അമാവാസിയില്‍ വൈറസ് കരുത്താര്‍ജിക്കും, കയ്യടിയും ശംഖൂതലും നശിപ്പിക്കും, പുലിവാല് പിടിച്ച് ബച്ചൻ

കൊറോണ വ്യാപനത്തെ തുടർന്ന് അതീവ ജാഗ്രതയിലാണ് രാജ്യം. ജനങ്ങൾ സ്വമേധയാൽ ഐസോലേഷനിൽ കഴിയുകയാണ്. സിനിമ, സീരിയൽ ഷൂട്ടിങ്ങ് ഉൾപ്പെടെ നിർത്തിവെച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ വൻ വിജയമായിരുന്നു. ജനങ്ങളോടൊപ്പം താരങ്ങളും കർഫ്യൂവിൽ പങ്കാളികളാവുകയായിരുന്നു.

കൊറോണ വൈറസിനെതിരെയുളള പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാരിന്റേയും ആരോഗ്യ പ്രവർത്തകരുടേയും ഭാഗത്ത് നിന്ന് തകൃതിയിൽ നടക്കുമ്പോൾ ചില ആശാസ്ത്രീയ വാദങ്ങൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ചയാവുകയാണ്. 'ആ ശബ്ദം ഒരുമയുടെ മന്ത്രമാണ് അതിൽ വൈറസുകൾ നശിക്കും എന്ന മോഹൻലാലിന്റെ അഭിപ്രായത്തിന് പിന്നാലെ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ട്വീറ്റും ചർച്ചയാവുകയാണ്. സോഷ്യൽ മീഡിയയിൽ വൻ വിമർശനം സൃഷ്ടിച്ച ട്വീറ്റ് ഒടുവിൽ അദ്ദേഹത്തിന് ട്വിറ്ററിൽ നിന്ന് ട്വീറ്റ് ചെയ്യേണ്ടി വന്നു.

 അമാസിയിൽ വൈറസ്  കരുത്താർജിക്കും


തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. മാര്‍ച്ച് 22 വൈകിട്ട് 5 മണി അമാവാസിയാണ്, മാസത്തില്‍ ഏറ്റവും ഇരുട്ടുള്ള ദിനം, വൈറസ്, ബാക്ടീരിയ, ദുഷ്ടശക്തികള്‍ എന്നിവ ഏറ്റവും കരുത്താര്‍ജിക്കുന്ന ദിവസം. കയ്യടിക്കുന്നതും ശംഖനാദം മുഴക്കുന്നതും വൈറസിന്റെ ക്ഷമത കുറയ്ക്കുകയോ അവയെ നശിപ്പിക്കുകയോ ചെയ്യും . ചന്ദ്രന്‍ രേവതി നക്ഷത്രത്തിലേക്കാണ് അടുക്കുന്നത്. കയ്യടികള്‍ രക്തചംക്രമണത്തിന്റെ തോത് വര്‍ധിപ്പിക്കും.- ഇതായിരുന്നു താരത്തിന്റെ ട്വീറ്റ്. സമൂഹത്തിന്റെ വിവിധ കോണിൽ നിന്ന് വ്യാപക വിമർശനമാണ് ഉയരുന്നത്.

 കയ്യടിക്കുന്ന വീഡിയോ

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച്, ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കുടുബാഗങ്ങൾക്കൊപ്പം ബാൽക്കണിയിലെത്ത കയ്യടിച്ച് ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദം അറിയിച്ചിരുന്നു. ഭാര്യ ജയാ ബച്ചൻ,മകനും നടനുമായ അഭിഷേക് ബച്ചൻ, മരുമകളും നടിയുമായ ഐശ്വര്യറായ് ബാച്ചൻ, മകൾ ആരാധ്യ ബച്ചൻ എന്നിവരു ബച്ചനോടെപ്പമുണ്ടായിരുന്നു. ഇതിന്റ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കയ്യടിക്കുന്ന വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു ബച്ചന്റെ ട്വീറ്റ്. വിവാദമായതോടെ ഇത് ഡിലീറ്റ് ചെയ്യുകയാണ്,

 വൻ വിമർശനം

സോഷ്യൽ മീഡിയയിൽ നിന്ന് വൻ വിമർശനമാണ് ബച്ചനെതിരെ ഉയരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ തെറ്റായ വിവരം പങ്കുവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ ട്വീറ്റ് ഡിലീറ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെടുന്നു.ബച്ചന്റേത് നിരുത്തരവാദപരമായ നടപടിയാണെന്നും ശാസ്ത്രീയ വിവരങ്ങൾക്കു പകരം അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതാണെന്നും ഇത് ശരിയല്ലെന്നും ഒരു കൂട്ടർ പറയുന്നു. കൂടാതെ തെറ്റായ വിവരം പ്രചരിപ്പിച്ചതിന് നടന്റെ ട്വിറ്റർ അക്കൗൗണ്ട് താൽക്കാലികം റദ്ദ് ചെയ്യണമെന്നും ചിലർ ഉന്നയിക്കുന്നുണ്ട്. താരത്തിനെതിരെ ട്രോളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ബച്ചനെ തള്ളി പിഐബി

കൈമുട്ടിയാല്‍ കൊറോണ വൈറസിനെ നശിപ്പിക്കാനോ അതിന്റെ വ്യാപനം തടയാനോ സാധിക്കില്ലെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. പോരാത്തതിന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്കിംഗ് വിഭാഗം, ജനതാ കര്‍ഫ്യൂ ആചരിച്ച ഞായറാഴ്ച തന്നെ അത് വ്യാജപ്രചരണമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജനരക്ഷയ്ക്കായി അഹോരാത്രം കഷ്ടപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിക്കാനാണ് കൈ മുട്ടലെന്നാണ് പിഐബി വിശദീകരിച്ചത്.

bachan

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X