ഇത് ചരിത്ര നിമിഷം!! അമിതാഭ് ബച്ചനോടൊപ്പം പാട്ട് പാടി ഷാരൂഖ്, വീഡിയോ പുറത്ത്
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുളള താരങ്ങളാണ് ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും. നിരവധി ചിത്രങ്ങളിൽ താരങ്ങൾ ഒരുമിച്ചെത്തിയിരുന്നു. അവയെല്ലാം ബോളിവുഡിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റുമായിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ബോളിവുഡ് കോളങ്ങളിലും ചർച്ചയാകുന്നത് താരങ്ങളുടെ ഒരുമിച്ചുളള ഗാനമാണ്.

ഷാരൂഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബദ് ല. താപ്സി പന്നു അമിതാഭ് ബച്ചൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പ്രേമാഷന്റെ ഭാഗമായിട്ടായിരുന്നു താരങ്ങൾ ഒന്നിച്ചെത്തിയ ഗാനം ആലപിച്ചത്. ഷാരൂഖ് തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്.
തന്റെ ജീവിതത്തിലെ ഒരു ചരിത്രപരമായ നിമിഷമാണ് ഇതെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് ഗാനം ആരംഭിക്കുന്നത്. ബച്ചന്റെ മാത്രമല്ല തന്റേയുമാണെന്ന് ഷാരൂഖും പറയുന്നുണ്ട്. 1991ൽ പുറത്തിറങ്ങിയ ഹം എന്ന ചിത്രത്തിവെ എതക് ദൂസരെ സെ എന്നു തുടങ്ങുന്ന ഗാനമാണ് ഇരുവരും ചേർന്ന് പാടിയത്. എന്തായാലും ഷാരൂഖിന്റെ വീഡിയോ വൈറലായിട്ടുണ്ട്. മികച്ച പ്രേക്ഷക ശ്രദ്ധയാണ് ഗാനത്തിന് ലഭിക്കുന്നത്.


Click it and Unblock the Notifications