ഹോം ക്വാറന്‍റൈന്‍ഡ് സീൽ പതിച്ച കൈകളുടെ ചിത്രം പങ്കുവെച്ച് ബച്ചൻ, ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഹോം ക്വാറന്റൈന്‍ഡ് സ്റ്റാമ്പ് പതിപ്പിച്ച കയ്യുടെ ചിത്രം പങ്കുവെച്ച് നടൻ അമിതാഭ് ബച്ചന്‍. വീടുകളില്‍ നിരീക്ഷണത്തിലാക്കുന്നവരുടെ കൈയിൽ സ്റ്റാമ്പ് പതിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റാമ്പ് പതിപ്പിച്ച ചിത്രം പങ്കുവെച്ച് താരം രംഗത്തെത്തിയത്. കൊറോണബാധയുണ്ടെന്ന സംശയത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍വെക്കുന്നവരുടെ കൈയില്‍ മഷികൊണ്ട് അടയാളം പതിപ്പിക്കുന്നതിനെ പിന്തുണച്ചാണ് ബച്ചനും ഹോം ക്വാറന്റൈന്‍ഡ് സ്റ്റാമ്പ് പതിപ്പിച്ചിരിക്കുന്നത്.

bachan

സര്‍ക്കാര്‍ സ്റ്റാമ്പിങ് ആരംഭിച്ചു, വോട്ടര്‍ മഷി ഉപയോഗിച്ചാണ് സ്റ്റാമ്പിങ് അതിനാല്‍ അത് പെട്ടെന്നൊന്നും പോകില്ല. എല്ലാവരും സുരക്ഷിതരായിരിക്കുക, ജാഗ്രത പാലിക്കുകയെന്ന് ട്വീറ്റ് ചെയ്തു കൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ട്വീറ്റ് ആരാധകരുടെ ഇടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ബിഗ് ബിയുടെ ആരോഗ്യത്തെ കുറിച്ചുളള ആശങ്കയുമായി പ്രേക്ഷകർ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇത് ബിഗ് ബിയുടെ കൈയുടെ ചിത്രമല്ലെന്നും മറ്റൊരാളുടെ കൈയാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിനായി ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത് .ഗായകന്‍ സോനു നിഗം ഉള്‍പ്പടെയുള്ളവർ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. പദ്ധതി പിന്തുണ പ്രഖ്യാപിച്ച ബച്ചന്റെ നടപടിയ്ക്ക് നന്ദി അറിയിച്ച് മുംബൈ നഗര സംഭ രംഗത്തെത്തിയിരുന്നു. ബിഗ് ബിയുടെ ട്വീറ്റ് വൈറലായിട്ടിണ്ട്.

കൊറോണ പ്രതിരോധ സന്ദേശങ്ങളുമായി ബച്ചൻ നേരത്തേയും രംഗത്തെത്തിയിരുന്നു. സ്വന്തമായി എഴുതിയ കവിത അവതരിപ്പിക്കുന്നതിന്റെ വീഡിയോയായിരുന്നു ബച്ചൻ‌ പങ്കുവെച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൊറോണ വ്യാപനത്തെ തുടർന്ന് ഞായറാഴചകളിൽ ആരാധകരുമായുള്ള കൂടിക്കാഴ്ചയും താൽക്കാലികമായി താരം നിർത്തിവെച്ചിട്ടുണ്ട്. ബിഗ് ബി തന്നെയാണ് ഈ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്.

ആരോഗ്യ പ്രശ്നങ്ങൾ മൂലം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. എങ്കിലും അഭിനയത്തിനോട് പൂർണ്ണമായും ഗുഡ് ബൈ പറഞ്ഞിട്ടില്ല . സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ബച്ചൻ. ചെറിയ വിശേഷങ്ങൾ പോലും തന്റെ ആരാധകരമായി പങ്കുവെയ്ക്കാറുണ്ട്. ബച്ചന്റെ വിശേഷങ്ങൾ ചോദിച്ച് ആരാധകരും എത്താറുണ്ട്.

bachan

Read more about: coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X