കാഞ്ചനയുടെ ഹിന്ദി റീമേക്കില്‍ ട്രാന്‍സ്‌ജെന്‍ഡറായി അമിതാഭ് ബച്ചന്‍? ആകാംക്ഷയോടെ ആരാധകര്‍! കാണൂ

By Midhun Raj

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ ഉറ്റുനോക്കാറുളളത്. വ്യത്യസ്ത തരം കഥാപാത്രങ്ങളും സിനിമകളും ചെയ്തുകൊണ്ടാണ് അദ്ദേഹം ബോളിവുഡില്‍ തിളങ്ങിയത്. ഇപ്പോഴും സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടന്‍ അഭിനയ പ്രാധാന്യമുളള വേഷങ്ങളാണ് കൂടുതലായും തിരഞ്ഞെടുക്കാറുളളത്.

ബദ്‌ല എന്ന ചിത്രമായിരുന്നു അമിതാഭ് ബച്ചന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. സിനിമ മികച്ച പ്രതികരണത്തോടൊപ്പം നൂറ് കോടി ക്ലബിലും ഇടംപിടിച്ചിരുന്നു. ബദ്‌ലയ്ക്കു ശേഷം തമിഴ് സിനിമാ ലോകത്തേക്കും താരം എത്തുന്നുണ്ട്. ഇപ്പോഴിതാ അമിതാഭ് ബച്ചനെ സംബന്ധിച്ചുകൊണ്ടുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ട്രാന്‍സ് ജെന്‍ഡറായി അമിതാഭ് ബച്ചന്‍

ട്രാന്‍സ് ജെന്‍ഡറായി അമിതാഭ് ബച്ചന്‍

അഞ്ച് പതിറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തിനിടെ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തില്‍ അമിതാഭ് ബച്ചന്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. കരിയറില്‍ ഇതുവരെ വ്യത്യസ്ത തരം കഥാപാത്രങ്ങള്‍ ധാരാളമായി ചെയ്തിട്ടുളള നടന്റെ പുതിയൊരു പരീക്ഷണം കൂടിയാണ് ഈ കഥാപാത്രമെന്നും അറിയുന്നു. അഭിനയ സാധ്യത ഏറെയുളള ഈ റോള്‍ നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാഞ്ചനയുടെ ഹിന്ദി റീമേക്കിലാണ്

കാഞ്ചനയുടെ ഹിന്ദി റീമേക്കിലാണ്

കാഞ്ചനയുടെ ഹിന്ദി റീമേക്കിലാണ് അമിതാഭ് ബച്ചന്‍ ട്രാന്‍സ്‌ജെന്‍ഡറുടെ റോളില്‍ എത്തുന്നത്. രാഘവേന്ദ്ര ലോറന്‍സ് സംവിധാനം ചെയ്ത കാഞ്ചനയുടെ തമിഴ് പതിപ്പില്‍ ശരത്കുമാറായിരുന്നു ഈ കഥാപാത്രം അവതരിപ്പിച്ചിരുന്നത്. സിനിമയിലെ പ്രകടനത്തിന് മികച്ച പ്രേക്ഷകപ്രശംസകളും നടന് ലഭിച്ചിരുന്നു. ശരത് കുമാര്‍ അവതരിപ്പിച്ച ഒരു കഥാപാത്രമാണ് അമിതാഭ് ബച്ചനെയും തേടിയെത്തിയിരിക്കുന്നത്.

നായകവേഷത്തില്‍ അക്ഷയ്‌

നായകവേഷത്തില്‍ അക്ഷയ്‌

രാഘവേന്ദ്ര ലോറന്‍സ് തന്നെയാണ് കാഞ്ചനയുടെ ഹിന്ദി പതിപ്പും ഒരുക്കുന്നത്. ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാര്‍ നായകവേഷത്തിലെത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നു. തമിഴില്‍ ലോറന്‍സ് അവതരിപ്പിച്ച കഥാപാത്രമായിട്ടായിരിക്കും അക്ഷയ് എത്തുക.

നായികയായി കിയാര അദ്വാനി

നായികയായി കിയാര അദ്വാനി

ബോളിവുഡില്‍ താരമൂല്യം കൂടിയ നടിമാരില്‍ ഒരാളായ കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഹിന്ദിയിലും തെന്നിന്ത്യന്‍ സിനിമകളിലും സജീവമായി മാറിയ നായികമാരില്‍ ഒരാളാണ് കിയാര. ബോളിവുഡില്‍ അഭിനയപ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളും ചെയ്തുകൊണ്ടാണ് നടി മുന്നേറികൊണ്ടിരിക്കുന്നത്.

ഷൂട്ടിംഗ്

ഷൂട്ടിംഗ്

ലക്ഷ്മി ബോംബ് എന്ന് പേരിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ലോറന്‍സ് തന്നെയായിരുന്നു തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്. സംവിധായകനും എഴുത്തുകാരനുമായ ഫര്‍ഹാദ് സാംജിയാണ് കാഞ്ചന റീമേക്കിന് തിരക്കഥ യൊരുക്കിയിരിക്കുന്നത്. അക്ഷയ് കുമാറിനും കിയാരയ്ക്കും പുറമെ സിനിമയില്‍ വലിയ താരനിര തന്നെ അണിനിരക്കുമെന്നാണ് അറിയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X