»   » ബിഗ് ബിയ്ക്ക് എഴുപത്തിയൊന്നാം പിറന്നാള്‍

ബിഗ് ബിയ്ക്ക് എഴുപത്തിയൊന്നാം പിറന്നാള്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന് ഇന്ന് ( ഒക്ടോബര്‍ 11) എഴുപത്തിയൊന്നാം ജന്മദിനം. 44 വര്‍ഷത്തെ അഭിനയ ജീവതത്തില്‍ അദ്ദേഹം അഭിനയിച്ച് അനശ്വരമാക്കിയ ചിത്രങ്ങള്‍ ലോക ചലച്ചിത്രമേഖലയില്‍ ഇന്ത്യയ്ക്ക് മുഖ്യസ്ഥാനം നേടിക്കൊടുത്തു.

1942 ഒക്ടോബര്‍ 11ന് പ്രശസ്ത ഹിന്ദി കവി ഡോ. ഹരിവംശ റായി ബച്ചന്റെയും തേജി ബച്ചന്റെയും മകനായി ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് ബച്ചന്റെ ജനനം. 1969ല്‍ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചു. ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അതിലെ മികച്ച പ്രകടനത്തിന് അമിതാഭ് ബച്ചന് പുതുമുഖത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

സഞ്ചീര്‍, ഷോലെ തുടങ്ങിയ ചിത്രങ്ങളിലൂടെ 70കളില്‍ സിനിമാ ലോകത്ത് ബച്ചന്‍ നിറഞ്ഞുനിന്നു. നൂറില്‍പരം ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകരില്‍ ഇന്നും ഉശിരുള്ള യുവത്വം തുളുമ്പുന്ന കഥാപാത്രങ്ങളായി ബച്ചന്‍ നിറഞ്ഞു നില്‍ക്കുന്നു. ബച്ചന്റെ സിനിമാ ജിവിതത്തിലേക്കൊരു എത്തി നോട്ടം

ബിഗ് ബിയ്ക്ക് 71 തികഞ്ഞു

പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്‌റായ് ബച്ചന്റെ പുത്രനായി 1942 ഒക്ടോബര്‍ 11നു ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ജനിച്ചു. അമ്മ തേജി ബച്ചന്‍.

ബിഗ് ബിയ്ക്ക് 71 തികഞ്ഞു

നൈനിത്താള്‍ ഷെയര്‍വുഡ് കോളജിലും ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കൈറോറിമാല്‍ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി

ബിഗ് ബിയ്ക്ക് 71 തികഞ്ഞു

സിനിമയില്‍ എത്തുന്നതിന് മുമ്പ് പഠനത്തിന് ശേഷം കൊല്‍ക്കത്തയിലെ കപ്പല്‍ ശാലയില്‍ കുറച്ചുകാലം ജോലി നോക്കി.

ബിഗ് ബിയ്ക്ക് 71 തികഞ്ഞു

1968ല്‍ മുംബൈയില്‍ എത്തിയ ബച്ചന്‍ 1969ല്‍ ഖ്വാജാ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തി.

ബിഗ് ബിയ്ക്ക് 71 തികഞ്ഞു

വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും ഈ ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്‌കാരം ബച്ചനു നേടിക്കൊടുത്തു

ബിഗ് ബിയ്ക്ക് 71 തികഞ്ഞു

1971ല്‍ സുനില്‍ദത്ത് സംവിധാനം ചെയ്ത രേഷ്മ ഓര്‍ ഷേറ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബച്ചന്‍ ബോളിവുഡ് സിനിമാലോകത്ത് ശ്രദ്ധേയനായി.

ബിഗ് ബിയ്ക്ക് 71 തികഞ്ഞു

പരമ്പരാഗത നായകവേഷങ്ങളെ തിരസ്‌കരിച്ച് ക്ഷുഭിതയുവാവിന്റെ വേഷം അവതരിപ്പിച്ച, 1973ല്‍ ഇറങ്ങിയ സഞ്ചീര്‍ എന്ന ചിത്രം അമിതാബ് ബച്ചനെ സൂപ്പര്‍ സ്റ്റാറാക്കി. ആയുധംകൊണ്ട് അനീതികളെ ചെറുക്കുന്ന ഒരു കഥാപാത്രത്തെയാണ് ബച്ചന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

ബിഗ് ബിയ്ക്ക് 71 തികഞ്ഞു

1975ല്‍ അടിയന്തരാവസ്ഥകാലത്തെ സുപ്രസിദ്ധ ഹിറ്റ് ചിത്രമായ ഷോലെ വന്‍ജനപ്രീതി നേടി.

ബിഗ് ബിയ്ക്ക് 71 തികഞ്ഞു

രാജീവ് ഗാന്ധിയുടെ കുടുംബവുമായുള്ള അടുത്ത സൗഹൃദം ബച്ചനെ സജീവ രാഷ്ട്രീയത്തില്‍ എത്തിച്ചു. 1984ല്‍ ഗച്ചന്‍ അലഹാബാദില്‍ നിന്ന് ലോകസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ബിഗ് ബിയ്ക്ക് 71 തികഞ്ഞു

സ്റ്റാര്‍ പ്‌ളസ് ടെലിവിഷനില്‍ അവതരിപ്പിച്ച കോന്‍ ബനേഗ കരോര്‍പതി എന്ന പരിപാടിയുടെ വന്‍ വിജയം ഇദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കി.

ബിഗ് ബിയ്ക്ക് 71 തികഞ്ഞു

1982ല്‍ കൂലി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ അപകടവും 2005ല്‍ ഉണ്ടായ രോഗബാധയും ആരാധകരെ ഉല്‍കണ്ഠാകുലരാക്കി. ഈ രണ്ട് അവസരങ്ങളിലും രാജ്യത്തുടനീളം ആരാധകര്‍ ബച്ചനായി പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തുകയുണ്ടായി

ബിഗ് ബിയ്ക്ക് 71 തികഞ്ഞു

സിനിമ, ടെലിവിഷന്‍, പരസ്യം, പ്രചരണം തുടങ്ങി നിരവധി മേഖലകളില്‍ ബച്ചന്‍ സജീവസാന്നിധ്യമാണ്.

ബിഗ് ബിയ്ക്ക് 71 തികഞ്ഞു

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നു തവണ നേടിയിട്ടുണ്ട്. 1991ല്‍ അഗ്‌നീപഥ്, 2006ല്‍ ബ്ലാക്ക്, 2010ല്‍ പാ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ബച്ചന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

ബിഗ് ബിയ്ക്ക് 71 തികഞ്ഞു

1990ല്‍ അഗ്‌നിപഥ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഭരത് അവാര്‍ഡ് ലഭിച്ചു. അധോലോകത്ത് അകപ്പെട്ട മാനസിക വിഭ്രാന്തിയുള്ള ഒരു കഥാപാത്രത്തെയാണ് ബച്ചന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

ബിഗ് ബിയ്ക്ക് 71 തികഞ്ഞു

ഭാരതീയ ചലച്ചിത്ര രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിലൊരാളായി ബച്ചനെ കണക്കാക്കപ്പെടുന്നത്. 1999 ല്‍ ബി.ബി.സി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ജനങ്ങള്‍ ബച്ചനെ സ്റ്റാര്‍ ഓഫ് ദ മില്ലനിയം ആയി തിരഞ്ഞെടുത്തു. ഭാരത സര്‍ക്കാര്‍ ഇദ്ദേഹത്ത പത്മശ്രീ(1982), സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ (2001) എന്നിവ നല്‍കി ആദരിച്ചു.

ബിഗ് ബിയ്ക്ക് 71 തികഞ്ഞു

അഭിനേത്രിയായ ജയഭാധുരിയാണ് ഭാര്യ. ചലച്ചിത്രതാരം അഭിഷേക്, ശ്വേത എന്നിവര്‍ മക്കളും, ബോളിവുഡ് ചലച്ചിത്ര നടി ഐശ്വര്യ റായ് മരുമകളുമാണ്.

ബിഗ് ബിയ്ക്ക് 71 തികഞ്ഞു

2010ല്‍ മേജര്‍ രവി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ കാണ്ഡഹാര്‍ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു.

English summary
Megastar Amitabh Bachchan, who continues to entertain movie buffs even after over four decades of his association with the world of entertainment, turned 71 Friday. Bollywood celebrities saluted his energy and spirit, which, as one said is like a 17-year-old's.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam