ഇന്ന് മരുമകളല്ലേ, ഒരുപക്ഷെ അതുകൊണ്ടായിരിക്കാം; ഐശ്വര്യയെ അമിതാഭ് ബച്ചൻ അവ​ഗണിച്ചതിന് കാരണം ഇതോ?

ബോളിവുഡിൽ ഏറ്റവും കൂടുതൽ വാർത്താ പ്രാധാന്യം നേടുന്ന താര കുടുംബമാണ് അമിതാഭ് ബച്ചന്റേത്. താരത്തിന്റെ ഭാര്യയും മകനും മരുമകളുമെല്ലാം പ്രമുഖരാണ്. മരുമകൾ ഐശ്വര്യ റായിയാണ് ഇതിൽ ഏറ്റവും കൂടുതൽ ചർച്ചയാകാറ്. ബച്ചൻ കുടുംബത്തിലേക്ക് കടന്ന് വരുന്നതിന് മുമ്പേ ലോകം ആരാധിക്കുന്ന താര സുന്ദരിയാണ് ഐശ്വര്യ റായ്. അഭിഷേക് ബച്ചനെ വിവാഹം ചെയ്യാൻ ഐശ്വര്യ റായ് തീരുമാനിച്ചപ്പോൾ പലരും നെറ്റി ചുളിച്ചു. പൊതുവെ യാഥാസ്ഥിതിക ചിന്താ​ഗതിക്കാരാണ് അമിതാഭ് ബച്ചനും കുടുംബവും.

വിവാഹത്തോടെ ഐശ്വര്യയുടെ കരിയർ അവസാനിക്കുമെന്ന് പലരും പ്രവചിച്ചു. ഇത് തന്നെയാണ് പിന്നീട് സംഭവിച്ചത്. റിപ്പോർട്ടുകൾ പ്രകാരം നടിയെന്ന നിലയിലുള്ള സ്വാതന്ത്ര്യം ഐശ്വര്യക്കില്ലാതായി. ഏ ദിൽ ഹെ മുശ്കിൽ എന്ന സിനിമയിലെ ഇന്റിമേറ്റ് രം​ഗങ്ങളിൽ ഐശ്വര്യ അഭിനയിച്ചത് ഭർത്താവിന്റെ വീട്ടിൽ പൊട്ടിത്തെറികളുണ്ടാക്കിയെന്ന് ബോളിവുഡ് മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നു.

Aishwarya Rai

ഐശ്വര്യ റായും ഭർതൃ മാതാവ് ജയ ബച്ചനും അകലുന്നത് ഈ കാലഘട്ടത്തിലാണെന്നാണ് സൂചന. പൊതുവേദികളിലെല്ലാം ഇവർ തമ്മിലുള്ള അകൽച്ച ഇപ്പോൾ പ്രകടമാണ്. അമിതാഭ് ബച്ചനും ഇപ്പോൾ ഐശ്വര്യയെ അവ​ഗണിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് പുതിയ സംഭവം.

ഐശ്വര്യ റായിയും അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും ഒരുമിച്ച് ‍ഡാൻസ് ചെയ്ത ​ഗാനമാണ് കജ്രാ രേ. ബണ്ടി ഓർ ബബ്ലി എന്ന സിനിമയിലെ ഈ ഡാൻസ് നമ്പർ അന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും അടുക്കുന്നതിന് കുറേക്കാലം മുമ്പാണ് ഈ ​ഗാന രം​ഗത്തിൽ അഭിനയിച്ചത്.

Amitabh Bachchan  Aishwarya Rai

ഇപ്പോഴിതാ 2005 ലെ ഐഐഎഫ്എ വേദിയിൽ ഈ ​​ഗാനത്തിന് ചുവട് വെച്ചതിനെക്കുറിച്ചുള്ള ഓർമ പങ്കുവെച്ചിരിക്കുകയാണ് അമിതാഭ് ബച്ചൻ. അഭിഷേകിനൊപ്പം ഡാൻസ് ചെയ്ത കാര്യം പരാമർശിച്ചെങ്കിലും ഐശ്വര്യ റായിയെക്കുറിച്ച് പരാമർശിക്കാൻ അമിതാഭ് തയ്യാറായില്ല. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

എന്തുകൊണ്ട് ഐശ്വര്യ റായുടെ പേര് ടാ​ഗ് ചെയ്തില്ല. നിങ്ങളും നിങ്ങളുടെ കുടുംബവും ഐശ്വര്യയെ മാറ്റി നിർത്തുന്നത് കാണുന്നത് ദുഖകരമാണ്. അവർ വളരെ കഴിവുള്ള നടിയാണെന്ന് ഒരാൾ കമന്റ് ചെയ്തു. അതേസമയം ഐശ്വര്യ ഇന്ന് തന്റെ മരുമകളായതിനാൽ അനാവശ്യ ചർച്ചകൾ ഒഴിവാക്കാൻ വേണ്ടിയായിരിക്കും പേര് പരാമർശിക്കാത്തതെന്നും അഭിപ്രായമുണ്ട്.

കജ്രാ രേയിൽ ഐറ്റം ഡാൻസാണ് ഐശ്വര്യ ചെയ്തത്. അമിതാഭിനും അഭിഷേകിനും ഒപ്പം ഐശ്വര്യ ഡാൻസ് ചെയ്തത് ഇന്നും ചർച്ചയാകാറുണ്ട്. മരുമകളോടൊപ്പം ആടിപ്പാടുന്ന ഭർതൃ പിതാവ് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ അധിക്ഷേപങ്ങളും വന്നു. ഇതുകൊണ്ടായിരിക്കാം ഒരു പക്ഷെ ഐശ്വര്യ റായുടെ പേര് അമിതാഭ് ബച്ചൻ പരാമർശിക്കാഞ്ഞത്. പൊന്നിയിൻ സെൽവനാണ് ഐശ്വര്യ റായുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മണിരത്നം സംവിധാനം ചെയ്ത ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. നടിയുടെ പുതിയ സിനിമകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.

Read more about: amitabh bachchan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X