ബച്ചന്‍ കോറിയോഗ്രാഫിലേക്ക് തിരിയുന്നു
നടന്‍,നിര്‍മ്മാതാവ്,പിന്നണി ഗായകന്‍ തുടങ്ങി കലാരംഗത്തെ വിവിധ ഭാഗങ്ങള്‍ കീഴടക്കിയ അമിതാ ബച്ചന്‍ ഇനി കോറിയോഗ്രാഫിയിലേക്ക്. ആജ് കീ രാത്ത് ഹയ് സിന്ദഗീ എന്ന ടെലിവിഷന്‍ ഷോയിലെ കോറിയോഗ്രാഫറായാണ് ബച്ചന്‍ എത്തുന്നത്.
ബാല്‍ക്കി സംവിധാനം ചെയ്യുന്ന കി ആന്റ് കാ എന്ന ചിത്രത്തിലാണ് ബച്ചന്‍ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ഒപ്പം ബച്ചന്റെ ഭാര്യ ജയാ ബച്ചനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. റൊമാന്റിക് ത്രില്ലര്‍ ചിത്രമായ കി ആന്റ് കീയില്‍ കരീന കപൂറും അര്‍ജ്ജുന്‍ കപൂറുമാണ് നായികനായക വേഷം അവതരിപ്പിക്കുന്നത്.

1969ല്‍ പുറത്തിറങ്ങിയ ഖ്വാജ അഹമ്മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ് ബച്ചന്‍ അഭിനയരംഗത്ത് എത്തുന്നത്. ചിത്രം അത്ര കാര്യമായ വിജയം നേടിയിരുന്നില്ലെങ്കിലും ചിത്രത്തിലെ അഭിനയത്തിന് ബച്ചന് മികച്ച പുതുമുഖത്തിനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു.
പിന്നീട് നിരവധി സിനിമകളില്‍ അഭിനയിക്കുകെയും, നിര്‍മ്മാണം, പിന്നണി ഗായകന്‍ എന്നീ നിലയിലും അറിയപ്പെടുകയായിരുന്നു. കൂടാതെ നിരവധി ടെലിവിഷന്‍ ഷോകളിലും ബച്ചന്റെ ശ്രദ്ധേയമായ സാന്നിധ്യമുണ്ടായിരുന്നു. ഇതിനെല്ലാം ശേഷമാണ് ബച്ചന്‍ കോറിയോഗ്രാഫിയിലേക്ക് തിരിയുന്നത്.


Click it and Unblock the Notifications











