitab Bachan is a megastar but his love and support for his family members is no secret to the world. The man knows how to keep a balance between his professional and family life. Recently, Big B took a break and came down to Delhi. Why? Well, to become a factory worker as he revealed on Twitter.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam